തിരുമ്മിയാൽ നേരെയാവില്ല; നേരത്തേ ശ്രദ്ധിച്ചാൽ നേരെയാക്കാം
Saturday, June 11, 2022 9:59 PM IST
കു​ഞ്ഞു​ങ്ങ​ളു​ടെ പാ​ദ​ത്തി​നും കാ​ൽ​വ​ണ്ണ​യ്ക്കും കാ​ൽ​വി​ര​ലു​ക​ൾ​ക്കും ജന്മനാ ഉ​ണ്ടാ​കു​ന്ന ക്ല​ബ് ഫൂ​ട്ട് എന്ന വൈക ല്യത്തിനു പ്ലാ​സ്റ്റ​ർ ചി​കി​ത്സ പൂ​ർത്തിയാക്കിയ ശേഷമാണ് ​സ്പെ​ഷ​ൽ ഷൂ​സ് ധ​രി​പ്പിക്കേ​ണ്ട​ത്.

സ്പെ​ഷ​ൽ ഷൂ​സ് ധ​രി​പ്പി​ക്കു​ന്പോ​ൾ...

* ഷൂ​സ് ഇ​ടു​ന്ന​തി​നു മു​ന്പ് ആ​വ​ശ്യ​മെ​ങ്കി​ൽ സോ​ക്സ് ധ​രി​പ്പി​ക്കാം.
* കു​ഞ്ഞി​നെ മ​ടി​യി​ൽ ഇ​രു​ത്തു​ക​യോ മ​ല​ർ​ത്തിക്കിട​ത്തു​ക​യോ ചെ​യ്ത് ഷൂ​സ് ധ​രി​പ്പി​ക്കാം.
* ആ​ദ്യം കൂ​ടു​ത​ൽ വൈ​ക​ല്യ​മു​ള്ള പാ​ദ​ത്തി​ൽ ഷൂ​സ് ധ​രി​പ്പി​ക്കു​ക.
* ഷൂ​സി​ന്‍റെ ലെ​യ്സ് മു​റു​ക്കി​ക്കെ​ട്ടു​ക. അ​ധി​കം മു​റു​ക്കു​ക​യും അ​രു​ത്.
* കാ​ലു​ക​ൾ മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും ച​ലി​പ്പി​ച്ച് ഉ​പ്പു​റ്റി ഷൂ​സി​ന്‍റെ കീ​ഴ്ഭാ​ഗം വ​രെ എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. വി​ര​ലു​ക​ൾ മു​ന്നോ​ട്ടും പി​ന്നോ​ട്ടും ച​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഉ​പ്പു​റ്റി താ​ഴെ എ​ത്തി​യി​ട്ടി​ല്ല എ​ന്ന​ർ​ഥം. അ​പ്പോ​ൾ ലെ​യ്സു​ക​ൾ കു​റ​ച്ചു​കൂ​ടി മു​റു​ക്കു​ക.

ഷൂസ് ശരിയായ രീതിയിൽ ധരിപ്പിക്കുക

* കാ​ൽ​വി​ര​ലു​ക​ൾ അ​ടി​ഭാ​ഗ​ത്തു​കൂ​ടി വി​ര​ൽ ഓ​ടി​ച്ച് വി​ര​ലു​ക​ൾ മ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
* ദ​ണ്ഡ് ഒ​രു​വി​ധ​ത്തി​ലും വ​ള​യാ​ൻ ഇ​ട​യാ​ക​രു​ത്.
* ഷൂ​സി​ട്ട ര​ണ്ടു കാ​ലു​ക​ളും ചേ​ർ​ത്ത് താ​ഴോ​ട്ട് ച​വി​ട്ടാ​ൻ കു​ഞ്ഞി​നെ പ്രേ​രി​പ്പി​ക്കു​ക.
* ഷൂ​സ് ശ​രി​യാ​യ രീ​തി​യി​ലാ​ണോ ധ​രി​ച്ച​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ഷൂ​സ് എ​ത്ര​നാ​ൾ ധ​രി​ക്ക​ണം?


ഷൂസ് ​ചി​കി​ത്സ തു​ട​ങ്ങി ആ​ദ്യ​ത്തെ മൂ​ന്നു​മാ​സം കു​ളി​ക്കാ​നും വൃ​ത്തി​യാ​ക്കാ​നു​മു​ള്ള ഒ​രു മ​ണി​ക്കൂ​ർ ഒ​ഴി​ച്ച് ബാ​ക്കി​യു​ള്ള 23 മ​ണി​ക്കൂ​റും ധ​രി​പ്പി​ക്ക​ണം.
* മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം കു​ഞ്ഞ് ഉ​റ​ങ്ങു​ന്ന സ​മ​യ​ത്തു മാ​ത്രം ധ​രി​പ്പി​ച്ചാ​ൽ മ​തി​യാ​കും. ഇ​തു കു​ഞ്ഞി​നു 4-5 വ​യ​സാ​കു​ന്ന​തു വ​രെ തു​ട​ര​ണം.
* പ്ലാ​സ്റ്റ​റി​ടു​ന്ന​തോ ഷൂ​സ് ധ​രി​ക്കു​ന്ന​തോ കു​ഞ്ഞു​ങ്ങ​ളെ ക​ളി​പ്പി​ക്കു​ന്ന​തി​നോ കൊ​ഞ്ചി​ക്കു​ന്ന​തി​നോ ത​ട​സ​മ​ല്ല.

കു​ഞ്ഞു​ങ്ങ​ളി​ലെ ഇ​ത്ത​രം വൈ​ക​ല്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ...

കുഞ്ഞുങ്ങളിൽ വളഞ്ഞ പാദം, വളഞ്ഞ വിരലുകൾ, വളഞ്ഞ കാൽക്കുഴ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തിരുമ്മി നേരെ യാക്കാൻ ശ്രമിക്കരുത്. ഉടൻ ക്ലബ് ഫൂട്ടിനുള്ളചികിത്സ ഉറപ്പാക്കുക. ജനന സമയത്തു തന്നെ വൈകല്യം തിരിച്ചറിയുക.

ക്ല​ബ് ഫൂ​ട്ട് ക്ലി​നി​ക്കു​ക​ളിൽ സൗജന്യ ചികിത്സ

എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഏ​ർ​ലി ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ക്ല​ബ് ഫൂ​ട്ട് ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ചി​കി​ത്സ സൗ​ജ​ന്യ​മാ​ണ്. നേരത്തേ കണ്ടെത്തി ചികിത്സ നൽകാം. നേരത്തേ ശ്രദ്ധിച്ചാൽ നേരെയാക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.