മങ്കി പോക്സ്: രോഗബാധിതരുമാ‌‌യി അടുത്ത് ഇടപഴകുന്പോൾ സൂക്ഷിക്കുക
Friday, July 15, 2022 4:24 PM IST
മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വൈ​റ​സ് വ​ഴി പ​ക​രു​ന്ന ഒ​രു ജന്തുജന്യരോ​ഗ​മാ​ണ് മ​ങ്കി​പോ​ക്‌​സ്. പനി വന്ന് 1 -3 ദിവ സത്തിനുളളിൽ ദേഹത്തു കുമിളകൾ കണ്ടുതുടങ്ങുന്നു.

രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല, പ്ര​തി​രോ​ധ​ശേ​ഷി, രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. സാ​ധാ​ര​ണ​യാ​യി കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

രോഗം സങ്കീർണമായാൽ

അ​ണു​ബാ​ധ​ക​ള്‍, ബ്രോ​ങ്കോ​ ന്യു​മോ​ണി​യ, സെ​പ്‌​സി​സ്, എ​ന്‍​സെ​ഫ​ലൈ​റ്റി​സ്, കോ​ര്‍​ണി​യ​യി​ലെ അ​ണു​ബാ​ധ എ​ന്നി​വ​യും തു​ട​ര്‍​ന്നു​ള്ള കാ​ഴ്ചന​ഷ്ട​വും ഈ ​രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യു​ള്ള അ​ണു​ബാ​ധ എ​ത്ര​ത്തോ​ളം സം​ഭ​വി​ക്കാം എ​ന്ന​ത് അ​ജ്ഞാ​ത​മാ​ണ്.

വാക്സിനേഷൻ

വൈ​റ​ല്‍ രോ​ഗ​മാ​യ​തി​നാ​ല്‍ വാ​ന​ര വ​സൂ​രി​ക്ക് പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും രോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന സ​ങ്കീ​ര്‍​ണ​ത​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും വാ​ന​ര ​വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ചി​കി​ത്സ തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വാ​ന​ര വ​സൂ​രി​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ നി​ല​വി​ലു​ണ്ട്.

മാംസം കഴിക്കുന്നതിനു മുന്പ്

* അ​സു​ഖം ബാ​ധി​ച്ച സ​മ​യ​ത്തും അ​വ​യു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന സ​മ​യ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ക. അ​വ​യു​ടെ മാം​സം, ര​ക്തം, മ​റ്റ് ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​വും ഒ​ഴി​വാ​ക്ക​ണം.


* ഇ​തോ​ടൊ​പ്പം മൃ​ഗ​ങ്ങ​ളു​ടെ മാം​സം ക​ഴി​ക്കു​ന്ന​തി​നു മു​മ്പ് ന​ന്നാ​യി വേ​വി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.

ശരീരസ്രവങ്ങളുമായി സന്പർക്കമുണ്ടായാൽ....

രോഗബാധിതരായ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരാം. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ എന്നിവയുമായുള്ള സന്പർക്കത്തി ലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം.

രോ​ഗ​ബാ​ധി​ത​രാ​യ മ​നു​ഷ്യ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​താ​ണ് വാ​ന​ര വ​സൂ​രി വൈ​റ​സ് അ​ണു​ബാ​ധ​യ്ക്കു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര​ണം.

മുൻകരുതലുകൾ പ്രധാനം

വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തോ സ്ഥി​രീ​ക​രി​ച്ച​തോ ആ​യ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രു​ടെ സ്ര​വ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും രോ​ഗ​പ്പ​ക​ര്‍​ച്ച ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി നി​ര്‍​ബ​ന്ധ​മാ​യും സാ​ധാ​ര​ണ സ്വീ​ക​രി​ക്കു​ന്ന അ​ണു​ബാ​ധ നി​യ​ന്ത്ര​ണ മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണം.

വി​വ​ര​ങ്ങ​ൾ: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്,
ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.