രോഗപ്രതിരോധത്തിനു വെളുത്തുള്ളി
വെ​ളു​ത്തു​ള​ളി​യി​ലെ വി​റ്റാ​മി​നു​ക​ളാ​യ സി, ​ബി6, ധാ​തു​ക്ക​ളാ​യ സെ​ലി​നി​യം, മാം​ഗ​നീ​സ് എ​ന്നി​വ പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ അ​ണു​ബാ​ധ​യു​ടെ തീ​വ്ര​ത കു​റ​യ്ക്കു​ന്നു. വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ൽ ഇ​ട​യ്ക്കി​ടെ ജ​ല​ദോ​ഷം വ​രു​ന്ന​ത് ഒ​ഴി​വാ​കും. അ​തി​ലെ ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ൾ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വെ​ളു​ത്തു​ള​ളി ചേ​ർ​ത്ത ചാ​യ ശീ​ല​മാ​ക്കു​ന്ന​തും ഉ​ചി​തം. പ​നി ത​ട​യു​ന്ന​തി​നും പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.
ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി ശ്വ​സ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള്ളി ഗു​ണ​പ്ര​ദം.

ഗ്യാസിനു പരിഹാരമുണ്ട്!

ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ളാ​ണ് ഗ്യാ​സി​ന് ഇ​ട​യാ​ക്കു​ന്ന​ത്. ആ​ഹാ​രം ന​ന്നാ​യി ച​വ​ച്ച​ര​യ്ക്കാ​തെ വി​ഴു​ങ്ങു​ക, ഗ്യാ​സി​നി​ട​യാ​ക്കു​ന്ന ഭ​ക്ഷ​ണം അ​മി​ത​മാ​യി ക​ഴി​ക്കു​ക, കു​ട​ലി​ലെ ബാ​ക്ടീ​രി​യ അ​ണു​ബാ​ധ, ദ​ഹ​ന​ക്ര​മ​ക്കേ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഗ്യാ​സി​നി​ട​യാ​ക്കു​ന്നു. തീ​ക്ക​ന​ലി​ൽ ചുട്ടെടുത്ത വെ​ളു​ത്തു​ള​ളി ക​ഴി​ക്കുന്നതു ഗ്യാ​സ് ട്ര​ബി​ളി​ന് ആ​ശ്വാ​സദായകം. ​വെ​ളു​ത്തു​ള​ളി​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം കു​ടി​ക്കു​ന്ന​തും ഗു​ണ​പ്ര​ദം. ഗ്യാ​സ് അ​ക​റ്റു​ന്ന​തി​നും ദ​ഹ​നം ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ സാ​ധ്യ​മാ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സൂ​പ്പ് സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി​ക്കൊ​പ്പം കു​രു​മു​ള​ക്, ജീ​ര​കം എ​ന്നി​വ ചേ​ർ​ത്തു തി​ള​പ്പി​ച്ചാ​റി​ച്ചും ഉ​പ​യോ​ഗി​ക്കാം.


ഹൃ​ദ​യാരോഗ്യത്തിന്

ഹൃ​ദ​യം, ര​ക്ത​സ​ഞ്ചാ​ര വ്യ​വ​സ്ഥ എ​ന്നി​വയു​മാ​യി ബ​ന്ധ​പ്പെ അ​സു​ഖ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം; ഉ​യ​ർ​ന്ന ര​ക്ത​സ​മ്മർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, കൊ​റോ​ണ​റി ഹൃ​ദ​യ രോ​ഗ​ങ്ങ​ൾ, ഹൃ​ദ​യാ​ഘാ​തം, ആ​ർട്ടീ​രി​യോ സ്ളീ​റോ​സി​സ് (ര​ക്ത​ധ​മ​നി​ക​ളു​ടെ കട്ടി ​കൂ​ടി ഉ​ൾ​വ്യാ​സം കു​റ​യു​ന്ന അ​വ​സ്ഥ) എ​ന്നി​വ ത​ട​യു​ന്ന​തി​നു വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം. വെ​ളു​ത്തു​ള്ളി ചേർത്ത ഭക്ഷണം ശീ​ല​മാ​ക്കു​ന്ന​ത് ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം. അ​തേ​സ​മ​യം ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എലിന്‍റെ തോ​തി​ൽ കു​റ​വു​ണ്ടാ​കാ​തെ ക​രു​തു​ന്നു.

പ്രമേഹബാധിതർക്കും...

ഇ​ൻ​സു​ലിന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം. ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തി​നും ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​ൽ വെ​ളു​ത്തു​ള്ളിക്കു മു​ഖ്യ പ​ങ്കു​ണ്ട്. ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഗു​ണ​പ്ര​ദം. എ​ന്നാ​ൽ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നു​ക​ഴി​ക്കു​ന്ന​വ​ർ വെ​ളു​ത്തു​ള​ളി എ​ത്ര​ത്തോ​ളം അ​ള​വി​ൽ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തു സം​ബ​ന്ധി​ച്ച് കൺസൾട്ടിംഗ് ഡോക്ടറുടെ ഉ​പ​ദേ​ശം തേ​ടാ​വു​ന്ന​താ​ണ്.