കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) അധ്യാപക തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രഫസർ: ആറ്, അസോസിയേറ്റ് പ്രഫസർ: 15, അസിസ്റ്റന്റ് പ്രഫസർ: ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ്: പ്രഫസർ- 4,000, അസോസിയേറ്റ് പ്രഫസർ- 3,000, അസിസ്റ്റന്റ് പ്രഫസർ- 2000 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് യഥാക്രമം 1000, 750, 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.cusat.ac.in ലൂടെ ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടെ കോപ്പി യൂണിവേഴ്സിറ്റിക്കു നേരിട്ട് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18.