University News
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബിഎസ് സി ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് സയൻസ് (റഗുലർ/സപ്ലിമെന്‍ററി), നവംബർ 2023, പ്രായോഗിക പരീക്ഷ, 2024 ഏപ്രിൽ 22, 23 തീയതികളിലായി തലശേരി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.

പരീക്ഷാവിജ്ഞാപനം

24.05.2024 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) , ഏപ്രിൽ 2024 പരീക്ഷകൾക്ക് 23.04.2024 മുതൽ 26.04.2024 വരെ പിഴയില്ലാതെയും 29.04.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.