നത്തിംഗ് ഹെഡ്ഫോണ് 1 ഇന്ത്യയില്‍; ഫീച്ചറുകള്‍ പൊളിയാണ്
Saturday, July 5, 2025 11:16 AM IST
നത്തിംഗ് ഹെഡ്ഫോണ് 1 ഇന്ത്യയില്‍ പുറത്തിറക്കി. സുതാര്യവും ചതുരാകൃതിയിലുള്ളതുമായ ബോഡിയുള്ള ഓവര്‍-ദി-ഇയര്‍ ഡിസൈനാണുള്ളത്. ആക്ടീവ് നോയ്സ് കാന്സലേഷന്, 40 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ എന്നീ ഫീച്ചറുകളുണ്ട്.
ബ്രിട്ടീഷ് ഓഡിയോ കമ്പനിയായ കെഇഎഫ് ആണ് സൗണ്ട് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഎസി കോഡെക് ഉപയോഗിക്കുമ്പോള്‍ ഒറ്റ ചാര്‍ജില്‍ 80 മണിക്കൂര്‍ വരെയും ഓഡിയോ പ്ലേ ചെയ്യുമ്പോള്‍ 54 മണിക്കൂര്‍ വരെയും ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഹെഡ്ഫോണ് 1 ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങള്‍ക്ക് അനുയോജ്യമാണ്. കോളുകള്‍ മെച്ചപ്പെടുത്തുന്നതിനായി നാല് മൈക്രോഫോണ്‍ പിന്തുണയുള്ള ഇഎന്‍സി മോഡ് ഹെഡ്ഫോണുകളില് ഉണ്ട്.
ബ്ലൂടൂത്ത് 5.3, എഎസി, എസ്ബിസി, എല്‍ഡിഎസി ഓഡിയോ കോഡെക്കുകള് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. ഈ ഹെഡ്ഫോണുകള് ഡ്യുവല്‍-ഡിവൈസ് കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു.
ടച്ച് കണ്ട്രോളുകള്ക്ക് പകരം ഹെഡ്ഫോണുകളില് ടാക്റ്റൈല്‍ ബട്ടണുകള്‍ നല്കിയിരിക്കുന്നു. വോളിയം ക്രമീകരിക്കാനും മീഡിയ മാറ്റാനും എഎന്‍സി മോഡുകള്‍ക്കിടയില്‍ മാറാനും ഒരു റോളര്‍, പാഡില്‍, ഒരു ബട്ടണ്‍ എന്നിവ ലഭിക്കും.
21,990 രൂപയാണ് നത്തിംഗ് ഹെഡ്ഫോണ് 1ന്റെ ഇന്ത്യയിലെ വില. ജൂലൈ 15 മുതല്‍ ഫ്ലിപ്കാര്‍ട്ട്, ഫ്ലിപ്കാര്‍ട്ട് മിനിറ്റ്സ്, വിജയ് സെയില്‍സ്, ക്രോമ, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങിയവ വഴി ലഭ്യമാകും. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ഈ ഹെഡ്ഫോണുകള് വില്‍ക്കുന്നത്.