സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 75 ഒഴിവുകളാണ് ഉള്ളത്. ഒരു സംസ്ഥനത്തിലെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ഒരുവർഷത്തെ പരിശീലനമായിരിക്കും.
അപ്രന്റിസ് ട്രെയിനിംഗിന്റെ പരീക്ഷയ്ക്ക് ഒരു തവണ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. മുൻപ് പരിശീലനം ലഭിച്ചവർക്കും അപേക്ഷിക്കാനാവില്ല.
യോഗ്യത: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂഷനിൽനിന്നുള്ള ബിരുദം. 31.10.2020 തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം: 20-28 വയസ്. 31.10.2020 തീയതിവച്ചാണ് പ്രായം കണക്കാക്കുന്നത്. 01.11.1992 നും 31.10.2020 നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.
സ്റ്റൈപെൻഡ്: 15,000 രൂപ. അപ്രന്റിസുകൾക്ക് മറ്റ് അലവൻസും ആനുകൂല്യവും ലഭിക്കില്ല. അപേക്ഷാ ഫീസ്: 300 രൂപ. എസ്സി,എസ്ടി, ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26.