ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജനറൽ ഡ്യൂട്ടി ഓഫീസർ, ടെക്നിക്കൽ (എൻജിനിയറിംഗ് ആൻഡ് ഇലക്ട്രിക്കൽ) തസ്തികകളിലേക്കാണ് നിയമനം. അസിസ്റ്റന്റ് കമൻഡാന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തികയിലായിരിക്കും നിയമനം. ഓണ്‍ലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
ജനറൽഡ്യൂട്ടി - 40 ഒഴിവ്.
യോഗ്യത: അറുപതു ശതമാനം മാർക്കോടെ ബിരുദം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
പ്രായം: 1997 ജൂലൈ ഒന്നിനും 2001 ജൂൺ 30 ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
ടെക്നിക്കൽ ബ്രാഞ്ച്- 10 ഒഴിവ്.
യോഗ്യത: നേവൽ ആർക്കിടെക്ചർ/ മെക്കാനിക്കൽ/ മറൈൻ/ ഓട്ടോമോട്ടീവ്/ മെക്കാട്രോണിക്സ്/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ/ മെറ്റലർജി/ ഡിസൈൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ പവർ എൻജിനിയറിംഗ്/ പവർ ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് ബിരുദം.
പ്രായം: 1997 ജൂലൈ ഒന്നിനും 2001 ജൂൺ 30 ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം- www.joincoastguard.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14.