പ്രാക്ടിക്കൽ/ പ്രോജക്ട് /വൈവോസി
ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ഏപ്രിൽ 2024 (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ മൈക്രോബയോളജി, പോളിമർ കെമിസ്ട്രി, സുവോളജി പ്രാക്ടിക്കൽ/ പ്രോജക്ട് /വൈവോസി പരീക്ഷകൾ മേയ് 13 മുതൽ വിവിധ കോളജിൽ ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി എൻവിറോണ്മെന്റൽ സയൻസ് ആൻഡ് എൻവിറോണ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ഏപ്രിൽ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രൊജെക്ട് വൈവ വോസി പരീക്ഷ മേയ് ആറ് മുതൽ ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ അപ്പ്രിക്കേഷൻസ് (328) ഏപ്രിൽ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയും മേജർ പ്രോജെക്ടറ്റും, വൈവ വോസിയും 29,30 മേയ് 2,3 തീയതികളിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) ഏപ്രിൽ 2024 പരീക്ഷയുടെ പ്രൊജെക്ട് ആൻഡ് വൈവ വോസി പരീക്ഷ മേയ് രണ്ടു മുതൽ ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ മേയ് ആറ് മുതലും ബിഎസ്സി ബയോടെക്നോളജി മൾട്ടിമേജർ കോഴ്സിന്റെ പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ മേയ് ആറ് മുതലും പ്രസ്തുത കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 30 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ
ആറാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് കോഴ്സിന്റെ പ്രോജക്ട്/ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതലും ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് കോഴ്സിന്റെ പ്രോജക്ട്/ പ്രാക്ടിക്കൽ പരീക്ഷകൾ മേയ് രണ്ടു മുതലും അതാത് കോളജുകളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവ വോസിയും മേയ് മൂന്നിന് അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
മേയ് മാസം നടത്തുന്ന ആറ്, നാല്, രണ്ട്, ഒന്ന് സെമസ്റ്റർ എംബിഎൽ ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് ഏഴാം സെമസ്റ്റർ ബിടെക് റെഗുലർ (2020 സ്കീം) മേയ് 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നും നാലും സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് (SDE) ഒക്ടോബർ 2023 ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ ഹാൾടിക്കറ്റുമായി ഏപ്രിൽ 27 മുതൽ മേയ് ആറ്വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJIII (മൂന്ന്) സെക്ഷനിൽ ഹാജരാകണം.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി ഓഗസ്റ്റ് 2023 (NonSLCM) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിവിൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 27,29, 30 തീയതികളിൽ റീവാല്യുവേഷൻ EJx (പത്ത്) സെക്ഷനിൽ എത്തിച്ചേരേണ്ടതാണ്.
കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രത്തിനു അവധി
2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന കേരളസർവകലാശാല പഠന ഗവേഷണ കേന്ദ്രം അന്പലപ്പുഴ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനായി മാറ്റിയിരിക്കുന്നതിനാൽ ഇന്ന് സെന്ററിന് അവധിയായിരിക്കും.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ)
അറബിക് വിഭാഗം നടത്തിവരുന്ന ആറുമാസക്കാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) കോഴ്സിന്റെ പതിനഞ്ചാമത് ബാച്ചിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അറബിവിഭാഗത്തിന്റെ വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് 30 നു മുൻപായി കാര്യവട്ടം കാന്പസിലെ അറബിവിഭാഗത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്കായി 04712308846/9562722485 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.