ഭട്ടിൻഡ: 158 ഒഴിവ്
പഞ്ചാബ് ഭട്ടിൻഡ എയിംസിന്റെ വിവിധ വിഭാഗങ്ങളിൽ 158 സീനിയർ റെസിഡന്റ് (നോണ്‍ അക്കാദമിക്) ഒഴിവ്. താത്കാലിക നിയമനം. സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം.
യോഗ്യത: എംഡി/എംഎസ്/ഡിഎൻബി. സെൻട്രൽ/സ്റ്റേറ്റ് മെഡിക്കൽ കൗണ്‍സിൽ രജിസ്ട്രേഷൻ. പ്രായം: 45. www.aiimsbathinda.edu.in
മംഗളഗിരി: 99 ഒഴിവ്
ആന്ധ്രപ്രദേശ് മംഗളഗിരി എയിംസിൽ 99 സീനിയർ റെസിഡന്റ്/സീനിയർ ഡമോണ്‍സ്ട്രേറ്റർ ഒഴിവ്. താത്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 10, 11 തീയതികളിൽ.
യോഗ്യത: എംഡി/ ഡിഎൻബി/എംഎസ്/എംസിഎച്ച്/എംഡിഎസ്/ പിഎച്ച്ഡി. പ്രായം: 45. ശന്പളം: 56,100- 67,700. www.aiimsmangalagiri.edu.in