ഡൽഹിയിലെ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 46 ഒഴിവ്. എൻജിനീയർ, ഓഫീസർ തസ്തികയിലാണ് അവസരം. കരാർ നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.
എൻജിനീയർ- 29 (പ്രൊഡക്ഷൻ- 8, മെക്കാനിക്കൽ- 6, സിവിൽ- 3, മൈനിംഗ്- 4, ഇൻസ്ട്രുമെന്റേഷൻ- 4, ഇലക്ട്രിക്കൽ- 4)
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ബിരുദം. പ്രൊഡക്ഷൻ ഡിസിപ്ലിനിൽ എംഎസ്സി. കെമിസ്ട്രിയും പരിഗണിക്കും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
മെറ്റീരിയൽ മാനേജ്മെന്റ്- മൂന്ന്
യോഗ്യത: ബിരുദവും മെറ്റീരിയൽ മാനേജ്മെന്റ് എൻജിനീയറിംഗ് ബിരുദം/ബിരുദാനന്തരബിരുദം/ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
മാർക്കറ്റിംഗ്- രണ്ട്
യോഗ്യത: മാർക്കറ്റിംഗിൽ രണ്ടുവർഷത്തെ എംബിഎ/തത്തുല്യം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്- നാല്
യോഗ്യത: സിഎ/ഐസിഡബ്ല്യുഎ/ഫിനാൻസിൽ രണ്ടുവർഷത്തെ എംബിഎ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഹ്യൂമൻ റിസോഴ്സ്- രണ്ട്
യോഗ്യത: പേഴ്സണൽ മാനേജ്മെന്റ്/എച്ച്ആർ/ലേബർ വെൽഫെയർ/ഐആർ എംബിഎ/ബിരുദാനന്തരബിരുദം/ഡിപ്ലോമ/എംഎസ്ഡബ്ല്യു. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
കന്പനി സെക്രട്ടറി- ഒന്ന്
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ മെന്പർഷിപ്പ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
രാജ്ഭാഷ അധികാരി- ഒന്ന്
ലീഗൽ- നാല്
യോഗ്യത: മൂന്നുവർഷത്തെ എൽഎൽബി ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ എൽഎൽബി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. www.cciltd.in വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂണ്‍ 30.