* ഒരുദിവസം അനുവദനീയമായ എണ്ണയുടെ അളവ് ഒരു ടീസ്പൂൺ മാത്രം.
* പാചകത്തിന് നല്ലെണ്ണയോ തവിടെണ്ണയോ ഉപയോഗിക്കാം.
* വേവിച്ച ഭക്ഷണവും വേവിക്കാത്ത ഭക്ഷണവും ഒരുമിച്ച് കഴിക്കാതിരിക്കുക.
ആഹാരത്തിൽ മൂന്നു പ്രധാന ഘടകങ്ങളും അനിവാര്യം 1. ശുദ്ധീകരിക്കുന്നവ
വെള്ളമയമുള്ള പച്ചക്കറികൾ (കുന്പളങ്ങ, വെള്ളരി, കക്കിരി, പടവലങ്ങ), ചെറുനാരങ്ങ, പഴച്ചാറുകൾ, ഇളനീർ, പച്ചക്കറി
സൂപ്പുകൾ, മോര്, വീറ്റ് ഗ്രാസ് എന്നിവ.
2. സുഖം പകരുന്നവ
ഫലങ്ങൾ, സാലഡുകൾ, പുഴുങ്ങിയ പച്ചക്കറികൾ, മുളപ്പിച്ച പയറുവർഗങ്ങൾ.
3. നിർമാണത്തിന് ഉതകുന്നവ
തവിടുള്ള ധാന്യപ്പൊടികൾ, തവിടുള്ള അരി, കടല, തൈര് എന്നിവ.
അന്നജം
ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ
* പ്രമേഹമുള്ളവർ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
മാംസ്യം
പയറുവർഗങ്ങൾ, ഉഴുന്ന്, കടല, മീൻ, മുട്ട, മാംസം.
* വൃക്കരോഗമുള്ളവർ, യൂറിക് ആസിഡ് അധികമുള്ള രോഗികൾ ഇവ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
കൊഴുപ്പ്
നിലക്കടല, എള്ള്, കടുക്, നാളികേരം, നെയ്യ്, മുട്ട.
* ഹൃദ്രോഗികൾ, അമിത കൊളസ്ട്രോൾ ഉള്ളവർ, അമിത രക്തസമ്മർദമുള്ളവർ തുടങ്ങിയവർ
നിയന്ത്രിത അളവിൽ മാത്രമേ ഉപയോഗിക്കാവൂ.
കാൽസ്യം
പാൽ, മുട്ട, തക്കാളി, ചീര,ബീൻസ്, ഉള്ളി, ബദാം, ചെറിയ മത്സ്യങ്ങൾ, കക്ക, ഞണ്ട്, ചെമ്മീൻ.
* മൂത്രത്തിൽ കല്ലുള്ള രോഗികൾ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
പൊട്ടാസ്യം
വാഴപ്പഴം, തക്കാളി, ചീര, സ്ട്രോബറി, കൂൺ.
ഇരുന്പ്
ചീര, ശർക്കര, അവൽ, പച്ചിലവർഗങ്ങൾ, മാംസം, ഈന്തപ്പഴം, റാഗി, ഉണക്കമുന്തിരി.
സോഡിയം
ചീസ്, സെലറി, കാരറ്റ്, വെളുത്തുള്ളി, സവാള, മല്ലിയില.
* അമിത രക്തസമ്മർദമുള്ളവർ, ഹൃദ്രോഗികൾ, വൃക്കരോഗികൾ ഇവരൊക്കെ നിയന്ത്രിത അളവിൽ ഉപയോഗിക്കു.
അയഡിൻ
കടൽമത്സ്യം, തൈര്, ഉരുളക്കിഴങ്ങ്, സെലറി, ഓറഞ്ച്, മുന്തിരി.
വിവരങ്ങൾക്കു കടപ്പാട്:
ആയുഷ്മാൻ ഭവ: ക്ലിനിക്ക് (ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സമഗ്ര ചികിത്സാപദ്ധതി)
ജില്ലാ ഹോമിയോ ആശുപത്രി, നാഗന്പടം, കോട്ടയം