കരസേനയിലെ സോൾജ്യർ ടെക്നിക്കൽ (നഴ്സിംഗ് അസിസ്റ്റന്റ്/ നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി) സീപ്പോയി ഫാർമ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് അപേക്ഷിക്കാം.
നഴ്സിംഗ് അസിസ്റ്റന്റ്/ നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി:
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി (അല്ലെങ്കിൽ ബോട്ടണി ആൻഡ് സുവോളജി) ഇംഗ്ലീഷ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ അന്പതു ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു വിജയം.
ഓരോ വിഷയത്തിനും കുറഞ്ഞത് 40 ശതമാനം മാർക്ക് വേണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. ഇവർ നിശ്ചിത സമയത്തിനകം സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം: 17 1/2- 23 വയസ്. അപേക്ഷകർ 2000 ഒക്ടോബർ ഒന്നിനും 2006 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
സീപ്പോയി ഫാർമ: യോഗ്യത: പ്ലസ്ടു ജയം/ തത്തുല്യം. 55 ശതമാനം മാർക്കോടെ ഫാർമസി ഡിപ്ലോമയും അല്ലെങ്കിൽ 50 ശമതാനം മാർക്കോടെ ബിഫാം.
അപേക്ഷകർക്ക് സ്റ്റേറ്റ് ഫാർമസി കൗണ്സിൽ/ ഫാർമസി കൗണ്സിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായം: 19- 25 വയസ്. അപേക്ഷകർ 1998 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
ശാരീരിക യോഗ്യത സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് http://joinindian army.nic.in കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.