ഓണം കളറാക്കാന്‍ വിവോ ടി4 പ്രോ
Wednesday, August 27, 2025 12:16 PM IST
വിവോയുടെ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിവോ ടി4 പ്രോ ഇന്ത്യയില്‍ ഇറങ്ങി. വിവോ ടി4 5ജിയുടെ പിന്‍ഗാമിയായിട്ടാണ് പുതിയ ഫോണിന്റെ വരവ്. 50 മെഗാപിക്സല്‍ പെരിസ്കോപ്പ് കാമറ ഫോണിന്റെ പ്രധാന ഫീച്ചറുകളില്‍ ഒന്നായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഓറ ലൈറ്റിംഗ് എന്ന് പേരുള്ള റിംഗ് ഫ്ലാഷ് സപ്പോര്‍ട്ടിലാണ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്. 120 ഹെര്‍ട്സ് ആണ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുള്‍-എച്ച്ഡി+ ക്വാഡ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലെയാണ് ഫോണിനു നല്‍കിയിരിക്കുന്നത്.
സ്നാപ്ഡ്രാഗണ്‍ 7 ജെനറേഷന് 4 സോക് ചിപ്പ് കരുത്തു പകരുന്നു. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15 ആണ് പ്രവര്‍ത്തനം. നാല് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വിവോ ടി4 പ്രോ വാഗ്ദാനം ചെയ്യുന്നു.
റിയര്‍ കാമറിയില്‍ 50 എംപി സോണി ഐഎംഎക്സ്882 പ്രധാന സെന്‍സറും 50 എംപി സോണി ഐഎംഎക്സ്882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സും 3ഃ സൂം സഹിതം 2 എംപി ബൊക്കേ കാമറയും ഉള്‍പ്പെടുന്നു. മുന്‍ കാമറ 32 എംപിയുടെയാണ്. 6,500 എംഎഎച്ച് ബാറ്ററി കരുത്തിലുള്ള ഫോണ്‍ 90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം നല്കുന്നു.
സുരക്ഷയ്ക്ക് ഐപി68, ഐപി69 റേറ്റിംഗ്, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, എഐ ക്യാപ്ഷന്‍സ്, എഐ സ്മാര്ട്ട്കോള് അസിസ്റ്റന്റ്, എഐ സ്പാം കോള്‍ പ്രൊട്ടക്ഷന്‍, എഐ പ്രഫഷണല്‍ പോട്രൈറ്റ്, എഐ ഇറേസ് 3.0, എഐ മാജിക് മൂന്, എഐ ഇമേജ് എക്സ്പാന്‍ഡര്‍, എഐ ഫോട്ടോ എന്‍ഹാന്‍സ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
27,999 രൂപയിലാണ് വിവോ ടി4 പ്രോ സ്മാര്‍ട്ട്ഫോണിന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. 8 ജിബി + 256 ജിബി വേരിയന്റിന് 29,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 31,999 രൂപയുമാണ്. എച്ച്ഡിഎഫ്സി, ആക്സിസ്, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ വഴി 3,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
3,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് സൗകര്യവും ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവുമാണ് മറ്റ് പ്രത്യേകതകള്‍. ഓഗസ്റ്റ് 29 മുതല്‍ വിവോ ഇന്ത്യ ഇ-സ്റ്റോറുകളും ഫ്ലിപ്കാര്‍ട്ടും തെരഞ്ഞെടുക്കപ്പെട്ട ഓഫ്ലെെന് റീടെയ്ല്‍ സ്റ്റോറുകളും വഴി വില്പനയ്ക്കെത്തും.
Image credit - Vivo Official Site