അ​പ്പു​ണ്ണി​യും ഓ​പ്പോ​ളും
അ​പ്പു​ണ്ണി​യും ഓ​പ്പോ​ളും
അ​ച്ചാ...... അ​പ്പു​ണ്ണി നീ​ട്ടി വി​ളി​ച്ചു താ​നും ഓ​പ്പോ​ളും കൂ​ടെ കു​ളി​ക്ക​ട​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. എ​ത്തി​യ​പ്പോ​ള്‍ കു​റു​മ്പ് കാ​ട്ടി​യാ​ല്‍ ത​ന്നെ മീ​നു​ക​ള്‍​ക് ഇ​ട്ടു കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ്!

ഓ​പ്പോ​ള്‍ പേ​ടി​പ്പി​ച്ച​ത് കൊ​ണ്ട് ത​ന്നെ ന​ല്ല കു​ട്ടി ആ​കാ​ന്‍ അ​പ്പു​ണ്ണി നോ​ക്കി. ത​ന്‍റെ കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം നോ​ക്കി ഇ​രു​ന്ന​ത് ഒ​പ്പോ​ളാ​രു​ന്നു. ഓ​പ്പോ​ള്‍ എ​നി​ക്ക് ഏ​ട​ത്തി മാ​ത്ര​ല്ലാ​രു​ന്നു. സ്‌​നേ​ഹി​ക്കു​മ്പോ​ള്‍ കെെ​യി​ല്‍ കോ​രി​യെ​ടു​ക്കു​മ്പോ​ള്‍ ഒ​രു അ​മ്മ​യെ പോ​ലെ.

കോ​ലാ​യി​ല്‍ മ​ഴ വെ​ള്ളം കെ​ട്ടി നി​ല്‍​കു​മ്പോ​ള്‍ ക​ട​ലാ​സ് തോ​ണി ഉ​ണ്ടാ​ക്കി കൂ​ടെ കൂ​ടു​മ്പോ​ളും തെ​ക്കേ തൊ​ടി​യി​ല്‍ കാ​റ്റു വീ​ശു​മ്പോ​ള്‍ ഓ​ടി ചെ​ന്ന് മാ​മ്പ​ഴം പെ​റു​ക്കി കു​ടു​ക്ക​യി​ല്‍ നി​റ​യ്ക്കാ​ന്‍ ഒ​പ്പം ചേ​രു​മ്പോ​ളും വെ​ള്ളാ​രം ക​ല്ല് കൊ​ണ്ട് കൊ​ത്താം​ക​ല്ല് ക​ളി​ക്കു​മ്പോ​ള്‍ കൂ​ട്ടു​കാ​രി​യും ഒ​ക്കെ ആ​യി​രു​ന്നു.

ഭ​ഗ​വ​തി കാ​വി​ല്‍ വി​ള​ക്കെ​ടു​ക്കാ​ന്‍ ഓ​പ്പോ​ളും ഉ​ണ്ടാ​രു​ന്നു. പെ​ണ്ണു​ങ്ങ​ള്‍​ക് മാ​ത്രേ വി​ള​ക്കെ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ. എ​ന്ത് ക​ഷ്ടാ ഇ​ത്, എ​നി​ക്കും വേ​ണം വി​ള​ക്ക്. അ​പ്പു​ണ്ണി ചി​ണു​ങ്ങി.


അ​പ്പു​ണ്ണി ന​ല്ല കു​ട്ട്യ​ല്ലേ ന​ല്ല കു​ട്ട്യോ​ള്‍ ഇ​ങ്ങ​നെ ക​ര​യാ​ന്‍ പാ​ടി​ല്യ. പോ​യി വ​രു​മ്പോ​ള്‍ ഓ​പ്പോ​ള്‍ എ​ന്‍റെ കു​ട്ടി​ക്ക് വ​ര്‍​ണ ക​ട​ലാ​സി​ല്‍ തീ​ര്‍​ത്ത പ​മ്പ​രം കൊ​ണ്ട് ത​രാ​ട്ടോ. അ​പ്പു​ണ്ണി​ക്ക് സ​ന്തോ​ഷാ​യി.

യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങി​യ ഓ​പ്പോ​ളെ രാ​ത്രി ആ​യി​ട്ടും ക​ണ്ടി​ല്ല. കാ​ത്തി​രു​ന്നു മു​ഷി​ഞ്ഞ അ​പ്പു​ണ്ണി​പ​തി​യെ കു​ഞ്ഞി ക​ണ്ണു​ക​ള്‍ പൂ​ട്ടി. മു​റ്റ​ത്തു നി​റ​യെ ആ​ളു​ക​ള്‍. ചി​ല​ര്‍ കു​ള ക​ട​വി​ലേ​ക്ക് പാ​യു​ന്നു.

അ​പ്പു​ണ്ണി​യും പോ​യി അ​ങ്ങ​ടേ​ക്ക്. പ​ട​വി​ല്‍ പൊ​ന്തി കി​ട​ക്കു​ന്നു ഓ​പ്പോ​ള്‍. കു​സൃ​തി കാ​ട്ടീ​ട്ടാ​വും ഓ​പ്പോ​ളു​ടെ ചു​ണ്ടു​ക​ള്‍ പ​ര​ല്‍ മീ​നു​ക​ള്‍ കൊ​ത്തി വ​ലി​ച്ച​ത്. ക​ഴു​ത്തി​ല്‍ നീ​ര്‍ പാ​മ്പു​ക​ള്‍ മാ​ന്തി കീ​റീ​ത്.

താ​ന്‍ കു​റു​മ്പ് കാ​ട്ടി​യാ​ല്‍ മീ​നു​ക​ള്‍​ക്ക് അ​പ്പു​ണ്ണി​യെ ഇ​ട്ടു കൊ​ടു​ക്കു​ന്ന് ഓ​പ്പോ​ള് ത​ന്നെ പ​റ​ഞ്ഞി​ട്ട് ഇ​പ്പൊ ആ​രാ കാ​ട്ടി​യേ. അ​ച്ഛ​നി​ങ് വ​ര​ട്ടെ ശ​രി​യാ​ക്കി ത​രാ​ട്ടോ. വീ​ട്ടി​ല്‍ പ​റ​യാ​ന്‍ അ​പ്പു​ണ്ണി വേ​ഗം ഓ​ടി.

കാവ്യാ ദേവദേവൻ

useful_links
story
article
poem
Book