കേന്ദ്ര സര്‍ക്കാരിന്റെ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സെക്യൂരിറ്റി പ്രന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
സെക്രട്ടേറിയല്‍ അസിസ്റ്റന്റ്: ഒന്ന്
യോഗ്യത: ബിരുദവും കംപ്യൂട്ടര്‍, സ്റ്റെനോഗ്രഫി പരിജ്ഞാനവും. സെക്രട്ടേറിയല്‍ ജോലിയിലുള്ള അറിവ് അഭിലഷണീയം.
ജൂണിയര്‍ ഓഫീസ് അസിസന്റ്- മൂന്ന്
യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും. ഇംഗ്ലീഷ് ടൈപ്പിംഗില്‍ മിനിറ്റില്‍ 40 വേഗവും ഹിന്ദി ടൈപ്പിംഗില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും വേണം.
പ്രായപരിധി: 28 വയസ്.
തെരഞ്ഞെടുപ്പ്: വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും ww w.spmcil.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫീസ്: 400 രൂപ. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 27.