രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾ 4 ലക്ഷം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് നാ​ലു ല​ക്ഷ​ത്തോ​ളം ര​ജി​സ്‌ട്രേ​ഡ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്ന് കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യം. ഇ​തി​ൽ പ​കു​തി​യോ​ളം ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ്. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ​ത്ത​ന്നെ ഏ​റ്റ​വു​മ​ധി​കം നി​ര​ത്തി​ലു​ള്ള​ത് ഇ-​റി​ക്ഷ​ക​ളും ഇ-​കാ​ർ​ട്ടു​ക​ളു​മാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 1.39 ല​ക്ഷ​വും ഡ​ൽ​ഹി​യി​ൽ 75,000ഉം ​ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​മു​ണ്ടെ​ന്ന് കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ചെ​റി​യ സം​സ്ഥാ​ന​മാ​യ ആ​സാ​മി​ൽ 15,192 ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു​ള്ള​താ​ണ് കൗ​തു​ക​ക​ര​മാ​യ കാ​ര്യം.

നി​തി​ൻ ഗ​ഡ്ക​രി പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ച​ത് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കാ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ എ​ണ്ണം ഇ​തി​ലും കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ-​റി​ക്ഷ​ക​ളും ഇ-​കാ​ർ​ട്ടു​ക​ളും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് വാ​ണി​ജ്യ പെ​ർ​മി​റ്റ് ആ​വ​ശ്യ​മാ​ണെ​ന്ന ഉ​ത്ത​ര​വ് 2016 ഓ​ഗ​സ്റ്റി​ൽ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ങ്കി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ഇ-​റി​ക്ഷ​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.


അ​തേ​സ​മ​യം, ഇ​ലക്‌ട്രിക് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ചാ​രം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018 ഒ​ക്‌​ടോ​ബ​റി​ൽ ബാ​റ്റ​റി​യി​ലോ എ​ഥ​നോ​ളി​ലോ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു.

പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഗ​ഡ്ക​രി പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.