പുതിയ ഹ്യുണ്ടായ് എലാൻട്ര വിപണിയിൽ
Tuesday, October 8, 2019 3:36 PM IST
കൊച്ചി: ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ എലാൻട്രയുടെ പുത്തൻ പതിപ്പ് വിപണിയിലെത്തി. ബ്ലൂലിംഗ് ടെക്നോളജിയോട് കൂടിയ ഇന്ത്യയിലെ ആദ്യ കണക്ടഡ് -ഹൈടെക് പ്രീമിയം സെഡാൻ ആണിതെന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ്.എസ്. കീം പറഞ്ഞു.
34 പുതിയ കണക്ടഡ് ഫീച്ചറുകൾ, 10 ഇന്ത്യാ -സ്പെസിഫിക് ഫീച്ചറുകൾ തുടങ്ങിയ മികവുകൾ പുതിയ എലാൻട്രയ്ക്കുണ്ട്. ബിഎസ്-6 അധിഷ്ഠിത 2.0 ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. വില 15.89 ലക്ഷം മുതൽ 20.39 ലക്ഷം വരെ.