മോട്ടോ ജി96 5ജിയുടെ കാര്യം തീരുമാനമായി
Friday, July 4, 2025 12:34 PM IST
മോട്ടോ ജി96 5ജി സ്മാര്‍ട്ട്ഫോണ്‍ ജൂലൈ ഒമ്പതിന് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മോട്ടോ ജി96 5ജി ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാന്‍ ലഭ്യമാകും.
പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
• ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 7 െജെന് 2 ചിപ്സെറ്റ്
• 6.67 ഇഞ്ച് 10ബിറ്റ് 3ഡി കര്‍വ്ഡ് എല്‍ഇഡി ഡിസ്പ്ലേ
• 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്
• 1,600 നിറ്റ്സ് ബ്രൈറ്റ്നെസ് ലെവല്‍
• കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍
• സ്ക്രീന്‍ വാട്ടര്‍ ടച്ച്
• എസ്ജിഎസ് ഐ പ്രൊട്ടക്ഷന്‍ സര്ട്ടിഫിക്കേഷന്
• ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോയില്‍ പ്രവര്‍ത്തനം
• 12 ജിബി റാമും 256 ജിബി സ്റ്റോറേജും
• 50 എംപി പ്രൈമറി കാമറയും 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സും
• മുന്‍വശത്ത് 16 എംപിയുടെ സെല്‍ഫി കാമറ
• 5000 എംഎഎച്ച് ബാറ്ററിയും 30 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും
• സ്റ്റീരിയോ സ്പീക്കറുകള്‍, 5ജി കണക്റ്റിവിറ്റി
ആഷ്ലീ ബ്ലൂ, കാറ്റ്ലിയ ഓര്‍ക്കിഡ്, ഡ്രെസ്ഡന്‍ ബ്ലൂ, ഗ്രീനര്‍ പാസ്റ്റേഴ്സ് തുടങ്ങിയ നിറങ്ങളില്‍ മോട്ടോ ജി96 5ജി ലഭ്യമാകും. മോട്ടോ ജി96 5ജിയുടെ വില 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.