ചിരിക്കാത്ത ഭർത്താവ്
ചിരിക്കാത്ത ഭർത്താവ്
<യ> സുകുമാർ <യൃ><യൃ>ഞാൻ നോക്കി. മനോജ്‌ഞമായ ചെക്ക്ബുക്കിലെ ഒപ്പിട്ട ഒരു ലീഫ്. അതെന്റെ നേർക്കു നീട്ടിപ്പിടിച്ച് അവർ നില്ക്കുകയാണ്. വെളുത്തു കൊഴുത്തു മാംസപിണ്ഡമായ മദ്ധ്യവയസ്ക. ബോബ് ചെയ്ത മുടിയിൽ കറുപ്പും, ചുണ്ടിൽ ചുവപ്പും പെയിന്റടിച്ച്, കുഴിഞ്ഞുതാണ കണ്ണിനു മുകളിൽ പുരികമെഴുതി, സ്ലീവ്ലെസ് ബ്ലൗസിനു മീതെ, ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന, വരയൻ കുതിരയുടെ ഡിസൈനുള്ള സിൽക്ക് സാരി, കൈയിലിടേണ്ടുന്ന വള രണ്ടുമെടുത്തു കാതിൽ തൂക്കി, ഹൈ ഹീൽഡിൽ എല്ലാം കൂടിയൊരു മൂന്നരയടി ചുറ്റളവിൽ വ്യാപിച്ചുനിന്നുകൊണ്ട് അമേരിക്കൻ – മലയാള ഉച്ചാരണരീതിയിൽ, കോഴി കാർക്കിക്കുന്ന രീതിയിൽ പറഞ്ഞു–<യൃ><യൃ>‘ഇങ്ങട് നോക്ക്! <യൃ><യൃ>*ഞാൻ അവിടെത്തന്നെ കണ്ണെടുക്കാതെ നോക്കിനില്ക്കുകയാണല്ലോ?<യൃ><യൃ>അവർ ബുക്കിൽ ഒരു താൾ മടക്കിപ്പിടിച്ച്, മഞ്ഞ കപ്പങ്ങാക്കയ്യിലെ, അലൂമിനിയംപ്ലേറ്റു ചെയ്ത വിരൽനഖങ്ങളാൽ, കുട്ടിയാമപ്പേഴ്സിന്റെ വയർ കീറി കുത്തുപേനയെടുത്തു താളിൽ ഒപ്പിടേണ്ടടത്ത് അതു വൃത്തിഹീനമായി പതിപ്പിച്ച്, എന്റെ കൈയിൽ ബലാൽക്കാരമായി പിടിപ്പിക്കുകയായിരുന്നു.<യൃ><യൃ>‘‘ഇതൊരു ബ്ലാങ്ക് ചെക്കാ. തുക എഴുതിയിട്ടില്ല. അങ്കിൾ ഇത് ഇഷ്ടമുള്ള തുകയെഴുതി എടുത്തോ! എന്തിനാണെന്നല്ലേ? പറയാം.’’<യൃ><യൃ>അവരെന്നെ ഒരു തൂണിന്റെ മറവിൽ, പിടിച്ചു മാറ്റിനിർത്തി, ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി, പുഞ്ചിരിച്ചു.<യൃ><യൃ>അതു വേണ്ടായിരുന്നു. അത്രയ്ക്കസഹ്യം! കണ്ടു നില്ക്കാൻ പ്രയാസം. ഇവരെന്തിനുള്ള പുറപ്പാടാണെന്നാണ് എന്റെ ഭയം. ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുതന്ന്, വശ്യപ്പുഞ്ചിരിയും പൊഴിച്ച്, എന്നെ ഒരിടത്തെത്തിച്ചേക്കുമോ? ഇവരെ ആകർഷിക്കത്തക്കതായി എന്റെ കൈയിൽ യാതൊന്നുമില്ലല്ലോ! വയസ്സെൺപതു കഴിഞ്ഞു. പല്ലു മുതൽ എല്ലുവരെ എല്ലാം കൃത്രിമമാണ്. തലമുടി നരയും കഴിഞ്ഞു മഞ്ഞച്ചു. കാഴ്ചക്കുറവ്, ചെവി കേട്ടും കൂടാ. നേരെയൊന്നു നിന്നിട്ടു കാലം കുറേയായി. മൃദംഗക്കാരന്റെ നടപ്പാണ്, കാൽ രണ്ടും ബ്രാക്കറ്റ്, സംസാരിക്കുകയല്ല, കുരയ്ക്കുകയാണെന്നാണ് ചിലർ പറയുന്നത്. ഇങ്ങനെയൊക്കെയുള്ള എന്റെ എന്തു കണ്ടിട്ടാണാവോ ഈ വയ്യാത്ത കാലത്ത് ഈ തയ്യാൾ പിറകേ കൂടിയിരിക്കുന്നത്! സൂക്ഷിക്കണം. ഇപ്പോൾ പെണ്ണുങ്ങളില്ലാത്ത ഒരു സംഗതിയും ലോകത്തിലില്ല! <യൃ><യൃ>ഞാനാണെങ്കിൽ, ഇവിടെയീ റോട്ടറിക്ലബ്ബുകാർ ക്ഷണിച്ചിട്ടു വന്നതാണ്. അവരുടെ ഒരു ‘ഇൻസ്റ്റലേഷൻ സെറിമണി’ യോടനുബന്ധിച്ച് ഒരു അര–മുക്കാൽ മണിക്കൂർ സമയം എന്റെയൊരു ‘വളിപ്പ്’ വേണമെന്നു പറഞ്ഞു. മിക്കയിടത്തും ‘വളിപ്പന്മാരെ’ അങ്ങനെ രണ്ടാമതും മൂന്നാമതും വിളിക്കാറില്ല. പക്ഷേ, എന്റെ കാര്യത്തിൽ, വിശേഷിച്ചും ഇന്ന് അമേരിക്കയിലെ ചില മലയാളികൾ, അതും ഡോക്ടർ കുടുംബങ്ങൾ ഇവിടെ എത്തുമെന്നു ഭാരവാഹികളെ അറിയിച്ചിരുന്നത്രേ! അവർക്ക് ‘എന്നെ’ കേൾക്കണം! അങ്ങനെയാണ് ‘വിശിഷ്ടാതിഥി’ വേഷത്തിൽ ഞാനിവിടെയെത്തിയതും, എന്റെ ഭാഗം കഴിയുന്നത്ര നന്നാക്കിയതും. സദസ്യർ പൊതുവെ രസിച്ചു ചിരിച്ചതായി അവരിൽ പലരും പറഞ്ഞു പ്രശംസിച്ചു.<യൃ><യൃ>സമ്മേളനശേഷമുള്ള അത്താഴസദ്യയിലേക്ക് എല്ലാവരും എഴുന്നേറ്റപ്പോഴാണ്, നമ്മുടെ കഥാപാത്രമായ മാന്യമഹിള ചെക്കുബുക്കുമായി എന്നെ സൗകര്യം പാർത്തു സമീപിച്ചതും ഞങ്ങൾ തമ്മിലുള്ള സംഭാഷണമുണ്ടായതും. ഞാനല്ല, അവരാണു സംസാരിച്ചത്.<യൃ><യൃ>അവരിപ്പോൾ കാര്യം പറഞ്ഞു –<യൃ><യൃ> ‘‘അങ്കിളിന്റെ തമാശകൾ ഞാൻ ‘ഭയങ്കരമായി’ ഇഷ്ടപ്പെട്ടു കേട്ടോ.’’ <യൃ><യൃ>‘‘ഇറ്റീസ് റിയലി വണ്ടർഫുൾ, അങ്കിൾ ഈ ഏജിലും എങ്ങനെയീ ജോക്ക്സുകളൊക്കെ തട്ടിവിടുന്നൂ! ഡിന്റ് യൂ സീ, ദി എന്റയർ ക്രൗഡ് വാസ് ഓവർ ത്രിൽഡ്, ഫോർ ദി ലാസ്റ്റ് വൺ ഹവർ! മൈ ഹാർട്ടി കൺഗ്രാറ്റ്സ്!’’ <യൃ><യൃ>അവരെന്റെ കൈരണ്ടും പിടിച്ചു കുലുക്കോടു കുലുക്ക്!<യൃ><യൃ>‘‘നൗ കമിങ് റ്റു ദി പോയിന്റ്!’’ അവർ വിഷയത്തിലേക്കു പ്രവേശിച്ചു.<യൃ><യൃ>‘‘എനിക്കൊരു വിനീത അപേക്ഷയുണ്ട്. ഞങ്ങൾ അമേരിക്കൻ സിറ്റിസൺസാ. ഇവിടെ പിള്ളാരുമായി രണ്ടാഴ്ച അവധിക്കു വന്നതാ. ഹസ്സ്, ഡോക്ടറാ. ഞാൻ ഹൗസ്മേക്കർ. എന്റെ പപ്പായെ കേട്ടു കാണും, പൂക്കാട്ടിൽ തോമാമുതലാളി! നാട്ടിൽ വെല്യ പ്രമാണിയാ. ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു കല്യാണം. പിന്നെ പഠിത്തമൊന്നും നടന്നില്ല. അമേരിക്കയിലേക്കു പറന്നു. എന്റെ പ്രോബ്ലം എന്താന്നു വച്ചാല്, പുള്ളിക്കാരൻ ചിരിക്കത്തേയില്ല! എപ്പം നോക്കിയാലും ഇഞ്ചിതിന്ന മറ്റേ പുള്ളീടെ മോന്തയാ! മക്കളും– രണ്ടു പേരാ കേട്ടോ–ചോദിക്കും– വൈ ഈസ് ഔവർ പപ്പാ ഓൾവേസ് ലൈക്ക് ദിസ്?’’ അങ്കിൾ വിചാരിച്ചാൽ പുള്ളിയെ നല്ലോണമൊന്നു ചിരിപ്പിക്കാൻ പറ്റുമോ? പറ്റുമെന്നാ എന്റെ ഉറച്ച വിശ്വാസം. ഇവിടെ ഇത്രേം പേരെ കുടുകൂടാ ചിരിപ്പിച്ച അങ്കിളിന് ഇതു നിഷ്പ്രയാസം സാധിക്കും. അതിനാ ഈ ബ്ലാങ്ക് ചെക്ക്!’’<യൃ><യൃ>ഞാനാകെയൊരു സന്ദിഗ്ധാവസ്‌ഥയിലായി. എന്തു പറയേണ്ടുവെന്നറിയാതെ ചിന്തയിൽ മുഴുകിയപ്പോൾ അവർ വീണ്ടും കൈപിടിച്ചു യാചനാസ്വരത്തിൽ പറഞ്ഞു–<യൃ><യൃ>‘‘എന്റെ പപ്പേടെ സ്‌ഥാനത്തു ഞാൻ അങ്കിളിനെ കാണുവാ. ഞാൻ ചാകുന്നതിനു മുമ്പ് പുള്ളീടെ ഒരു ചിരി എനിക്കു കാണണം. സാധിച്ചുതരുവോ?’’<യൃ><യൃ>തിരുവനന്തപുരത്ത് ഏതാനും വർഷം മുമ്പ് റീജിയണൽ കാൻസർ സെന്ററിൽ, പൂട കൊഴിഞ്ഞ കോഴിക്കുഞ്ഞിനെപ്പോലെ, കീമോ തെറാപ്പി കഴിഞ്ഞ ഒരു കുട്ടി എന്റെ ഫലിതം കേട്ടു കണ്ണുരണ്ടും തിളക്കി, വായിൽ കെട്ടിയിരുന്ന മൗത്ത് ക്ലോത്ത് ചലിപ്പിക്കുന്നതു കണ്ട്, മലപ്പുറത്തുകാരി, അവന്റെ ഉമ്മ വേദിയിലേക്ക് ഓടിക്കയറിവന്ന് എന്നെ ഗാഢം പുണർന്നുനിന്നത് ഞാനപ്പോൾ ഓർമ്മിച്ചുപോയി.<യൃ><യൃ>‘‘ന്റെ പുന്നാരമോന്റെ ചിരി അവസാനമെങ്കിലും ഒന്നു കാണാൻ ഞമ്മക്ക് ബാഗ്യമുണ്ടായല്ലോ എന്റെ അള്ളാ! മാഷേ! മാഷിനു കോടി പുണ്യമുണ്ട്!’’<യൃ><യൃ>ഇവിടെയിതാ ഒരു ഭാര്യ, തന്റെ ചിരിക്കാത്ത ഭർത്താവിന്റെ ഒരു ചിരി, മരിക്കുന്നതിനുമുമ്പെങ്കിലും ഒന്നു കാണാൻ കൊതിക്കുന്നു! ഞാൻ അവരെ സമാശ്വസിപ്പിച്ചു –<യൃ><യൃ>‘‘എന്റെ പരമാവധി ഞാൻ ശ്രമിക്കാം മാഡം. പിന്നെയെല്ലാം ഈശ്വരേച്ഛപോലെ’’<യൃ>‘‘അങ്കിൾ വിജയിക്കും, തീർച്ച, കർത്താവനുഗ്രഹിക്കും.’’<യൃ>‘‘അതിനുമുമ്പു ചെക്കിൽ ഒരു തുക എഴുതണം. അതു കൂടിയേ തീരൂ.’’<യൃ>‘‘വേണോ? അങ്കിളിന് ഇഷ്ടമുള്ളത് എഴുതിക്കോ. എനിക്കു സമ്മതമാ.’’<യൃ>‘‘പോരാ, എഴുതണം.’’<യൃ><യൃ>ഞാൻ തിരിച്ചുകൊടുത്ത ലീഫ് വാങ്ങി അല്പം ആലോചിച്ചിട്ട് അവരതിൽ ഒരു തുകയെഴുതി, എനിക്കു വീണ്ടും തന്നു. ഞാനതു നോക്കാതെ മടക്കി ഷർട്ടിന്റെ പോക്കറ്റിലിട്ടുകൊണ്ടു ചോദിച്ചു.<യൃ><യൃ>‘‘പുള്ളിയെവിടെ?’’<യൃ><യൃ>‘‘അതാ അവിടെയാ കോർണറിലെ കസേരയിൽ ഗ്ലാസും മൊത്തിയിരിക്കുന്ന ഫ്രഞ്ച് താടിയുള്ള വെളുത്ത ടാൾ ഫെലോ.’’<യൃ><യൃ>ഞാൻ സാവധാനം ഇരയുടെയടുത്തേക്കു നടന്നു. ആൾ ഡോക്ടറന്മാരിൽ വേന്ദ്രനായിരിക്കണം, മനൾാസ്ത്രജ്‌ഞൻ! എന്റെ നീക്കുപോക്കുകൾ നേരത്തേതന്നെ മനസ്സിലാക്കിയിട്ടെന്നോണം, ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണ്! അടുത്തുചെന്ന എന്നെ സ്വീകരിച്ചിരുത്തിക്കൊണ്ട് അദ്ദേഹം ‘ഗ്രിംഫേസിൽ’ ത്തന്നെ പറഞ്ഞു:<യൃ><യൃ>‘‘വെൽക്കം മിസ്റ്റർ സുകുമാർ. ‘ചിരിയരങ്ങ്’ നന്നായി. ഐ വെരിമച്ച് എൻജോയഡ്! <യൃ><യൃ>ഹാർട്ടി കൺഗ്രാറ്റ്സ്!’’<യൃ><യൃ>‘‘താങ്ക്യൂ ഡോക്ടർ! ഹൗ ആർ യൂ?’’<യൃ>‘‘ഗോയിങ് സ്മൂത്ത്. യുവേഴ്സെൽഫ്?’’<യൃ>‘‘ഫീൽ വെരി ഹാപ്പി ഇൻ ദിസ് ഓൾഡേജ് റ്റൂ സീ യൂ ആൾ ചീയർഫുൾ!’’<യൃ>ഒരു ഷോർട്ട് ബ്രേക്കിനുശേഷം, ഞാൻ ‘ദൗത്യകാരണം’ അവതരിപ്പിക്കാൻ വാ തുറന്നു –<യൃ><യൃ>‘‘ഞാൻ വന്നത് – ’’<യൃ>‘‘ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു. എങ്കിലും പറഞ്ഞോളൂ!’’<യൃ><യൃ>‘‘ഡോക്ടർ, ഞാനാകെ കൺഫ്യൂഷനിലാ. ഷീ ഈസ് വെരിമച്ച് വറീഡ് ഓവർ ദിസ്, ഐ മീൻ യുവർ ക്ലോസ്ഡ് ലിപ്സ്! എന്താ ഡോക്ടർ, ഇങ്ങനെ? എനി പ്രോബ്ലം? ഡോക്ടർ ക്കു നന്നായൊന്നു പൊട്ടിച്ചിരിച്ചാലെന്താ? ഡോക്ടറിന്റെ പ്രൊഫഷന്റെയൊരു ഭാഗം തന്നെയല്ലേ ചിരിയുടെ പ്രാധാന്യം? ആ ഡോക്ടർ ഇങ്ങ നെ–?’’<യൃ><യൃ>പോക്കറ്റിലെ ചെക്കെടുത്തു മടക്ക് നിവർത്താതെ ഞാൻ അദ്ദേഹത്തിനു നല്കിക്കൊണ്ടു പറഞ്ഞു–<യൃ><യൃ>‘‘ഇതാ മിസ്സിസ് തന്ന ചെക്ക്. ഞാനിതു നിവർത്തിട്ടില്ല, തുകയും നോക്കിയിട്ടില്ല. ഇതു ഞാൻ ഡോക്ടർക്കു സമ്മാനിക്കുന്നു. പ്ലീസ് റെസീവ്. എന്നിട്ട് ഭംഗിയായി, ഉറക്കെയൊന്നു പൊട്ടി കുലുങ്ങിച്ചിരിക്കൂ! ശ്രീമതിയുൾപ്പെടെ എല്ലാവരു അതു കേട്ട് ആഹ്ലാദത്തിൽ ആറാടട്ടെ! മനുഷ്യമനസ്സിനെ അളന്നു കുറിക്കുവാൻ കഴിയുന്ന താങ്കൾക്ക് ഇത് അനായാസമായി നിർവഹിക്കുവാൻ കഴിയും, തീർച്ച.’’<യൃ><യൃ>പ്രതീക്ഷയുടെയും ഉത്കണ്ഠയുടെയും നിൾബ്ദനിമിഷങ്ങൾ. ഡോക്ടർ ചെക്കും പിടിച്ച് എന്നെ സഗൗരവം നോക്കി. അതുകഴിഞ്ഞു ചെക്കിന്റെ മടക്കു നിവർത്തി അതിലേക്കും നോക്കി. എന്നിട്ടു തന്റെ ഫ്രഞ്ച്താടിമീശയിലൂടെ ആലോചനാപൂർവ്വം വിരലോടിച്ചുകൊണ്ടു കനത്ത ശബ്ദത്തിൽ പറഞ്ഞു –<യൃ><യൃ>‘‘അവളെ കണ്ടാൽ ആർക്കു ചിരിക്കാൻ തോന്നും പൊന്നുസാറേ? അഥവാ ചിരിക്കുന്നെങ്കിൽത്തന്നെ അതു പരിഹാസമായിരിക്കും! എന്തു ചെയ്യാം എന്റെ പിള്ളേരുടെ അമ്മയായിപ്പോയില്ലേ? ഞാനതും ചെയ്യില്ല! അവസാനം എന്റെ ഭാര്യ, എന്റെ ചിരിക്ക് ഇതാ വില വെച്ചിരിക്കുന്നു. സന്തോഷം! അപ്പന്റെ മോളു തന്നെ! പിശുക്കന്റെ മകൾ അറുപിശുക്കിയാവാതെ വരുമോ? എങ്കിലും സർ, ഞാൻ ചിരിക്കാം, പൊട്ടിപ്പൊട്ടിച്ചിരിക്കാം. അവൾക്കു തൃപ്തിയും സന്തോഷവുമാകട്ടെ!’’<യൃ><യൃ>അപ്പോൾ ഞാനിടപെട്ടു–<യൃ><യൃ>‘‘അല്ല ഡോക്ടർ, എനിക്കൊരു സംശയം. താങ്കളുടെ ശ്രീമതി ആൾ ബുദ്ധിമതിയാണെന്ന് എനിക്കിതിനകം മനസ്സിലായതുകൊണ്ടു പറയുകയാണ്.’’<യൃ><യൃ>‘‘കേൾക്കട്ടെ.’’<യൃ><യൃ>‘‘ഞാൻ ഈ ചെക്ക് താങ്കൾക്കു തരുമെന്നും, അങ്ങനെയെങ്കിൽ വലിയൊരു തുകയെഴുതുന്നതു മടയത്തരമാണെന്നും അവർ ദീർഘദർശനം ചെയ്തതായിരിക്കാം, എന്നും നമുക്കു ചിന്തിച്ചുകൂടേ?’’<യൃ><യൃ>‘‘അവളങ്ങനെ ചെയ്യും തീർച്ച. കാരണം – ’’<യൃ>‘‘അപ്പന്റെ മോളാ!’’ ഞാൻ പൂരിപ്പിച്ചു.<യൃ><യൃ>ഇപ്പോൾ അവിടെ ഉയരുന്നതു ഡോക്ടറിന്റെ ചിരിയാണ്. ചിരിയെന്നുവെച്ചാൽ ഇങ്ങനെയൊരെണ്ണം ആ വായിൽനിന്നും ഇതുവരെ ഉയർന്നിട്ടില്ല. സാക്ഷ്യപ്പെടുത്തുന്നത് ഭാര്യതന്നെ,അവരോടൊപ്പം മക്കളും, അവിടെ തിക്കിക്കൂടിനിന്ന ഇരുനൂറോളം വരുന്ന സദസ്യരും.<യൃ><യൃ>ഇതല്ലേ സാറന്മാരേ ജീവിതം? മനുഷ്യന് ഒരിക്കലെങ്കിലും ഒന്നുറക്കെ മനസ്സു നിറഞ്ഞു ചിരിക്കാനായില്ലെങ്കിൽ, ഈ ഭാണ്ഡമെടുത്ത് ആയുസ്സാകും വരെ മണ്ടിനടന്നിട്ട് ആർക്കെന്തു പ്രയോജനം?<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്മൃവെശബ2016ഖൗില23ഴമ2.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യ> സുകുമാർ

useful_links
story
article
poem
Book