ഇതിന് പുറമേ ശരീരഭാരം നിയന്ത്രിക്കുകയും യോഗ, ഫിസിയോതെറാപ്പി, ആരോഗ്യപ്രദമായ ആഹാരം തുടങ്ങിയവയിലൂടെ നല്ല രീതിയില്‍ രോഗശമനം ഉണ്ടാക്കാനാകും.
ശരീരഭാരം നിയന്ത്രിക്കല്‍ സന്ധിവാത ലക്ഷണങ്ങളുടെ കാഠിന്യത്തിനെ പ്രധാനമായും സ്വാധീനിക്കുന്നത് നിങ്ങളുടെ ശരീരഭാരമാകാം. ശരീരഭാരം കൂടുന്നത് സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാന്‍ കാരണമാകും. പ്രത്യേകിച്ച് നിങ്ങളുടെ കാല്‍മുട്ട്, ഇടുപ്പ്, കാല് എന്നിവയില്‍. ശരീരഭാരം കുറയ്ക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഒരു വെയിറ്റ് ലോസ് പ്ലാന്‍ തയ്യാറാക്കാനും ഒരു ഡോക്ടര്‍ക്ക് നിങ്ങളെ സഹായിക്കാനാകും.
യോഗ സന്ധിവാത ചികിത്സയില്‍ യോഗയ്ക്ക് പ്രധാന പങ്കുണ്ട്. നിങ്ങളില്‍ എന്തുതരം സന്ധിവാതമായാലും അതിന് പരിഹാരമുണ്ടാക്കാന്‍ യോഗയ്ക്ക് കഴിയും. യോഗ ചെയ്യുന്നത് സന്ധികളിലെ പേശികള്‍ ബലപ്പെടുത്തുന്നതിനും പേശികളില്‍ അയവുണ്ടാക്കുന്നതിനും സഹായിക്കും. താഡാസനം, വൃക്ഷാസനം, വീരഭദ്രാസനം, മാര്‍ജാര്യാസനം, ത്രികോണാസനം, സേതുബന്ധാസനം എന്നിവയാണ് സന്ധിവാതത്തിനുള്ള പ്രധാന ആസനങ്ങള്‍.
ഫിസിയോതെറാപ്പി സന്ധിവാതം ഉള്ളവരില്‍ വേദന കുറയ്ക്കുന്നതില്‍ വലിയ പങ്ക് ഫിസിയോതെറാപ്പിക്കുണ്ട്. എന്തെങ്കിലും കാര്യം കൂടുതല്‍ ചെയ്യുന്നതോ ആവശ്യത്തിന് ചെയ്യാതിരിക്കുന്നതോ രോഗാവസ്ഥ സങ്കീര്‍ണമാക്കിയേക്കാം. നിങ്ങള്‍ക്ക് വഴങ്ങുന്ന ഗതിവേഗത്തില്‍ ശാരീരിക പ്രവര്‍ത്തനം കൂട്ടുന്നതിനോടൊപ്പം വിശ്രമത്തിനും വ്യായാമത്തിനുമിടയ്ക്ക് സന്തുലനം കണ്ടെത്താനും ഒരു ഫിസിയോതെറാപ്പിസ്റ്റിന് സഹായിക്കാനാകും.
നിങ്ങളുടെ സന്ധികളിലും പേശികളിലും വാതം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഫിസിയോതെറാപ്പിസ്റ്റിന് സഹായിക്കാനാകും. നിങ്ങളുടെ സന്ധികളിലെ വാതത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത് അതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഏറെ സഹായകരമാണ്.
ആരോഗ്യപ്രദമായ ആഹാരം ഭക്ഷണം ഔഷധമാണ്. ആന്‍റിഓക്‌സിഡന്‍റുകളും വേദന നിവാരണ ഘടകങ്ങളും അടങ്ങിയ ഭക്ഷണം ഏറെ ഫലപ്രദമാകും. വേദന കുറയ്ക്കാനും സന്ധിവാതത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായകരമാകും. പൈനാപ്പിളും ചീരയും അടങ്ങുന്ന ജ്യൂസ്, കാരറ്റ്, പൈനാപ്പിള്‍, മഞ്ഞള്‍ എന്നിവ അടങ്ങിയ ജ്യൂസ്, കാരറ്റ്, പിയര്‍ ജ്യൂസ് തുടങ്ങിയവ സന്ധിവാതത്തിന് വളരെ നല്ലതാണ്.
ഡോ. അനില്‍ വി. കൈമള്‍ ചീഫ് ആയുര്‍വേദ ഫിസിഷ്യന്‍, സഞ്ജീവനം ആയുര്‍വേദിക് ഹോസ്പിറ്റല്‍, കൊച്ചി