കു​ഞ്ഞു​ങ്ങ​ൾ​ക്കു പ​ഞ്ച​സാ​ര കൊ​ടു​ക്ക​ണോ?
Wednesday, February 3, 2021 4:47 PM IST
മു​തി​ർ​ന്ന​വ​ർ​ക്കു ദി​വ​സം 20-30 ഗ്രാം ​പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ക്കാം. കു​ട്ടി​ക​ൾ​ക്ക് 40-50 ഗ്രാം ​വ​രെ ഉ​പ​യോ​ഗി​ക്കാം. മു​തി​ർ​ന്ന​വ​ർ ക​ഴി​വ​തും പ​ഞ്ച​സാ​ര കു​റ​യ്ക്ക​ണം. അ​വ​ർ​ക്ക് ഏ​റെ മ​ധു​രം ആ​വ​ശ്യ​മി​ല്ല.

നാ​ലു വ​യ​സു​ള്ള കു​ട്ടി​ക്ക് എ​ത്ര പ​ഞ്ച​സാ​ര ‍?

ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ലി​ൽ പ​ഞ്ച​സാ​ര ഇ​ടാ​തെ കൊ​ടു​ത്തു ശീ​ലി​പ്പി​ക്ക​ണം. മൂ​ന്നു നാ​ലു വ​യ​സാ​കു​ന്പോ​ഴേ​ക്കും പാ​ലി​ൽ നി​ന്നു കി​ട്ടു​ന്ന​തി​ലു​മ​ധി​കം മ​ധു​രം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണു കി​ട്ടു​ന്ന​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ​ല്ലോ ആ ​പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ലും ദി​വ​സം 20 - 25 ഗ്രാം ​പ​ഞ്ച​സാ​ര വ​രെ ഈ ​പ്രാ​യ​ത്തി​ൽ അ​വ​ർ​ക്കു കൊ​ടു​ക്കാം.

പ​ഞ്ച​സാ​ര​യ്ക്കു പ​ക​രം എ​ന്ത്?

കൊ​ച്ചു​കു​ട്ടി​ക​ൾ മ​ധു​ര​പ്രി​യ​രാ​ണ്. ചി​ല കു​ട്ടി​ക​ൾ പ​ഞ്ച​സാ​ര വെ​റു​തേ വാ​രി​ക്ക​ഴി​ക്കും. എ​ല്ലാ വി​ഭ​വ​ങ്ങ​ളി​ലും പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കാ​ൻ കു​ഞ്ഞു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ര​ക്ഷി​താ​ക്ക​ൾ ശീ​ലി​പ്പി​ക്കാ​റു​ണ്ട്. അ​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല. അ​ത്ത​രം ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം.


ഉ​പ്പു​മാ​വി​നും പു​ട്ടി​നു​മൊ​പ്പം പ​ഞ്ച​സാ​ര ചേ​ർ​ത്തു കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ക​ട​ല​ക്ക​റി​യോ പ​യ​ർ പു​ഴു​ങ്ങി​യ​തോ കൊ​ടു​ക്കാം. പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കാം, പ്ര​ഭാ​ത​ഭ​ക്ഷ​ണം പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കാം. ദോ​ശ​യ്ക്കൊ​പ്പം പ​ഞ്ച​സാ​ര​യ്ക്കു പ​ക​രം ച​ട്ണി​യോ ക​ട​ല​ക്ക​റി​യോ ന​ല്കാം. പ​ഞ്ച​സാ​ര ഒ​രു സൈ​ഡ് ഡി​ഷാ​യി ശീ​ലി​പ്പി​ക്ക​രു​ത്.

സോ​ഫ്റ്റ് ഡ്രിം​ഗ്സ് എ​ന്നും ക​ഴി​ക്കാ​മോ?

ഗാ​ഢ​ത കൂ​ടി​യ പ​ഞ്ച​സാ​ര​യാ​ണ് സോ​ഫ്റ്റ് ഡ്രിം​ഗ്സി​ലൂ​ടെ കി​ട്ടു​ന്ന​ത്. ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സം ആ​വ​ശ്യ​മാ​യ​തി​ന്‍റെ മൂ​ന്നി​ര​ട്ടി പ​ഞ്ച​സാ​ര സോ​ഫ്റ്റ് ഡ്രിം​ഗ്സി​ൽ നി​ന്നു ല​ഭി​ക്കും. അ​തി​നാ​ൽ അ​ത് ശീ​ല​മാ​ക്കേ​ണ്ട.

വി​വ​ര​ങ്ങ​ൾ:
ഡോ. ​അ​നി​ത​മോ​ഹ​ൻ,
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്