ബോർഡർ റോഡ്സ് ഓർഗനൈസേഷനു (ബിആർഒ) കീഴിലെ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിൽ 459 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. നാലുവരെ അപേക്ഷ സമർപ്പിക്കാം.
ഡ്രാഫ്റ്റ്സ്മാൻ: 43
യോഗ്യത: സയൻസിൽ പ്ലസ്ടു മറ്റു വിദഗ്ധ യോഗ്യതകളും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
സൂപ്പർവൈസർ സ്റ്റോഴ്സ്: 11
യോഗ്യത: ബിരുദം. മെറ്റീരിയൽ മാനേജ്മെന്റ്/ഇൻവെന്ററി കൺട്രോൾ/സ്റ്റോവ്സ് കീപ്പിംഗ് അംഗീകൃത സർട്ടിഫിക്കറ്റ്.
റേഡിയോ മെക്കാനിക്ക്: 04
യോഗ്യത: റേഡിയോ മെക്കാനിക്ക് ഐടിഐ സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
ലാബ് അസിസ്റ്റന്റ്: 01
യോഗ്യത: പ്ലസ്ടു, ലാബ് അസിസ്റ്റന്റ് (ഐടിഐ/അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്).
മൾട്ടി സ്കിൽഡ് വർക്കർ (മേസൻ): 100
യോഗ്യത: പത്താംക്ലാസ്, ബിൽഡിംഗ് കൺസ്ട്രക്ഷൻ/ ബ്രിക്സ് മേസൻ ഐടിഐ/ഐടിസി/എൻസിടിവിടി/എസ്സിവിടി സർട്ടിഫിക്കറ്റ്, ഫിസിക്കൽ, പ്രൊവിഷ്യൻസി ടെസ്റ്റ് പാസാകണം. നിർദിഷ്ട ശാരീരികയോഗ്യതയുള്ളവരാകണം.
മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്): 150
യോഗ്യത: പത്താംക്ലാസ്, മെക്കാനിക്ക് മോട്ടോർ/ വെഹിക്കിൾസ് /ട്രാക്ടർ സർട്ടിഫിക്കറ്റ്. പ്രൊവിഷ്യൻസി, ഫിസിക്കൽ ടെസ്റ്റ് ജയിക്കണം. നിർദിഷ്ട ശാരീരിക യോഗ്യതയുണ്ടാകണം.
സ്റ്റോർ കീപ്പർ ടെക്നിക്കൽ: 150
യോഗ്യത: പ്ലസ്ടു, വാഹന/എൻജിനിയറിംഗ് ഉപകരണ സ്റ്റോർ കീപ്പിംഗിൽ അറിവ്.
പ്രായം: 18- 27 വയസ്. മൾട്ടി സ്കിൽഡ് തസ്തികകളിൽ 18- 25. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. കയികക്ഷമാതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് www.bro.gov.in സന്ദർശിക്കുക.