മൂന്നാം സെമസ്റ്റർ എംഎ പ്രൈവറ്റ് രജിസ്ട്രേഷൻ (2022 പ്രവേശനം റഗുലർ, 2020, 2021 പ്രവേശനം സപ്ലിമെന്ററി) നവംബർ 2023 സെഷൻ ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം മേയ് മൂന്നിന് വൈകുന്നേരം നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ നിന്നും എൻറോൾമെന്റ് നമ്പറും ജനനതീയതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം.
പുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ/എംകോം/എംഎസ്സി/എംഎസ്ഡബ്ല്യു/ ഡിഗ്രി ഒക്ടോബർ 2023 പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
ഏപ്രിൽ 17ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്/പ്രൈവറ്റ് രജിസ്ട്രേഷൻ ആൻഡ് വിദൂര വിദ്യാഭ്യസം ഉൾപ്പെടെ) ഏപ്രിൽ 2024 പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിന്റെ പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് മതിയായ സാക്ഷ്യപ്പെടുത്തലോട് കൂടി ഹാൾടിക്കറ്റിൽ പ്രതിപാദിച്ച പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം.