റേസര്‍ 60 അള്‍ട്രാ ഇന്ത്യയില്‍ വില്പന തുടങ്ങി
Saturday, May 24, 2025 5:37 PM IST
റേസര്‍ 60 അള്‍ട്രാ ഫ്ളിപ്പ് സ്മാര്‍ട്ട്ഫോണുകളുടെ വില്പന മോട്ടോറോള ഇന്ത്യയില്‍ ആരംഭിച്ചു. മൂന്നു നിറങ്ങളില്‍ ലഭ്യമായ മോട്ടോറോള റേസര്‍ 60 അള്‍ട്രാ 16ജിബി + 512ജിബി വേരിയന്റ് 89,999 രൂപ പ്രാരംഭ വിലയില്‍ ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്ലെറ്റുകള്, മോട്ടോറോള.ഇന്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ ലഭ്യമാണ്.
പ്രത്യേകതകള്‍
കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്-സെറാമിക് 4 ഇഞ്ച് ഇന്റലിജന്റ് എക്സ്റ്റേണല്‍ ഡിസ്പ്ലേ, 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള മടക്കുകള്‍ ഇല്ലാത്ത 7.0 ഇഞ്ച് പിഒഎല്‍ഇഡി, സൂപ്പര്‍ എച്ച്ഡി റെസല്യൂഷനും അള്‍ട്രാ-ഷാര്‍പ്പ് 464 പിപിഐയും ഉള്ള ഇന്റേണല്‍ ഡിസ്പ്ലേ,
സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍, ഡോള്‍ബി വിഷന്‍ പിന്തുണയുള്ള 50 എംപിയുടെ മൂന്നു കാമറകള്‍, എഐ ഫീച്ചറുകള്‍, 68 വാട്സ് ടര്‍ബോപവര്‍, 30 വാട്സ് വയര്‍ലസ് ചാര്‍ജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകള്‍ നിറഞ്ഞതാണ് റേസര്‍ 60 അള്‍ട്രാ.