വിവോ വൈ400 പ്രോ 5ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു
Tuesday, June 24, 2025 3:48 PM IST
വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണായ വൈ400 പ്രോ 5ജിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 27 മുതല്‍ ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന് സ്റ്റോറുകള്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാകും.
ഫ്രീസ്റ്റൈല്‍ വൈറ്റ്, ഫെസ്റ്റ് ഗോള്‍ഡ്, നെബുല പര്‍പ്പിള്‍ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയുമാണ് വില.
വിവോ വൈ400 പ്രോ 5ജിയുടെ ഫീച്ചറുകള്‍
• 120 ഹെര്‍ട്സ് 3ഡി കര്‍വ്ഡ് 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റ്
• ആന്‍ഡ്രോയ്ഡ് ഫണ്‍ടച്ച്ഒഎസ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം
• 50 മെഗാപിക്സല്‍ പ്രൈമറി കാമറ
• 32 മെഗാപിക്സല്‍ ഫ്രണ്ട് കാമറ
• ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍
• 8 ജിബിറാമും 128 ജിബി/256 ജിബി സ്റ്റോറേജും
• 90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5500 എംഎഎച്ച് ബാറ്ററി
• സുരക്ഷയ്ക്ക് ഐപി65 റേറ്റിംഗ്
കൂടാതെ 5ജി, ഡ്യുവല്‍ 4ജി വോള്‍ട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.