ഷാവോമി പുതിയ പാഡ് 7 അള്‍ട്ര ചൈനയില്‍
Saturday, May 31, 2025 11:17 AM IST
ഷാവോമി പുതിയ പാഡ് 7 അള്‍ട്ര ഫ്ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 1600 നിറ്റ്സ് ബ്രൈറ്റ്നെസും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമുള്ള 15 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ, കോര്‍ണിംഗ് ഗൗറില്ല ഗ്ലാസ് 5 സംരക്ഷണം,
50 എംപി റിയര്‍ കാമറ, 32 എംപി ഫ്രണ്ട് കാമറ, 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും 12000 എംഎഎച്ച് ബാറ്ററി, 120 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ്, യുഎസ്ബി സി കണക്ടിവിറ്റി തുടങ്ങിയ പ്രത്യേകളാണ് പാഡ് 7 അള്‍ട്രയ്ക്കുള്ളത്.
ഷാവോമി എക്സ്റിംഗ് 01 ചിപ്പ്സെറ്റിനൊപ്പം 16 കോര്‍ എആര്‍എം ഇമ്മോര്‍ട്ടാലിസ് ജി925 ചിപ്പ്സെറ്റുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസ് 2ലാണ് ടാബിന്റെ പ്രവര്‍ത്തനം. ചൈനയില്‍ 5699 യുവാന്‍ (ഏകദേശം 68,000 രൂപ) ആണ് പാഡ് 7 അള്‍ട്രയുടെ വില.