ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും ഭക്ഷണം കഴിച്ചതിന് ശേഷം അനങ്ങാതിരിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായ വര്‍ധിക്കാന്‍ കാരണമാകും. രക്തപ്രവാഹത്തില്‍ വളരെയധികം പഞ്ചസാര ഉണ്ടാകുന്നത് നമ്മുടെ കരളിനെയും പേശികളെയും പ്രതികൂലമായി ബാധിക്കും.
കാലക്രമേണ ഇത് പ്രമേഹത്തിന് വഴിയൊരുക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങളില്‍നിന്ന് അകന്നുനില്ക്കാം.
ശരീരഭാരം നിയന്ത്രിക്കാം ഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം ശരീരഭാരം നിലനിര്‍ത്താനും കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി കത്തിക്കേണ്ടതുണ്ട്. അതിനായി കൂടുതല്‍ നടക്കണം.
നിങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളുടെ ശരീരം കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കുകയും അങ്ങനെ കൂടുതല്‍ കലോറി കത്തിക്കുകയും ചെയ്യാം. ശരീരഭാരം നിലനിര്‍ത്താന്‍ സാധാരണ നടത്തം മാത്രം മതി.
നല്ല ഉറക്കം അത്താഴത്തിന് ശേഷം നടക്കുന്നത് സിര്‍കാഡിയന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രം വര്‍ധിപ്പിക്കുകയും ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുകയും ചെയ്യും.
നടത്തം ഭക്ഷണത്തിന് ശേഷമുള്ള വയറുവേദനയ്ക്ക് ശമനമുണ്ടാക്കും. ഇതും സുഖകരമായ ഉറക്കത്തിന് സഹായകമാണ്.