സന്ധികള്‍ക്കു ബലം നല്‍കും. അതോടൊപ്പം സന്ധികളുടെ വേദനകള്‍ക്ക് അകറ്റും.
ചര്‍മം, മാനസിക ആരോഗ്യം ഒമേഗ-3 ആസിഡുകള്‍ ചര്‍മത്തിന്റെ വീക്കം കുറയ്ക്കാനും പുതിയ കോശങ്ങള്‍ ഉണ്ടാക്കാനും സഹായിക്കും. ചര്‍മം കൂടുതല്‍ ജലാംശമുള്ളതും വീക്കം കുറഞ്ഞതുമാക്കാന്‍ ഇതുപകരിക്കും.
എക്സിമ, സോറിയാസിസ് തുടങ്ങിയ അവസ്ഥകള്‍ അകറ്റിനിര്‍ത്താനും ഫിഷ് ഓയില്‍ സപ്ലിമെന്റ് സഹായകമാണ്. ഒമേഗ-3 ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. മാനസിക വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ വീക്കം കുറയ്ക്കും.
വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഫിഷ് ഓയില്‍ സപ്ലിമെന്റേഷന് സഹായിച്ചേക്കാം. ഊര്‍ജ ഉത്പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ കൊഴുപ്പ് സംഭരണം കുറച്ച് മെറ്റബോളിസം മെച്ചപ്പെടുത്താന്‍ ഒമേഗ-3ക്കു കഴിയും.
ഇത് ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
രോഗപ്രതിരോധം, എല്ല്, ഗര്‍ഭം ഒമേഗ-3 ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന ബി സെല്ലുകള്‍, അണുബാധകളെ ലക്ഷ്യമിടുന്ന ടി സെല്ലുകള്‍ തുടങ്ങിയ രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും. അതുപോലെ കാല്‍സ്യം ആഗിരണം വര്‍ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായകമാണ്.
ഇത് അസ്ഥികളുടെ ശക്തി നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. ഭ്രൂണത്തിന്റെ തലച്ചോര്‍, കണ്ണുകള്‍, നാഡീവ്യൂഹം എന്നിവയുടെ വികസനത്തിന് ഡിഎച്ച്എ നിര്‍ണായകമാണ്.
ഗര്‍ഭകാലത്ത് ഇതു കഴിക്കുന്നത് ആരോഗ്യകരമായ ഭ്രൂണവളര്‍ച്ചയെ സഹായിക്കും. അതുപോലെ ഭ്രൂണം പൂര്‍ണവളര്‍ച്ച എത്തുന്നതിനു മുമ്പു കുട്ടി ജനിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.