പുതിയ രണ്ട് ഫോണുകളുമായി വണ്‍പ്ലസ്
Thursday, July 10, 2025 12:38 PM IST
പുതിയ രണ്ട് ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ്. വണ്‍പ്ലസ് നോര്‍ഡ് 5, നോര്‍ഡ് സിഇ 5 എന്നിവയാണ് ഈ സ്മാര്‍ട്ടഫോണുകള്‍.
വണ്‍പ്ലസ് നോര്‍ഡ് 5ന്റെ പ്രത്യേകതകള്‍
• 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്
• 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്
• കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ
• ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്സെറ്റ്
• 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും
• 6800 എംഎഎച്ച് ബാറ്ററി
• 80 വാട്സ് അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ്
• 50 എംപി റിയര്‍ കാമറയും 8 എംപി സെക്കന്‍ഡറി കാമറയും 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും
• 50 എംപി സെല്‍ഫി കാമറ
മാര്‍ബിള്‍ സാന്‍ഡ്സ്, ഡ്രൈ ഐസ്, ഫാന്റം ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. 8 ജിബി + 256 ജിബി മോഡലിനു 31,999 രൂപയും 12 ജിബി + 256 ജിബി മോഡലിനു 34,999 രൂപയും 12 ജിബി + 512 ജിബി മോഡലിനു 37,999 രൂപയുമാണ് വില.
വണ്‍പ്ലസ് നോര്‍ഡ് സിഇ5 5ജിയുടെ പ്രത്യേകതകള്‍
• 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
• 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്
• 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്
• 50 എംപി പ്രൈമറി കാമറയും 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും
• 16 എംഎപി സെല്‍ഫി കാമറ
• മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്സെറ്റ്
• 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും
ബ്ലാക്ക് ഇന്‍ഫിനിറ്റി, മാര്‍ബിള്‍ മിസ്റ്റ്, നെക്സസ് ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8 ജിബി + 128 ജിബി മോഡലിനു 24,999 രൂപയും 8 ജിബി + 256 ജിബി മോഡലിനു 26,999 രൂപയും 12 ജിബി + 256 ജിബി മോഡലിനു 28,999 രൂപയുമാണ് വില.
ജൂലൈ 12 മുതല്‍ വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോണ്‍, ഓഫ്ലൈന് റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും.