University News
64 പു​തി​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ൾ​ക്ക് അ​നു​മ​തി 47 കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ധി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: 2023 24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 64 ന​വീ​ന എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്‌​സു​ക​ൾ​ക്ക് അം​ഗീ​കാ​രം കൊ​ടു​ക്കാ​ൻ എ ​പി ജെ ​അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ ര​ണ്ട് പു​തി​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​കാ​നും ഈ ​കോ​ള​ജു​ക​ളി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

വിശദ വിവരങ്ങൾക്ക് : ഇവിടെ ക്ലിക്ക് ചെയ്യുക

അ​ഫി​ലി​യേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ഐ​സി​ടി​ഇ ന​ൽ​കി​യ അ​ന്തി​മ തീ​യ​തി​യി​ലും വ​ള​രെ മു​ൻ​പേ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഈ ​പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 140 എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​തി​യ കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യും നി​ല​വി​ലു​ള്ള കോ​ഴ്‌​സു​ക​ളി​ലെ സീ​റ്റ് വ​ർ​ധ​ന​വി​ന്‍റെ വി​വ​ര​ങ്ങ​ളും സ​ർ​ക്കാ​രി​ന് കൈ​മാ​റി. എ​ഐ​സി​ടി​ഇ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​രം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ഫി​ലി​യേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 ആ​ണ്.

64 എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നും 47 കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​നും സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വാ​യി. പു​തി​യ പ​ഠ​ന​മേ​ഖ​ല​ക​ളി​ലാ​യി ന​വീ​ന എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ൾ നി​ര​വ​ധി കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ത​ന്നെ പ​ഠി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

നി​ല​വി​ലു​ള്ള ബി​ടെ​ക്, ബി​ആ​ർ​ക്ക്, ബി​ഡെ​സ് കോ​ഴ്സു​ക​ൾ​ക്ക് പു​റ​മെ ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ബി​വോ​ക് കോ​ഴ്സു​ക​ളും സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കും. നി​ല​വി​ൽ ഒ​രു കോ​ള​ജി​ന് സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യി​ലാ​ണ് ബി​വോ​ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

എ​മേ​ർ​ജിം​ഗ് എ​ൻ​ജി​നീ​യ​റിം​ഗ് മേ​ഖ​ല​യി​ൽ വി​എ​ൽ​എ​സ്ഐ ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഡി​സൈ​ൻ മേ​ഖ​ല​യി​ൽ ബാ​ച്‌​ല​ർ ഓ​ഫ് ഇ​ന്‍റ്റാ​ക്‌​ഷ​ൻ ഡി​സൈ​ൻ, ബാ​ച്‌​ല​ർ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​ൻ എ​ന്നി​വ​യാ​ണ് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന കോ​ഴ്സു​ക​ൾ.

എം​ബി​എ സ്പെ​ഷ​ലൈ​സ്ഡ് കോ​ഴ്സു​ക​ളാ​യ ഷി​പ്പിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്, ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യും ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ലും അ​നു​ബ​ന്ധ​മേ​ഖ​ല​യി​ലു​മാ​ണ് പു​തി​യ കോ​ഴ്സു​ക​ൾ കൂ​ടു​ത​ലും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മേ​ഖ​ല​യി​ലെ അ​ന​ന്ത​മാ​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​തീ​രു​മാ​നം. തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​ക്കാ​നും നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള​തു​മാ​യ ബി​ടെ​ക്ക് ക​രി​ക്കു​ലം റി​വി​ഷ​നും ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
More News