University News
വിഐടി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
വെ​ല്ലൂ​ർ: വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി(​വി​ഐ​ടി)​യി​ലെ വി​വി​ധ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷാ​ഫ​ലം പ്ര​സി‌​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം https://ugresults. vit.ac.in/viteee എ​ന്ന വെ​ബ്സൈ​റ്റി​ലും വി​ഐ​ടി​യു​ടെ വെ​ബ്സൈ​റ്റാ​യ www.vit.ac.in ലും ​ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം 19 മു​ത​ൽ 30 വ​രെ കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​യാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ന്ന​ത്. രാ​ജ്യ​ത്തെ 125 ന​ഗ​ര​ങ്ങ​ൾ​ക്കൊ​പ്പം ദു​ബാ​യ്, കു​വൈ​റ്റ്, മ​സ്ക​റ്റ്, ഖ​ത്ത​ർ, ക്വലാ​ലം​പു​ർ, സിം​ഗ​പ്പു​ർ തു​ട​ങ്ങി​യ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് ഹ​രി​യാ​ന സ്വ​ദേ​ശി രു​പി​ന്ദ​ർ സിം​ഗി​നും ര​ണ്ടാം റാ​ങ്ക് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ഭാ​നു മ​ഹേ​ഷ് ചെ​കു​രി​നു​മാ​ണ്.

ഒ​രു​ല​ക്ഷ​ത്തി​നു​ള്ളി​ൽ റാ​ങ്കി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വി​ഐ​ടി ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളാ​യ വി​ഐ​ടി വെ​ല്ലൂ​ർ, വി​ഐ​ടി ചെ​ന്നൈ, വി​ഐ​ടി ആ​ന്ധ്രാ​പ്ര​ദേ​ശ്, വി​ഐ​ടി ഭോ​പ്പാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ കൗ​ൺ​സ​ലിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത​യു​ണ്ട്. ഒ​ന്നാം റാ​ങ്കി​നും 20,000ത്തി​നു​മി​ട​യി​ലു​ള്ള റാ​ങ്കി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള കൗ​ൺ​സ​ലിം​ഗ് ചൊ​വ്വാ​ഴ്ച തു​ട​ങ്ങി പ​ത്തി​നു സ​മാ​പി​ക്കും.
More News