Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇന്ന് ഇരിക്കുന്ന ഇരിപ്പിടത്തിനു പിന്നിൽ നൂറുകണക്കിനു ചെറിയ ചെറിയ സംഭവങ്ങളും അതിൽ ഭാഗഭാക്കുകളായ നൂറുകണക്കിനു വ്യക്‌തികളുമുണ്ട്. വിജയഗാഥകൾ രചിക്കുന്ന എല്ലാ വ്യക്‌തികളുടെയും കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ചുരുളുകൾ അഴിച്ചാൽ മനസ്സിലാകുന്നതും അതുതന്നെ. വിജയപരാജയങ്ങളുടെ ഒരു നീണ്ടകഥയാണ് ഏവരുടെയും ജീവിതം. <യൃ><യൃ>ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിൽ ഈ കൊച്ചുകേരളത്തിൽനിന്നു, നാടിനോടും കുടുംബത്തോടും സുഹൃത്തുക്കളോടും വിടപറഞ്ഞു വിദേശത്തേക്കു പോകുമ്പോൾ, എന്റെ ജീവിതപ്പാത എങ്ങനെയായിരിക്കുമെന്നു യാതൊരു ഊഹവുമില്ലായിരുന്നു. അയർലണ്ടിലെ തണുപ്പിനോടു മല്ലിട്ടു ഡബ്ലിൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഊയഹശി) എന്ന നഗരത്തിലെ നിശാജീവിതത്തിനു മൂകസാക്ഷിയായി പട്ടണത്തിലെ തിരക്കേറിയ റൊട്ടുണ്ട <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞീേൗിറമ) ആശുപത്രിയുടെ ലൈബ്രറിയിൽ പാതിരാത്രിവരെ അനാട്ടമിയും ഫിസിയോളജിയുമൊക്കെപ്പഠിച്ച് സ്വന്തം മുറിയിലേക്ക് അവസാനത്തെ സിറ്റിബസിൽ മടങ്ങുമ്പോൾ ജീവിതത്തിന്റെ അനിശ്ചിതാവസ്‌ഥയെപ്പറ്റിയായിരുന്നു ചിന്ത. നഷ്ടപ്പെട്ടുപോയ ബന്ധങ്ങൾ നാട്ടിലായിരുന്നപ്പോൾ ബന്ധനങ്ങളായി തോന്നിയിരുന്നതിന്റെ കുറ്റബോധവും മനസ്സിൽ കുറെ ഉണ്ടായിരുന്നു.<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>എഞഇട ന്റെ ഒന്നാംഭാഗം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ജമൃേ ക) വിജയിക്കുകയെന്ന ഒരു വലിയ കടമ്പ ചാടുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. ഞങ്ങൾ 42 പേരിൽ ഏതെങ്കിലും ഒരു പത്തുപേർ പരീക്ഷയ്ക്കു പാസ്സാകുമെന്നറിയാമായിരുന്നു. സാധാരണയായുള്ള 20 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചാൽ ആ വിജയികളുടെ ഗണത്തിൽപ്പെടുവാൻ, പുസ്തകത്തിന്റെ ഏറ്റവും അപ്രധാനമെന്നു കരുതിയിരുന്ന പേജുകളിലേക്കുപോലും ശ്രദ്ധപതിപ്പിച്ച് ആറുമാസം പഠിച്ച ആ കാലഘട്ടം ജീവിതത്തിന്റെ ഏറ്റവും കഠിനമായ, തീവ്രമായ ഒരു യത്നത്തിന്റെ ഭാഗമായിരുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എഞഇട ഒന്നാംഭാഗം പാസ്സായാൽ ജോലിയിൽ പ്രവേശിക്കാമെന്നും മുന്നോട്ടുള്ള പഠനത്തിന്റെ പാതയിലേക്കു പ്രവേശിക്കാമെന്നുമുള്ള പ്രതീക്ഷ അന്നൊക്കെ എന്റെ ദിവസേനയുള്ള പഠനസമയം 18 മണിക്കൂർവരെ എത്തിയിരുന്നുവെന്ന് ഇപ്പോൾ ഓർക്കുമ്പോൾ മനസ്സിൽ അതിശയം തോന്നുകയാണ്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഊയഹശി ന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടീൗവേ ഇശൃരൗഹമൃ ഞീമറ ന്റെ 224 –ാം മുറിയിൽ പരീക്ഷയ്ക്കുശേഷം വിജയശ്രീലാളിതനായി ഇരിക്കുമ്പോൾ മുന്നോട്ടുള്ള ജോലിസാദ്ധ്യതയും പഠനവും ഒക്കെ വീണ്ടുമൊരു ചോദ്യചിഹ്നമായി നിലകൊണ്ടു.<യൃ><യൃ>അങ്ങനെ ഒരു ദിവസം സൗത്ത് സർക്കുലർ റോഡിന്റെ വലതുഭാഗത്തു കൂടെനടക്കുമ്പോഴാണ് എതിർദിശയിൽ നടന്നുവരുന്ന ഒരു ഇന്ത്യക്കാരനെ ശ്രദ്ധിച്ചത്. അയാൾ എന്നെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുത്തു വരാറായപ്പോൾ അയാൾ സാവധാനം റോഡ് കുറുകെ മുറിച്ച് എന്റെയടുത്തേക്കെത്തി. ഞാനും ഒരു സ്വീകർത്താവിനെപ്പോലെ നടപ്പു സാവധാനത്തിലാക്കി. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>അൃല ്യീൗ ളൃീാ ഗലൃമഹമ? (നിങ്ങൾ കേരളീയനാണോ?) എന്ന ചോദ്യം എന്നെ അദ്ഭുതപ്പെടുത്തിയില്ല. ഒരു സാധാരണ കേരളീയന്റെ എല്ലാ ഭാവങ്ങളും അന്നും ഇന്നും എന്നിലുണ്ടെന്ന് എനിക്കറിയാം. അന്നു തുടങ്ങിയ ആ സ്നേഹബന്ധം, ഞാനും ആന്ധ്രാക്കാരനായ ഡോക്ടർ സുരേഷും ഇന്നും മനസ്സിലും ആത്മാവിലും ഏറെ ആരാധനയോടെ കാത്തുസൂക്ഷിക്കുവാൻ പല കാരണങ്ങളുമുണ്ട് ഞങ്ങൾക്കിരുവർക്കും. മൂവായിരം പൗണ്ടുമായി വിദേശത്തേക്കു പോയ എനിക്ക് 6 മാസത്തെ പഠനവും ഫീസും ജീവിതച്ചെലവുകളും കഴിഞ്ഞ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>എഞഇട ന്റെ ഒന്നാംഭാഗം പാസായപ്പോൾ കൈയിലുണ്ടായിരുന്നതു വെറും 600 പൗണ്ടു മാത്രം. ഒരു ജോലി കിട്ടിയാൽ മെഡിക്കൽ കൗൺസിലിൽ അടയ്ക്കേണ്ട തുക 460 പൗണ്ടും. എന്നു ജോലികിട്ടും, അതുവരെയുള്ള മുറിവാടകയും ജീവിതച്ചെലവുകളുമെല്ലാം കഴിഞ്ഞു ജോലികിട്ടുന്ന സമയമാകുമ്പോൾ മെഡിക്കൽ കൗൺസിലിൽ കൊടുക്കുവാൻ കൈയിൽ മിച്ചം പൈസ ഉണ്ടാകുമോ എന്നിങ്ങനെ കരുതി വിഷമിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സ്വന്തം ജ്യേഷ്ഠസഹോദരൻ ലണ്ടനിൽ ജീവിക്കുന്നുണ്ടെന്നും തന്റെ ചെലവുകൾ അയാളാണു നോക്കുന്നതെന്നും സുരേഷ് പറഞ്ഞപ്പോൾ എനിക്കും ചെറിയ ആശ്വാസമായി; എന്നെങ്കിലും എനിക്കൊരു അത്യാവശ്യം വന്നാൽ ഒരു പക്ഷേ സുരേഷ് എനിക്കൊരു താങ്ങാകുമായിരിക്കുമെന്ന ചിന്തയിലൂടെ. <യൃ><യൃ>സുരേഷും എന്നെപ്പോലെ തന്നെ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങഞഇജ യുടെ ഒന്നാംഭാഗം പാസ്സായതിനുശേഷം ജോലി അന്വേഷിച്ചു കാത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു. ഒരേ സാഹചര്യത്തിൽ ഒരേ പാതയിൽ. എന്നാൽ, ഒരാൾ ഫിസിഷ്യനും മറ്റേയാൾ സർജനും. അവിടെ മത്സരത്തിനു സ്‌ഥാനമില്ലല്ലോ. ഏതെങ്കിലും ആശുപത്രികളിൽ മെഡിസിനിൽ ജോലിയൊഴിവ് അറിയുകയാണെങ്കിൽ ഞാൻ സുരേഷിനെ അറിയിക്കും. സർജറിയിൽ ഒഴിവ് അറിയുകയാണെങ്കിൽ സുരേഷ് എന്നെയും. നാട്ടിലെ നല്ല കാലവും കുടുംബവും ബന്ധങ്ങളുമൊക്കെ അയവിറക്കി ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുവാൻ സമയം ഒട്ടുംതന്നെ വേണ്ടി വന്നില്ല. <യൃ><യൃ><യൃ><ശാഴ െൃര=/ളലമേൗൃല/മൊസെമൃശബ2016ങമ്യ13വയ2.ഷുഴ മഹശഴി=ഹലളേ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഊയഹശി –ൽ നിന്ന് ഏകദേശം 20–25 മൈലുകൾ അകലെ മിഷനറികന്യാസ്ത്രീകൾ നടത്തുന്ന ഒരു ആശുപത്രിയിൽ മെഡിസിനിൽ ഒരു മാസത്തെ ഒരു ജോലിയൊഴിവ് മെഡിക്കൽ ജേർണലിൽ ആദ്യം കണ്ടതു ഞാനായിരുന്നു. സുരേഷിനെ വിവരം അറിയിക്കുകയും ചെയ്തു. തീർച്ചയായും അതു സുരേഷിനു ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ടാൽ പിറ്റേദിവസംതന്നെ ജോലിക്കു പോരേണ്ട ഒരു ഒഴിവായിരുന്നു അത്. അപ്പോഴാണു സുരേഷ് ആ സത്യം എന്നോടു പറഞ്ഞത്. അദ്ദേഹത്തെ താങ്ങിനിറുത്തുമെന്നേറ്റിരുന്ന ലണ്ടനിലെ ജ്യേഷ്ഠസഹോദരൻ ഇന്ത്യയിലേക്കു പോയിരിക്കുകയാണ്. തിരികെയെത്തുവാൻ രണ്ടാഴ്ചകൂടെ. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ തുകയായ 460 പൗണ്ട് സുരേഷിന്റെ പക്കൽ ഇല്ലായെന്നുള്ള സത്യം എനിക്കൊരു അതിശയമായിരുന്നു. സുരേഷിന്റെ ദയനീയമായ മുഖം എന്റെ മനസ്സിൽ പതിഞ്ഞു. ആഴ്ചകളായി കാത്തിരുന്ന ഒരു സാഹചര്യംവന്നപ്പോൾ, അത് കൈയെത്തിപ്പിടിക്കാൻ കഴിയാത്തതിന്റെ നൊമ്പരം ആ മനസ്സിൽ ഞാൻ കണ്ടു. അദ്ദേഹത്തിന്റെ വേദനയിൽ പങ്കുകൊള്ളാതിരിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല. സുരേഷിനുവേണ്ട 460 പൗണ്ടുമായി ഇന്റർവ്യൂ കഴിഞ്ഞു വിജയശ്രീലാളിതനായി മെഡിക്കൽ കൗൺസിലിലേക്കു തിരികെവന്ന സുരേഷിനെ ഞാൻ സ്വീകരിച്ചു. അന്നു വൈകിട്ടുതന്നെ രജിസ്ട്രേഷനുമായി സുരേഷ് യാത്രയായി. എന്റെ ചിറകൊടിഞ്ഞ മനസ്സുമായി ഞാൻ വീണ്ടും ഒറ്റപ്പെടുകയായിരുന്നു. എനിക്കും വേണമൊരു ജോലി. രണ്ട് ആഴ്ചയെങ്കിൽ അത്രയും. കാരണം എന്റെ ബാങ്കിലെ ബാലൻസ് ഷീറ്റ് വെറും 120 പൗണ്ട് മാത്രമായി കുറഞ്ഞിരിക്കുന്നു!<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഊയഹശി ൽ നിന്ന് ഏകദേശം എഴുപതു കിലോമീറ്റർ അകലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞീരെീാാീി എന്ന ചെറിയ ഗ്രാമത്തിലെ ഒരു കൗണ്ടി ആശുപത്രിയിൽ<ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീൗി്യേ ഒീെുശമേഹ) രണ്ടാഴ്ചത്തെ ഒഴിവ് ഭാഗ്യവശാൽ ഒരു സുഹൃത്തിലൂടെ എന്നെ തേടിയെത്തി. സന്തോഷത്തിന്റെ മണിക്കൂറുകൾ. ഉടനെതന്നെ ജോലിക്കു ചേരണം. മെഡിക്കൽ കൗൺസിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലഴശെേൃമശേീി, യാത്ര എല്ലാം. ഈ സന്തോഷത്തിനിടയിൽ, മെഡിക്കൽ കൗൺസിൽ ഫീസടയ്ക്കാൻ ഞാൻ കരുതിവച്ചിരുന്ന പൈസ സുരേഷിനു നൽകിയ കാര്യം മറന്നുപോയിരുന്നു. സുരേഷ് പറഞ്ഞിരുന്നു, ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതിയെന്ന്. സുരേഷിന്റെ ജ്യേഷ്ഠസഹോദരൻ തിരികെവരാത്ത സാഹചര്യം, ശമ്പളം കിട്ടുവാൻ വൈകുമെന്ന ഹെൽത്ത് അതോറിട്ടിയുടെ അറിയിപ്പ്, ഇതിനെല്ലാം നടുവിൽ സുരേഷിനു സങ്കടത്തോടെ, സ്നേഹത്തോടെ കൈമലർത്തുവാനേ കഴിഞ്ഞുള്ളൂ.<യൃ><യൃ>ഞാൻ ദിവസേന നടക്കാറുള്ള സൗത്ത് സർക്കുലർ റോഡിന്റെ പാർശ്വങ്ങളിലെ ചില ഇന്ത്യൻ സുഹൃത്തുക്കൾ എന്റെ രക്ഷയ്ക്കെത്തി. അവരെല്ലാം ഒറ്റ സ്വരത്തിൽ എന്നോടു പറഞ്ഞു– നീയൊരു മണ്ടനാണ്, നിന്റെ രജിസ്ട്രേഷനുവച്ചിരുന്ന പൈസയെടുത്തു നീ സുരേഷിനു കൊടുത്തതെന്തിനാണ്, ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? സ്വന്തം കാര്യം നോക്കേണ്ടേ എന്നൊക്കെ. എനിക്കറിയാം, അന്യരാജ്യങ്ങളിൽ പോകുമ്പോൾ സ്വന്തംകാര്യം നോക്കിയില്ലായെങ്കിൽ, പ്രത്യേകിച്ചും സ്വന്തംകാലിൽ നിൽക്കുന്നതു വരെയെങ്കിലും, കാര്യങ്ങൾ നടക്കില്ലായെന്ന്. എങ്കിലും എന്റെ നല്ല മൂന്നുനാലു സുഹൃത്തുക്കളുടെ സഹായത്തോടെ എനിക്കു ലഭിച്ച പൈസകൊണ്ട് രജിസ്ട്രേഷൻ കിട്ടുവാനും തക്കസമയത്തു ജോലിയിൽ പ്രവേശിക്കുവാനും കഴിഞ്ഞു. അവിടെനിന്നു ഞാൻ എന്റെ പ്രതിബന്ധങ്ങളിലൂടെയുള്ള പ്രയാണത്തിൽ പല സ്‌ഥാപനങ്ങളിലും ജോലി ചെയ്യുകയും അവസാനം ഇംഗ്ലണ്ടിലും പിന്നീടു തിരികെ നമ്മുടെ കൊച്ചുകേരളത്തിലും എത്തി. സുരേഷാകട്ടെ വിവാഹിതനായി, ഇംഗ്ലണ്ടിലേക്കു പോയി എന്ന് അറിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ വിവരങ്ങൾ എനിക്കു ലഭിക്കുന്നത് പല പല വർഷങ്ങൾക്കുശേഷമാണ്.<യൃ><യൃ>ഏകദേശം 8 വർഷംമുമ്പ് എന്റെ ജ്യേഷ്ഠൻ ഡോ. മാത്യു ഇംഗ്ലണ്ടിൽനിന്ന് ഒരു ഫോൺ വിളിച്ചപ്പോൾ എന്നോടുള്ള വലിയ ബഹുമാനത്തോടെ ചോദിച്ചു. ‘‘നിനക്കൊരു ഡോ. സുരേഷിനെ ഓർമ്മയുണ്ടോ?’’ ഒരു ആന്ധ്രാക്കാരൻ. ‘‘തീർച്ചയായും, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുകളായിരുന്നു. പക്ഷേ, ഇപ്പോൾ എവിടെയെന്ന് എനിക്കറിയില്ല.’’ – ഞാൻ പറഞ്ഞു.<യൃ><യൃ>എന്റെ മൂത്ത സഹോദരൻ ഒരു കൺസൾട്ടന്റ്പദവിക്കായി ഇന്റർവ്യൂവിനു പോയിരുന്ന കാലം. ആ പദവിയിലെത്തുവാൻ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഇന്ത്യയിൽനിന്നെത്തുന്ന ഡോക്ടർമാർക്ക്. നമ്മുടെ നാട്ടിലെ ഡോക്ടർമാരിൽ പലരും പാശ്ചാത്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നത്, സ്റ്റാർ സർജനായോ അസിസ്റ്റന്റ് സ്പെഷലിസ്റ്റ് ആയോ ഒക്കെയാണ് അങ്ങനെ ഒരു അസോസിയേറ്റ് സ്പെഷ്യാലിസ്റ്റ് ആയി ഡോ. മാത്യു ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്നപ്പോഴാണ്. ഒരു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>രീിൌഹമേിേ പദവിക്കായുള്ള തിരച്ചിൽ ആരംഭിച്ചത്. പല ഇന്റർവ്യൂകളും കഴിഞ്ഞിട്ടും പറ്റിയ ജോലി കിട്ടാത്തതിന്റെ ഒരു മാനസികവിഷമത്തിലായിരുന്നു മാത്യുവും കുടുംബവും.<യൃ><യൃ>ഇത്തവണ ഇന്റർവ്യൂവിനു പോയപ്പോഴും ഉണ്ട് ഏഴുപേർ ഒരു ജോലിക്കായി. ഇന്റർവ്യൂ കഴിഞ്ഞു. എല്ലാ പ്രാവശ്യത്തെയുംപോലെ ഇത്തവണയും നന്നായിരുന്നു ഇന്റർവ്യൂ. തിരികെപ്പോരുന്നതിനു മുൻപായി ഇന്റർവ്യൂബോർഡ് മാത്യുവിനെ തിരികെവിളിച്ച് അദ്ദേഹത്തിനു ജോലി നൽകിയതായി അറിയിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ മുഹൂർത്തത്തിലായിരുന്നു അന്നു മാത്യു. മുറിയിൽനിന്നു പുറത്തേക്കിറങ്ങി വരാന്തയിൽനിന്ന് സന്തോഷത്തിന്റെ അശ്രുധാര പൊഴിക്കുമ്പോൾ, ഇന്റർവ്യൂബോർഡിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരൻ ഡോക്ടർ പിറകിലായി മാത്യുവിന്റെ തോളത്തു കൈവച്ചു. തിരിഞ്ഞുനോക്കിയ മാത്യുവിനോടയാൾ ചോദിച്ചു, നിങ്ങൾ ഡോ. ജോസ് പെരിയപ്പുറത്തിന്റെ സഹോദരനല്ലേയെന്ന്. മാത്യു അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി, കേരളത്തിലെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റിൽ ജോലി ചെയ്യുന്ന അനുജന്റെ പേരു പറഞ്ഞ് ഇന്റർവ്യൂബോർഡിലെ സീനിയർ ഡോക്ടർ പരിചയപ്പെടുത്തിയപ്പോൾ. ‘‘ഡോക്ടർ മാത്യു, നിങ്ങളെ ഇന്റർവ്യൂ ചെയ്യുവാനായി, ഇന്റർവ്യൂ ബോർഡിന്റെ ചെയർമാനായി ഞാൻ ഇന്ന് ഇവിടെ ഇരിക്കുവാനുള്ള കാരണം നിങ്ങളുടെ സഹോദരൻ ഡോക്ടർ ജോസാണ്, നിങ്ങൾക്കിവിടെ ജോലി കിട്ടുവാൻ കാരണവും’’ എന്നു പറഞ്ഞു ഡോ. സുരേഷ് അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ആ വലിയ സംതൃപ്തിയും, ഒരു പക്ഷേ, വർഷങ്ങൾക്കുമുമ്പ് നിസ്സഹായാവസ്‌ഥയിൽ തന്നെ കൈപിടിച്ചുകയറ്റിയ പഴയ സുഹൃത്തിനോടുള്ള ഒരു നന്ദിപറയലായി ഡോക്ടർ സുരേഷ് കരുതിയിരിക്കാം.<യൃ><യൃ>ആദ്യം എഴുതിയതുപോലെ, എന്റെ ശസ്ത്രക്രിയാരംഗത്തുള്ള വിജയകരമായ നേട്ടങ്ങൾ എഴുതുന്നതിനു പകരം, നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന നല്ല കാര്യങ്ങൾ, മറ്റുള്ളവരോടുള്ള സ്നേഹസഹായ ആദരവുകൾ നമ്മൾക്കനുകൂലമായി, അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർക്ക് അനുകൂലമായി ഭാവിയിൽ എങ്ങനെ ഭവിക്കാം എന്ന് എഴുതാനായിരുന്നു എന്റെ ചിന്ത പോയത്.<യൃ><യൃ><യ> ഡോ. ജോസ് ചാക്കോ പെരിയപ്പുറം

സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി. ചെറിയാൻ)
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ് പ്രായമുള്ള തന്‍റെ ഏക മകൻ . ഇന്‍റൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും ശ്വസിക്കുവാൻ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ
ആവേശങ്ങൾക്ക് അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ന്യൂജഴ്‌സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളിൽ പലർക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ (കാരൂർ സോമൻ)
മലയാള സാഹിത്യചലച്ചിത്രത്തിലെ വർണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളി
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം
മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്
ബൈഡന്‍റെ തിളക്കമാർന്ന വിജയം, പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു (പി.പി ചെറിയാൻ)
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. നാലു വർഷത്
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
വളരെ വാശിയേറിയ ഈ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, അമേരിക്കൻ മലയാളികളുടെ വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധത ഇത്തവണ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണാത്ത ഒരു നയം ഇത്തവണ രണ്ടു
ബൈഡൻ വരും "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ഡാളസ് : നവംബർ മൂന്നിലെ അമേരിക്കൻ പൊതു തെരഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതി
"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തർഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായ
കൊച്ചമ്പ്രാട്ടി - ഏകാന്തതകളെ ഈറനണിയിച്ച നോവൽ
ചില കഥകളും ,നോവലുകളും,രചനകളും ഒക്കെ വായനക്കാർക്കു അവിസ്മരണീയമായ ചില നിമിഷങ്ങളും,ഓർമ്മകളും,ഒക്കെ സമ്മാനിയ്ക്കാറുണ്ട്.അങ്ങിനെ ഒരു മികച്ച നോവൽ കഴിഞ്ഞ ദിവസങ്ങളിൽ വായിയ്കുക ഉണ്ടായി. ജനാധിപത്യ കേരളത്തിലെ സാ
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍
ഓര്‍മ്മക്കുറിപ്പ് ഭാഗം 2

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങ
പി.എൻ.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം
കാരൂർ സോമൻ, ലണ്ടൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്‌മ "ആധുനികതയും വായനയും" എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്പോടെയാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമ
പ്രവാസികൾ പരിഹാസ കഥാപാത്രങ്ങളല്ല
കാരൂർ സോമൻ, ലണ്ടൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ. അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ട
ബ്രിട്ടനിലും കോവിഡിന്റെ വിളയാട്ടം (കാരൂർ സോമൻ, ലണ്ടൻ)
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക
'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അ
വിശുദ്ധിയിൽ വിടർന്ന പൂവ്
ഡോ. ജോർജ് ഓണക്കൂർ

മദർതെരേസയെ ഞാൻ കണ്ടിട്ടുണ്ട്. ആ വിശുദ്ധകരങ്ങളിൽ സ്പർശിച്ച് ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മദറിന്‍റെ കേരളസന്ദർശനവേളകളിൽ ആയിരുന്നു. ജീവിക്കുന്ന പുണ്യവതി എന്നു പ്ര
ലണ്ടൻ കത്തീഡ്രലിലൂടെ....
സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നിൽക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോൾ കത്തീഡ്രൽ. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാ
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ്‍ പോൾ

തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു. കൊച്ചിഭാഗത്ത് അരങ്ങിലെ വാർപ്പുമട്ടങ്ങൾക്കായിരുന്നു വളക്കൂറ്. ഒറ്റയ്ക്കും തെറ്റയ്ക്കും പരീക്ഷണങ്ങൾ ക
തലവരയെ തോല്പിക്കാൻ
ഡോ. കെ. ബാബു ജോസഫ്

"വിധി’യിലുള്ള വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. ന്ധവിധിച്ചതേ വരൂ’ എന്നു പറയുന്പോൾ, വിധിയാളനായി ദൈവത്തെയാണു സൂചിപ്പിക്കുന്നത്. ഈശ്വരവിശ്വാസികളല്ലാത്ത ചിലർപോലും
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം (Theories are grey, but life is green) എന്ന ചൊല്ല് ഉദ്ധരിച്ച് മേനി കൊള്ളുന്നവർ അനേകരുണ്ട്. ജീവിതവും അതു
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ

റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം തുടങ്ങിവച്ച കാലത്ത് കമ്മ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സി
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു പെയ്തിറങ്ങിയത്. നേരം പകലായിരുന്നിട്ടും ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചേ യാത്ര തുടരാനാകൂ എന്നായി. കോട കനത്
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻ

ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്‌ഥാപിക്കപ്പെട്ടത് 1857–ൽ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി. ഒന്നാം സ്വാതന്
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴി<യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പതു ദശകങ്ങളും അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചിട്ടു പന്ത്രണ്ടു ദശകങ്ങളും പിന്നിട്ടുകഴിഞ്ഞിരിക്ക
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് <യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീഹീലൈൗാ) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലു
ഒന്നാംവർഷം
<യ> അനുഭവങ്ങൾ/ഡി. ബാബുപോൾ<യൃ><യൃ>സിവിൽ സർവ്വീസ് ഫലം വന്ന ഈ നാളുകളിൽ എന്റെ സ്മരണയിൽ തെളിയുന്നത് ഞാൻ ഇത്തരം നാളുകളിലൂടെ കടന്നുപോയതാണ്. <യൃ><യൃ>1964 ഏപ്രിൽ 4 ന് പരീക്ഷാഫലം വന്നു. അന്ന് ഇന്നത്തെ പ്രാധ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.