സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം
202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിൽ/ സെന്ററുകളിൽ പിജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽഎൽബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇരുപത്തിയെട്ടോളം പഠനവകുപ്പുകളിലായി പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നാൽപ്പതിലധികം പ്രോഗ്രാമുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രിൽ 30ന് വൈകുന്നേരം അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.
മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഈ വിദ്യാർഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.