ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐസിഎംആർ) കീഴിൽ ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിലെ പ്രോജക്ടുകളിൽ അവസരം.
രണ്ട് വിജ്ഞാപനത്തിലായി 236 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഇതിൽ 16 ഒഴിവ് കേരളത്തിലാണ്. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണു തെരഞ്ഞെടുപ്പ്.
വിവിധ സംസ്ഥാനങ്ങളിലായാണ് പ്രോജക്ട് നടപ്പാക്കുന്നത്. ആകെ 117 ഒഴിവുണ്ട്.ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി സെപ്റ്റംബർ 25 (വൈകിട്ട് അഞ്ച്), https://www.nie.gov.in
ഇതിനു പുറമേ തമിഴ്നാട്ടിൽ 119 ഒഴിവുകളുമുണ്ട്. വെബ്സൈറ്റ്: https:// icmrnie.in.