University News
എംജിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്
സർവകലാശാല ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്‍ററിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. എൻ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഫോർ റിസർച്ച് ഓൺ വീനസ് ഡിസീസസിന്‍റെ ധനസഹായത്തോടെയുള്ള ഹീലിംഗ് ഓഫ് ക്രോണിക് വീനസ് അൾസെർസ്/ എക്‌സ്റ്റെൻസീവ് അൾസെർസ് ബൈ നാനോടെക്‌നോളജി എന്ന പ്രൊജക്ടിലെ ഒരൊഴിവിലാണ് നിയമനം.
ഒരു വർഷമാണ് പ്രോജക്ടിൻറെ കാലാവധി. യോഗ്യത മൈക്രോബയോളജിയിലോ ബയോടെക്‌നോളജിയിലോ പിഎച്ച്ഡി, നാനോടെക്‌നോളജി അധിഷ്ഠിത വാണിജ്യോത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ പ്രവൃത്തിപരിചയം, നെറ്റ് അല്ലെങ്കിൽ ഗേറ്റ്, രാജ്യാന്തര ജേണലുകളിലെ പബ്ലിക്കേഷനുകൾ. പ്രായപരിധി 35.

താല്പര്യമുള്ളവർ ഏപ്രിൽ 10 വരെ [email protected] എന്ന മെയിൽ വിലാസത്തിലേക്ക് ബയോ ഡേറ്റ അയയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരിൽനിന്ന് അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാണ് ഫെലോയെ തെരഞ്ഞെടുക്കുക

ജെആർഎഫ് ഒഴിവ്

സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസും സിയറ്റ് ടയേഴ്‌സ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന പ്രൊജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കെമിസ്ട്രി, പോളിമർ വിഷയങ്ങളിൽ എംഎസ് സി ബിരുദമോ, പോളിമർ ടെക്‌നോളജിയിൽ(റബറുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌പെഷ്യലൈസേഷനോടുകൂടി) എംടെക് ബിരുദമോ ആണ് വിദ്യാഭ്യാസ യോഗ്യത. നാനോമെറ്റീരിയൽസ്, നാനോകമ്പോസിറ്റ് മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശന്പളം 27000 രൂപ.

വിശദമായ ബയോ ഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 15നകം അപേക്ഷ അയയ്ക്കണം.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബിഎൽഐഎസ് സി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2020, 2019, 2018 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്, 20122015 അഡ്മിഷനുകൾ സെപ്ഷ്യൽ മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ 19നു തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രോജക്ട്, വൈവ

നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിഎസ്എസ്, 2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015, 2014, 2013, 2012 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് നവംബർ 2022) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ മൂന്നിന് മൂവാറ്റുപുഴ, ഇലാഹിയ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ആലുവ സെൻറ് സേവ്യേഴ്‌സ് കോളജ് ഫോർ വിമൻ എന്നിവിടങ്ങളിൽ നടത്തും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി(2020 അഡ്മിഷൻ റഗുലർ, 20162019 അഡ്മിഷനുകൾ സപ്ലിമെൻററി ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 17 മുതൽ നടത്തും.

പരീക്ഷാ ഫലം

എംഎസ് സി സുവോളജി രണ്ടാം സെമസ്റ്റർ (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015, 2014, 2013, 2012 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ജനുവരി 2022) പരീക്ഷയുടെ തടഞ്ഞു വച്ചിരുന്ന ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 13 വരെ ഡെപ്യൂട്ടി രജിസ്ട്രാർക്ക് 7 (പരീക്ഷ) അപേക്ഷ സമർപ്പിക്കാം.