കോവിഡ്കാലത്ത് പോലീസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Wednesday, June 24, 2020 3:37 PM IST
1. സാമൂഹിക അകലം കൃത്യമായി പാലിക്കണം.
2. ഡ്യൂട്ടി സമയത്ത് കൃത്യമായി മാസ്ക്(തുണി അല്ലെങ്കിൽ ഡബിൾ ലെയർ മാസ്ക്) ധരിക്കണം.
3. കൈകൾ ഇടയ്ക്കിടെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കണം.
4. വാഹനമോ മറ്റോ പരിശോധിക്കുന്ന സമയത്ത് കൈയുറകൾ ധരിക്കേണ്ടതാണ്.
5. ഡ്യൂട്ടി സമയത്ത് ഉപയോഗിക്കുന്ന വസ്തുക്കളായ ലാത്തി, വയർലസ് സെറ്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിനു മുന്പായി അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക.
6. ഡ്യൂട്ടി സമയത്ത് ആഹാരം കഴിക്കുന്നതിനോ മറ്റാവശ്യങ്ങൾക്കായോ മാസ്കും കയ്യുറയും മാറ്റേണ്ടിവന്നാൽ വീണ്ടും ധരിക്കുന്നതിനാവശ്യമായ മാസ്കും കയ്യുറകളും
കയ്യിൽ കരുതേണ്ടതാണ്.
7. ഉപയോഗിച്ച മാസ്കും കയ്യുറകളും അലക്ഷ്യമായി വലിച്ചെറിയാതെ യഥാവിധി നിർമാർജനം ചെയ്യുക.
8. ദിവസവും യൂണിഫോം മാറി ധരിക്കേണ്ടതാണ്.
9. വീട്ടിൽ എത്തിയാലുടനെ കുളിച്ചു വ്യക്തിശുചിത്വം പാലിക്കുക. അതിനു ശേഷം മാത്രം വീട്ടിൽ പ്രവേശിക്കുക.
10. ധരിച്ച വസ്ത്രങ്ങളും യൂണിഫോമും ഡിറ്റർജന്റിൽ സ്വയം കഴുകി വൃത്തിയാക്കുക.
ക്വാറന്റൈൻ റൂം വൃത്തിയാക്കാൻ ഒരു ശതമാനം ബ്ലീച്ചിംഗ് ലായനി
ഒരു ലിറ്റർ വെള്ളത്തിന് 50 ഗ്രാം എന്ന അളവിൽ ബ്ലീച്ചിംഗ് പൗഡർ എടുക്കുക. ശുചീകരണത്തിനാവശ്യമായ വെള്ളം ഒരു പാത്രത്തിലെടുക്കുക. എടുത്തുവച്ച പൗഡറിലേക്ക് അല്പം വെള്ളമൊഴിച്ചിളക്കി പേസ്റ്റ് രൂപത്തിലാക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ബ്ലീച്ചിംഗ് പൗഡർ എടുത്തു വച്ചിരിക്കുന്ന വെള്ളത്തിൽ ചേർത്തിളക്കി ഉൗറാൻ അനുവദിക്കുക. തെളിഞ്ഞു വരുന്നതാണ് നിറമോ മണമോ ഇല്ലാത്തതും വളരെ ശക്തിയേറിയ അണുനാശിനിയുമായ ഒരു ശതമാനം
ബ്ലീച്ചിംഗ് ലായനി. തയാറാക്കിയ ലായനി രണ്ടു മണിക്കൂറിനുള്ളിൽ ഉപയോഗിക്കുക.
ചെറുത്തുനില്പ് നിങ്ങളിൽ തുടങ്ങട്ടെ...രോഗം പകരുന്ന കണ്ണികളിൽ ഒരാളാകാതിരിക്കാം, കോവിഡിനെ തടയാം
1. സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക
2. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല ഉപയോഗിക്കുക.
3. പുറത്തുപോകുന്പോൾ സുരക്ഷയ്ക്കു വേണ്ടി മാസ്ക് മൂക്കും വായും മൂടത്തക്കവിധം കൃത്യമായി ധരിക്കുക.
4. പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക. അകലം കൂടുന്തോറും അപകടം കുറയും. മാസ്കും സോപ്പും സാനിറ്റൈസറുമല്ലാതെ ആയുധങ്ങളില്ല.
5. അനാവശ്യയാത്രകൾ ഒഴിവാക്കുക.
6. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ & ആരോേഗ്യ കേരളം, സംസ്ഥാന ആരോഗ്യ വകുപ്പ്.