കാമറ റിക്കാര്‍ഡിംഗ് സൗകര്യമുള്ള മോട്ടോ ജി96 5ജി
Wednesday, July 16, 2025 12:13 PM IST
മോട്ടോ ജി96 5ജി അവതരിപ്പിച്ച് മോട്ടോറോള. മികച്ച കാമറ റിക്കാര്‍ഡിംഗ് സൗകര്യമാണ് ഫോണിന്റെ പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നത്.
പ്രത്യേകതകള്‍
• 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ
• 4കെ വീഡിയോ റിക്കാര്‍ഡിംഗ്
• 50 എംപി മെയിന്‍ കാമറ
• 32 എംപി മുന്‍ കാമറ
• സ്നാപ്ഡ്രാഗണ്‍ 7എസ് ജന്‍2 പ്രോസസര്‍
• ആന്‍ഡ്രോയിഡ് 15 ഹാലോ ഓപ്പറേറ്റിംഗ്
• അള്‍ട്രാ-ഡ്യൂറബിള്‍ ഐപി68-റേറ്റഡ് വാട്ടര്‍ റസിസ്റ്റന്‍സ്
• കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്5 സുരക്ഷാ
• 5500 എംഎഎച്ച് ബാറ്ററി
• 33 വാട്ട് ഫാസറ്റ് ചാര്‍ജിംഗ് പിന്തുണ
ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം റേഡിയോ, 3 ജി, 4 ജി, 5 ജി, ആക്സിലറോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് ലോക്ക് തുടങ്ങിയ പ്രത്യേകതകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പാന്റോണ്‍-ക്യൂറേറ്റഡ് ആയ ആഷ്ലി ബ്ലൂ, ഗ്രീനര്‍ പാസ്റ്റേഴ്സ്, കാറ്റ്ലിയ ഓര്‍ക്കിഡ്, ഡ്രെസ്ഡന്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മോട്ടോ ജി96 5ജി വിപണിയില്‍ ലഭ്യമാകും.
യഥാക്രമം 17,999 രൂപ, 19,999 എന്നിങ്ങനെയാണ് ഫോണ്‍ മോഡലുകളുടെ വിലകള്‍.