26 വർഷത്തിനുശേഷം ഗോപിയാശാൻ സിനിമ കാണാൻ തിയറ്ററിൽ
Wednesday, May 14, 2025 12:37 PM IST
കണ്ടു, സന്തോഷമായി, മനസു നിറഞ്ഞു, തൃപ്തിയായി - മോഹൻലാലിന്റെ "തുടരും' എന്ന സിനിമ വിയ്യൂർ ദീപ തിയറ്ററിൽ കണ്ടിറങ്ങിയ കലാമണ്ഡലം ഗോപിയാശാന്റെ മുഖത്തു വിരിഞ്ഞതു നവരസങ്ങളിലെ സന്തോഷഭാവം.
നീണ്ട 26 വർഷങ്ങൾക്കുശേഷമാണ് ഗോപിയാശാൻ ഒരു സിനിമ കാണാനായി തിയറ്ററിൽ എത്തുന്നത്.
1999ൽ റിലീസ് ചെയ്ത സുരേഷ് ഗോപിയുടെ "പത്രം' എന്ന സിനിമയാണ് ഗോപിയാശാൻ തിയറ്ററിൽ പോയി ഇതിനു മുൻപ് അവസാനമായി കണ്ടത്.
"എമ്പുരാൻ' കാണാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പല കാരണങ്ങളാൽ അതിനു കഴിഞ്ഞില്ലെന്നും ഗോപിയാശാൻ പറഞ്ഞു.