പാ ​ര​ഞ്ജി​ത്ത് ചി​ത്ര​ത്തി​ൽ വി​ക്ര​ത്തി​ന്‍റെ നാ​യി​ക​യാ​യി മാ​ള​വി​ക മോ​ഹ​ന​ന്‍
Tuesday, October 18, 2022 9:53 AM IST
പാ ​ര​ഞ്ജി​ത്തും വി​ക്ര​വും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ല്‍ നാ​യി​ക​കാ​നൊ​രു​ങ്ങി മാ​ള​വി​ക മോ​ഹ​ന​ന്‍. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​പ്പ​ട​യി​ല്‍ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ സി​നി​മ​യി​ല്‍ ര​ശ്മി മ​ന്ദാ​ന​യെ ആ​യി​രു​ന്നു നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ താ​ര​ത്തി​ന് മ​റ്റു സി​നി​മ​ക​ളു​ടെ ഷെ​ഡ്യൂ​ളു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു.

കെ.​ഇ.​ജ​ഞാ​ന​വേ​ല്‍ രാ​ജ​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. കി​ഷോ​ര്‍ കു​മാ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.​സം​ഗീ​തം ജി.​വി. പ്ര​കാ​ശ് കു​മാ​ർ. എ​ഡി​റ്റിം​ഗ് സെ​ല്‍​വ ആ​ര്‍.​കെ.

"ന​ക്ഷ​ത്തി​രം ന​ക​ര്‍​കി​ര​ത്' ആ​ണ് പാ ​ര​ഞ്ജി​ത്തി​ന്‍റെ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. കാ​ളി​ദാ​സ് ജ​യ​റാ​മാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.