ഡ്യൂക്കാറ്റി സ്ക്രാംബ്ലർ
Wednesday, June 19, 2019 5:12 PM IST
ആഡംബര മോട്ടോർ സൈക്കിൾ ബ്രാൻഡായ ഡ്യൂക്കാറ്റിയുടെ പുതിയ സ്ക്രാംബ്ലർ ശ്രേണി വിപണിയിലെത്തി. ഐക്കണ്‍, ഡെസർട്ട് സ്ലെഡ്, ഫുൾ ത്രോട്ടിൽ, കഫേ റേസർ, എന്നിവ പുതിയ വൈ 19 ശ്രേണിയിൽ ഉൾപ്പെടുന്നു. പുതിയ സ്ക്രാംബ്ലർ ശ്രേണി, സമകാലീനവും സമാനതകൾ ഇല്ലാത്തതുമാണ്.
സുഖകരവും സുരക്ഷിതവുമായ മോട്ടോർ സൈക്കിളിംഗിന്റെ വിസ്മയകരമായ അനുഭൂതിയാണ് സ്ക്രാംബ്ലർ ശ്രേണി ലഭ്യമാക്കുക. വിസ്താരമേറിയ ഹാൻഡിൽ ബാർ, ലളിതവും ശക്തവുമായ എഞ്ചിൻ, എന്നിവ പുതിയ ശ്രേണിക്ക് മാറ്റു കൂട്ടുന്നു.
ഓടിക്കൊണ്ടിരിക്കുന്പോൾ ഡ്യൂക്കാറ്റി മൾട്ടി മീഡിയ സിസ്റ്റം വഴി ഇഷ്ടഗാനങ്ങൾ ശ്രവിക്കാം. ഇൻകമിംഗ് കോളുകൾക്ക് മറുപടി പറയാം. ഇന്റർകോം വഴി സംസാരിക്കുകയുമാവാം.
ഡ്യൂക്കാറ്റി സ്ക്രാംബ്ലർ ഐക്കണ്‍ ആറ്റോമിക് ടാങ്ങർ ലൈവ് പെയിന്റ് സിസ്റ്റത്തിന് കറുപ്പ് ഫ്രെയിം, കറുപ്പ് സീറ്റ്, ഗ്രേറിംസ്, ക്ലാസിക് 62 മഞ്ഞ എന്നീ നിറങ്ങളിലാണ് എത്തുന്നത്.