രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ ഫലം പ്രസിദ്ധീകരിച്ചു
2019 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോണ്‍ സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം.
പരീക്ഷ കേന്ദ്രത്തിന് മാറ്റം
22ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് പരീക്ഷയ്ക്ക് എറണാകുളം സെന്റ് ജോസഫ് ട്രെയിനിംഗ് കോളജിൽ പരീക്ഷയെഴുതേണ്ട വിദ്യാർഥികൾ പൂത്തോട്ട എസ്എഎം ട്രെയിനിംഗ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിന് മണിക്കൂർ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് ഗസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നു. ഇതിനുള്ള ഓണ്‍ലൈൻ അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് പഠനവകുപ്പിൽ നടക്കും. യുജിസി നിശ്ചയിച്ച യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം socs@mg u.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 23ന് മുന്‍പ് അപേക്ഷ നൽകണം. 04812731037.
കൗണ്‍സലിംഗ്; സൗജന്യ വെബിനാർ
കൗണ്സലിംഗിനെപ്പറ്റി സൈക്കോളജിക്കൽ കൗണ്‍സലിംഗ് സെന്റർ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ 18ന് രാവിലെ 10.30ന് നടക്കും. കോവിഡ് വ്യാപനത്തോടനുബന്ധിച്ച് ആശങ്കയും മറ്റ് മാനസികപ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കൗണ്സലിംഗിനെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് വെബിനാർ. സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന സെമിനാറിന് forms.gle/E1Q2qyZapitBnc4FA എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. 9495971231.
നാമനിർദ്ദേശപത്രിക സമർപ്പിക്കാം
സെനറ്റിലേക്കും സ്റ്റുഡന്റ്സ് കൗണ്‍സിലിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമർപ്പിക്കാം. വിജ്ഞാപനം, മാതൃക ബാലറ്റ് പേപ്പറുകൾ, നാമനിർദ്ദേശപത്രിക ഫോറങ്ങൾ എന്നിവ വെബ്സൈറ്റിലുണ്ട്.