കേന്ദ്രസർക്കാർ സ്ഥാപനമായ എസ്ജെവിഎൻ ലിമിറ്റിഡിൽ ജൂണിയർ ഫീൽഡ് എൻജിനിയർ, ഓഫീസർ തസ്തികകളിലായുള്ള 155 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തുടക്കത്തിൽ മൂന്നുവർഷത്തെ കരാർ വ്യവസ്ഥയിലായിരിക്കും നിയമനം. പിന്നീട് രണ്ടു വർഷത്തേക്കുകൂടി നീട്ടിനൽകിയേക്കും. അവസാന തീയതി: ഒക്ടോബർ 9
ജൂണിയർ ഫീൽഡ് എൻജിനിയർ: ഒഴിവ്- 123 (സിവിൽ 90, ഇലക്ട്രിക്കൽ- 15, മെക്കാനിക്കൽ 10, ഐടി- 8). യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെയുള്ള ഡിപ്ലോമ (എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം മതി).
ജൂനിയർ ഫീൽഡ് ഓഫീസർ: ഒഴിവ്- 32 (ഹ്യുമൻ റിസോഴ്സ് 10, ഫൈനാൻസ് & അക്കൗണ്ട്- 12, ഒഎൽ- 2, പബ്ലിക് റിലേഷൻ- 4, ആർക്കിടെക്ചർ- 4)
ഇരു തസ്തികകളിലും 45,000 രൂപയാണ് അടിസ്ഥാന ശന്പളം. പ്രായം: ഒക്ടോബർ ഒന്‍പതിന് 30 കവിയരുത്. www.sjvn.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.