ഹോണ്ട സിബിആർ 650ആർ
Friday, June 14, 2019 2:45 PM IST
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ’ സ്പോർട്സ് മോട്ടോർസൈക്കിൾ സിബിആർ 650 ആർ-ന്റെ വിതരണം ആരംഭിച്ചു. എക്സ് ഷോറൂം വില ഇന്ത്യയിൽ എല്ലായിടത്തും 7.70 ലക്ഷം രൂപയാണ്. 2018-ലെ മിലാൻ മോട്ടോർ സൈക്കിൾ ഷോയിലാണ് സിബിആർ650 ആർ അവതരിപ്പിച്ചത്.
ഗ്രാൻഡ് പ്രിക്സ് റെഡ്, ഗണ്‍പൗഡർ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ സിബിആർ650ആർ ലഭ്യമാണ്.
ഹോണ്ടയുടെ 22 വിംഗ്വേൾഡ് ഒൗട്ട് ലെറ്റുകളിലും ഹോണ്ട ബിഗ്വിംഗ് ഡീലർഷിപ്പുകളിലും മോട്ടോർസൈക്കിൾ ലഭ്യമാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ അറിയിച്ചു.