Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
പ്രതിരൂപം കാണാത്ത പെൺകുട്ടി
<യ> അയ്മനം ജോൺ

കണ്ണാടി കണ്ടുപിടിക്കപ്പെടുന്നതിന് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഒരു പെണ്കുിട്ടിക്ക് തന്റെ പൂർണ്ണാകായ പ്രതിരൂപം ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് വലിയതായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരാൾ സ്വന്തം പ്രതിരൂപത്തെ എത്രത്തോളം കാണുന്നുവോ അയാൾക്ക് സഹജീവികളെ കാണുന്നതിനുള്ള കഴിവ് അത്രത്തോളം കുറഞ്ഞ്പോകുമല്ലോ എന്ന് ഭയന്നിരുന്നതിനാൽ, പ്രതിരൂപം കാണുന്നത് പാപമാണെന്നു വിശ്വസിച്ചിരുന്ന, ഒരു സമൂഹത്തിലാണ് അവൾ ജീവിച്ചിരുന്നത്. അതുകൊണ്ട് തന്റെ അഭിലാഷത്തെ അവൾക്ക് മറ്റാരെയും അറിയിക്കാതെ മറച്ചു വയ്ക്കേണ്ടിയും വന്നു.

ഒഴുക്ക്നിലച്ച അരുവികളിലേക്കും ഓളങ്ങളില്ലാത്ത ജലാശയങ്ങളിലേക്കും പാറപ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിലേക്കുമൊക്കെ തരംകിട്ടുമ്പോഴെല്ലാം അവൾ എത്തി നോക്കിയെങ്കിലും അങ്ങനെ കണ്ട ഭാഗിക പ്രതിരൂപ ദൃശ്യങ്ങളൊന്നും അവളെ തൃപ്തയാക്കിയില്ല. കുനിഞ്ഞു കിടന്നും കഴുത്ത് നീട്ടിയുമൊക്കെക്കാണുന്ന അത്തരം തിരശ്ചീന ദൃശ്യങ്ങളായിരുന്നില്ല അവള്ക്ക് കാണേണ്ടിയിരുന്നത്. അവളെത്തന്നെ നേർക്ക് നേർ നോക്കി നിൽക്കുന്ന പ്രതിരൂപത്തെയാണ് അവൾ കാണാൻ കൊതിച്ചത്.
വെള്ളത്തെ ലംബമായി കാണാൻ കഴിയുന്ന ഒരിടം ഉണ്ടെങ്കിൽ അങ്ങനെ ഒരു പ്രതിരൂപദൃശ്യം സാധ്യമാവുമല്ലോ എന്നവൾ ആലോചിക്കാറുണ്ടായിരുന്നു. അങ്ങനെ എവിടമെങ്കിലും ഉണ്ടോ എന്ന് അടുപ്പമുള്ളവരോടെല്ലാം കൗശലപൂർവ്വം അന്വേഷിച്ചു കൊണ്ടുമിരുന്നു. എന്തിനാണെന്നുള്ളത് വെളിപ്പെടുത്താതെ.

അത്തരം ഒരിടം കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് അവളുടെ ഒരു കൂട്ടുകാരി ഒരു ദിവസം അവളെ കൂട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലൂടെ ദീർഘദൂരം നടത്തി കൊണ്ടെത്തിച്ചതാകട്ടെ ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലായിരുന്നു!

അതിനാൽ ,പിന്നീട് അവൾ അക്കാര്യത്തിനായി ആരോടും ഒന്നും അന്വേഷിക്കാൻ തുനിഞ്ഞതുമില്ല.
എങ്കിലും, അടുത്തേക്ക് ചെന്ന അപരനേത്രങ്ങളിൽ തെളിഞ്ഞ തന്റെ പ്രതിരൂപങ്ങളിലേക്ക് സൂക്ഷിച്ചുനോക്കി, കുറേക്കാലം കൂടി അവൾ ശ്രമം തുടർന്നു. പക്ഷേ അപ്രകാരം കണ്ട പ്രതിരൂപങ്ങളത്രയും അല്പ്പമാത്രമായിരുന്നുവെന്ന് തന്നെയല്ല, വികലവുമായിരുന്നു.

അങ്ങനെ, കാണാനാഗ്രഹിച്ച പ്രതിരൂപം കാണാൻ കഴിയാതെതന്നെ അവളുടെ കൗമാര യൗവന കാലങ്ങൾ കടന്നു പോയി. തുടർന്ന് ശരീരവടിവുകൾ നഷ്‌ടപ്പെട്ടു തുടങ്ങിയതോടെ അവളുടെ ഉള്ളിൽ പ്രതിരൂപം കാണണമെന്ന ആഗ്രഹം പതിയെപ്പതിയെ അണഞ്ഞു പോകുകയും ചെയ്തു.
..പിന്നെയവൾ വൃദ്ധയായി, തന്നെ ഒരിക്കൽപോലും കാണാതെ മരിച്ചുപോയി.
അവൾ അങ്ങനെ മരിച്ചുപോയെങ്കിലും, കണ്ണാടിയിൽ നോക്കുന്ന പെൺകുട്ടികൾക്ക് ഇന്നും, തങ്ങളുടെ പ്രതിരൂപങ്ങളിൽ അവളെയും കാണാൻ കഴിയേണ്ടതായിരുന്നു. എന്നാൽ സ്വന്തം പ്രതിരൂപത്തെ കണക്കറ്റ് സ്നേഹിക്കുന്നവരുടേതായ ഒരു സമൂഹത്തിൽ ജീവിക്കുന്നതുകൊണ്ട് അവർക്ക് അതിനു കഴിയുന്നില്ലെന്ന് മാത്രം.

<ശാഴ െൃര=/ളലമേൗൃല/മൊസെമൃശബ2016ലെുേ07്മ4.ഷുഴ മഹശഴി=ഹലളേ>


ആലാഹയുടെ ഒറ്റപ്പുത്രൻ (കഥ: ബൈജു തറയിൽ)
കുർബാന തുടങ്ങാൻ ഏതാനും നിമിഷങ്ങളേയുള്ളു. അൾത്താരയ്ക്ക് പിറകിൽ, സങ്കീർത്തിയിൽ റപ്പായി അച്ചൻ പൈനാ ധരിച്ചു കൊണ്ടിരിക്കുന്നു. മുതിർന്ന അൾത്താര ബാലൻ ജോമി അച്ചനെ പൈനായുടെ കൈ നേരെയാക്കാൻ സഹായിക്കുന്നുണ്ട്
വിശുദ്ധ പറവകള്‍ (കാരൂര്‍ സോമന്‍)
സഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ്‍ കേരളത്തില്‍ പോകുന്നത് ജന്മനാടിന്റ കദനകഥകള്‍ കാണാനോ കേള്‍ക്കാനോ അല്ല. പ്രകൃതിയുടെ ചാരുതയാര്‍ന്ന സൗന്ദര്യം ആസ്വദിക്കാനാണ്. ജനിച്ചും ജീവിച്ചും കണ്ടുമടുത്ത സ
കുതിരയും മനുഷ്യനും
തോമസ് ജോസഫ്

ഒരു മഞ്ഞുമൂടിയ പ്രഭാതത്തിലാണ് ആ വെളുത്ത കുതിരയെ ഞാൻ ആദ്യമായി കാണുന്നത്. ആ നിമിഷം ഇപ്പോഴും വിസ്മയത്തോടുകൂടിമാത്രമേ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നുള്ളൂ. ഒരു കുതിരയുടെ ദർശ
റോസാപ്പൂ നിറമുള്ള ഇറച്ചി
അയ്മനം ജോണ്‍

എഴുതുവാൻ പോകുന്ന കഥയിലെ സംഭവത്തെ വിചിത്രസംഭവം എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. എന്നാൽ അതിനെ വിചിത്രമാക്കുന്ന മറ്റൊരു സംഗതിയുണ്ട്. അതെന്താണെന്നാൽ ആ സംഭവം യഥാർത്ഥത്തി
മണൽവര
ജോസ് പനച്ചിപ്പുറം

ഗോവ.
കടലിലെ മുരൾച്ചയിലേക്കു നോക്കി പ്രാർത്ഥിച്ചുനിൽക്കുകയാണ് പള്ളി.
പള്ളിമുറ്റത്തെ മണലിൽ കാറ്റ് കാലോടിച്ചു കളിക്കുന്നു. കളത്തിലില്ലാത്ത ഒരു പന്തിനു പിന
നാളേയിലേക്കു ഓർമ്മത്തളിരുകൾ
മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാനത്താവളത്തിൽനിന്നു പുറത്തുകടന്നതു തീയിലേക്കെന്നപോലെ.

തൊണ്ട വരളുന്നു. കണ്ണിൽ നിന്ന് ആവി പറക്കുന്നു. ദേഹമാകെ നീറുന്നു.

പേരെഴുതി ഉയർ
ആരും കാണാത്ത സങ്കടം ജനാലയിലൂടെ മിഴിതുറന്നു
സന്തോഷ് ജെകെവി<യൃ><യൃ>എനിക്കന്ന് അഞ്ചുവയസ്സുണ്ടാവും. ചാച്ചനും അമ്മയും വരാന്തയിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോഴാ അമ്മാവൻ ചേർത്തലയിൽനിന്നു പറഞ്ഞയച്ച ആശാരിമാർ വീട്ടിൽ വന്നത്. മദ്ധ്യവയസ്കനായ മൂത്താ
ചിരിക്കാത്ത ഭർത്താവ്
<യ> സുകുമാർ <യൃ><യൃ>ഞാൻ നോക്കി. മനോജ്‌ഞമായ ചെക്ക്ബുക്കിലെ ഒപ്പിട്ട ഒരു ലീഫ്. അതെന്റെ നേർക്കു നീട്ടിപ്പിടിച്ച് അവർ നില്ക്കുകയാണ്. വെളുത്തു കൊഴുത്തു മാംസപിണ്ഡമായ മദ്ധ്യവയസ്ക. ബോബ് ചെയ്ത മുടിയിൽ കറു
പരിഭാഷകൻ
<യ>കഥ/സി.ആർ. രാജൻ<യൃ><യൃ><യൃ><യൃ>ശിരസിനു മുകളിലൂടെ അഭയ ദേഹത്തേക്കിട്ടപ്പോൾ, ഇസ്തിരിയിടാത്ത ചുരിദാറിന്റെ ചുളിവുകൾ കാണാമറയത്തായി. നാട്ടിൽ പർദ്ദയെന്നു വിളിക്കുന്ന അഭയയുടെ കറുപ്പിൽ മുഖം മാത്രം പുറത
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.