Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
തലവരയെ തോല്പിക്കാൻ
ഡോ. കെ. ബാബു ജോസഫ്

"വിധി’യിലുള്ള വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. ന്ധവിധിച്ചതേ വരൂ’ എന്നു പറയുന്പോൾ, വിധിയാളനായി ദൈവത്തെയാണു സൂചിപ്പിക്കുന്നത്. ഈശ്വരവിശ്വാസികളല്ലാത്ത ചിലർപോലും "അതാണെന്‍റെ വിധി’; "ഇതാണ് നിന്‍റെ വിധി’ എന്നൊക്കെ തട്ടിവിടാറുണ്ട്. മനുഷ്യജീവിതത്തിൽ ദൈവം ഇടപെടുന്നതിനെയും ഇടപെടാതിരിക്കുന്നതിനെയുംപറ്റി ഓരോ മതത്തിനും സിദ്ധാന്തങ്ങളുണ്ട്. ശരീരലക്ഷണങ്ങളും ആരോഗ്യവും കൂടാതെ, ഓരോരുത്തരും എപ്പോൾ എവിടെ, എന്തുചെയ്യുന്നുവെന്നും, ഏതെല്ലാം തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുമെന്നുമൊക്കെ മനുഷ്യൻ ജനിക്കുംമുൻപേ തീരുമാനിച്ചു വയ്ക്കുന്നുവെന്നാണ് തീവ്രവിധിവാദി (fatalist) കളുടെ ശാഠ്യം. കർമം ഭാഗധേയത്തെ നിർണയിക്കുന്നുവെന്ന് ഇവരുടെ ഒരു ഉപവിഭാഗമായ കർമവാദികൾ വിശ്വസിക്കുന്നു. ഒരു ജീവിക്കു നിരവധി ജ·ങ്ങളുണ്ടാവാമെന്നും, ഒരു ജ·ത്തിലെ പ്രവൃത്തികളുടെ സ്വഭാവമനുസരിച്ച് അടുത്ത ജ·ത്തിൽ എന്തായിപ്പിറക്കുമെന്നു തീരുമാനിക്കപ്പെടുമെന്നും ഇവർ പ്രഖ്യാപിക്കുന്നു. കൊടുംപാപികൾക്കു കൂടുതൽ നികൃഷ്ടമായ ജ·ങ്ങളാവും ഒരുക്കപ്പെടുക. സദ്ഗുണസന്പന്നർക്കേ ജ·ശ്രേണിയുടെ അന്ത്യത്തിൽ പരാശക്തിയിൽ ലയിക്കാനുള്ള ഭാഗ്യം സിദ്ധിക്കൂ.

വാസ്തവത്തിൽ വിധിവിശ്വാസവും ഈശ്വരവിശ്വാസവും പരസ്പരാശ്രിതകാഴ്ചപ്പാടുകളല്ല. ഈ ലേഖനത്തിൽ വിശ്വാസസംബന്ധിയായ കാര്യങ്ങളെ സ്പർശിക്കുന്നില്ല. പൂർവ്വനിശ്ചിതമായ രഥ്യകളിലൂടെ സഞ്ചരിച്ച് ജീവിതം ജീവിച്ചുതീർക്കണം മനുഷ്യനെന്ന നിർബന്ധം പ്രകൃതിക്കുണ്ടെന്നു വാദിക്കുന്ന ശാസ്ത്രജ്ഞരുണ്ട്. എല്ലാറ്റിനും, വിശിഷ്യ ആരോഗ്യത്തിന് പാരന്പര്യംതന്നെ ആധാരമെന്ന അഭിപ്രായം ശക്തമായുണ്ട്. സ്വഭാവത്തിന്‍റെ നല്ലതോ, ചീത്തയോ ആയ വശങ്ങൾക്ക് ഉത്തരവാദികൾ ജീനുകളാണെന്ന വാദമുണ്ട്. ബുദ്ധിശക്തി, കായികബലം, സമയനിഷ്ഠ, സംഭാഷണചാതുര്യം, സത്യസന്ധത, പ്രയത്നശീലം, സൗഹൃദമനോഭാവം എന്നു വേണ്ട മനുഷ്യന് ആർജിക്കാൻ കഴിയുന്ന സകലഗുണങ്ങളും ജീനുകളുടെ പ്രകടനമത്രേ. ദുർഗുണങ്ങളുടെ ഉറവിടവും ജീനുകളാണെന്നത് ഈ വാദത്തിന്‍റെ മറുവശം. ജനിതകനിർണയത്വം (Genetic Determinism) അല്ലെങ്കിൽ സഹജഗുണവാദം (Naturism)എന്നാണതിനെ വ്യവഹരിക്കുക. 17ാം നൂറ്റാണ്ടുമുതൽ ഭൗതികശാസ്ത്രത്തിന്‍റെ ഒരടിസ്ഥാനപ്രമാണമായി സ്വീകരിക്കപ്പെട്ട തത്ത്വമാണ് നിർണയത്വം. പ്രകൃതിനിയമങ്ങളെ ഗണിതത്തിന്‍റെ ഭാഷയിൽ ആവിഷ്കരിക്കുന്നതിനു കഴിഞ്ഞാൽ, അവ വിവരിക്കുന്ന ഏതൊരു വസ്തുവിന്‍റെയും അല്ലെങ്കിൽ വ്യൂഹത്തിന്‍റെയും ഭാവിപെരുമാറ്റം പ്രവചിക്കുന്നതിന് അതിന്‍റെ പ്രാരംഭാവസ്ഥ അറിയുകയേ വേണ്ടൂ എന്നീണീ പ്രമാണം സൂചിപ്പിക്കുന്നത്. ഒരു കല്ലെടുത്തെറിഞ്ഞാൽ, അതെവിടെച്ചെന്നു വീഴുമെന്നു നിർണയിക്കുന്നതിന് അതിന്‍റെ പ്രാരംഭവേഗവും വിക്ഷേപണദിശയും അറിഞ്ഞാൽ മതിയത്രേ. എന്നാൽ, വായുഘർഷണം മൂലം ഈ കണക്ക് അല്പമൊക്കെ തെറ്റിപ്പോവാൻ സാധ്യതയുണ്ട്. കാറ്റിന്‍റെ ശക്തി വളരെ കൂടുതലാണെങ്കിൽ, പ്രവചനത്തിലുള്ള പിഴവും വർദ്ധിക്കും. ഇതു നല്കുന്ന സന്ദേശം അപ്രതീക്ഷിതസംഭവങ്ങൾ പ്രവചനങ്ങളെ അപ്രസക്തമാക്കാവുന്നതാണെന്നാണ്. അനിശ്ചിതത്വത്തിന് നല്ലൊരു ദൃഷ്ടാന്തം കാലാവസ്ഥതന്നെ. പ്രസക്തമായ ഗണിതനിയമങ്ങൾ അറിയാമെങ്കിൽപ്പോലും, ചില വ്യൂഹങ്ങളുടെ ഭാവി പ്രവചിക്കാൻ വയ്യെന്ന കണ്ടെത്തൽ പോയനൂറ്റാണ്ടിലെ ഒരു സുപ്രധാനനിരീക്ഷണമാണ്. അരേഖീയ(Nonlinearity) ഈ സ്ഥിതിവിശേഷത്തിന്‍റെ ഒരവശ്യഘടകമാണ്. ക്രമരാഹിത്യം അല്ലെങ്കിൽ കയോസ്(രവമീെ) എന്നു വിളിക്കുന്ന ഈ പെരുമാറ്റസവിശേഷത അരേഖീയതയുള്ള ചില വ്യൂഹങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്.കാലാവസ്ഥ ഒരു കയോട്ടിക് വ്യൂഹമാണ്. ഒരു നേർരേഖയിലൂടെ കാലം മുന്നോട്ടു പോകുന്നുവെന്ന് സങ്കല്പനം ചെയ്താൽപോലും, ലോകത്തിന്‍റെയെന്നല്ല, നമ്മളോരോരുത്തരുടെയും ഭാവി അവ്യക്തവും അനിശ്ചിതവുമല്ലേ?

നിർണയത്വത്തെ വ്യാഖ്യാനിക്കുന്പോൾ, ഒരു ഭാഗത്ത് നിരീക്ഷിതവ്യൂഹത്തെയും മറുഭാഗത്ത് നിരീക്ഷകനെയും അല്ലെങ്കിൽ നിരീക്ഷകയെയും തമ്മിൽ വ്യവച്ഛേദിക്കേണ്ടതുണ്ട്. വ്യൂഹത്തിന്‍റെ പെരുമാറ്റം ഗണിതീയനിയമങ്ങൾക്കു വിധേയമാണെങ്കിൽ, അതിന്‍റെ ഭാവി നിശ്ചിതമാണ്; എന്നാൽ, ഏകദേശമായിപ്പോലും അടയാളപ്പെടുത്താനാവാത്ത അവസ്ഥയാണ് കയോസ്. വ്യൂഹത്തിന്‍റെ ത· (indentity) യുടേയല്ല, അതിേ·ൽ നടത്തുന്ന നിരീക്ഷണമെന്ന പ്രക്രിയയുടെ പരിമിതിയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇപ്പറഞ്ഞതൊക്കെ പ്രസക്തമാവുന്നത് ക്ലാസിക്കൽ, അല്ലെങ്കിൽ സ്ഥൂലതലത്തിൻ കാണുന്ന വ്യൂഹങ്ങളിലാണ്. അണുക്കൾ, കണങ്ങൾ തുടങ്ങിയ വ്യൂഹങ്ങളുടെ തലമാണ് സൂക്ഷ്മതലം. ക്വാണ്ടം ബലതന്ത്രത്തിന്‍റെ ഭൂമികയാണിത്. ക്ലാസിക്കൽ കയോസിൽനിന്നു വിഭിന്നമായ ഒരവസ്ഥയാണ് ക്വാണ്ടം തലത്തിലുള്ളത്. അടിസ്ഥാനപരമായി ക്വാണ്ടംതല ഉണ്മ അനിശ്ചിതമാണ്. ഒരു ഇലക്ട്രോണിന്‍റെ സ്ഥാനവും വേഗവും തുല്യകൃത്യതയോടെ ഒരേസമയം നിർണയിക്കാനാവില്ലെന്നത് അനിശ്ചിതത്വത്തിനു ദൃഷ്ടാന്തമാണ്. വ്യൂഹങ്ങളുടെ ഭാവിപെരുമാറ്റത്തെക്കുറിച്ചു സംഭാവ്യതയുടെ ഭാഷയിൽ സംസാരിക്കാനേ ക്വാണ്ടം ഭൗതികം അനുവദിക്കുന്നുള്ളൂ.

നിരീക്ഷകരുടെ പരിപ്രേക്ഷ്യത്തിൽ സ്വാതന്ത്ര്യത്തിന്‍റെ കൊടിയടയാളമാണ് അനിശ്ചിതത്വം. പ്രവചനീയത നഷ്ടപ്പെടുന്പോൾ, തിരഞ്ഞെടുപ്പിനു സ്വാതന്ത്ര്യം ലഭിക്കുന്നു. ഉദാഹരണമായി, ഒരു ഇലക്ട്രോണിന്‍റെ സ്ഥാനമോ, വേഗമോ ഒരു സമയം നിർണയിക്കാനുള്ള സ്വാതന്ത്ര്യം ഇലക്ട്രോണിനല്ല, നിരീക്ഷകനോ, നിരീക്ഷകയ്ക്കോ ആണ് ലഭിക്കുക. അവരുടെ സ്വതന്ത്രമായ ഇച്ഛ(free will)യാണപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ നിരീക്ഷണം നടത്തുന്നത് മനുഷ്യനോ, അതിനായി സംവിധാനം ചെയ്തിട്ടുള്ള സ്വയംപ്രവർത്തനക്ഷമതയുള്ള ഉപകരണമോ ആവാം. സ്വതന്ത്രമായ ഇച്ഛ മനുഷ്യനുണ്ടെങ്കിൽ, എന്തുകൊണ്ട് മനുഷ്യനെ അനുകരിക്കുന്ന യന്ത്രത്തിന് അതുണ്ടായിക്കൂടാ? സ്വതന്ത്രമായ ഇച്ഛ പ്രകാശിപ്പിക്കപ്പെടുന്ന സന്ദർഭങ്ങളെ സ്ഥൂലതലത്തിലും ആലോചിച്ചെടുക്കുന്നതിനു പ്രയാസമില്ല. പലതരം ഐസ്ക്രീമുകൾ വില്ക്കുന്ന ഒരു കടയിൽനിന്ന് ഏതെങ്കിലും ഐസ്ക്രീം തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ട്. സദൃശസന്ദർഭങ്ങളെ കൈകാര്യം ചെയ്യുന്ന യന്ത്രങ്ങളും ഉണ്ട്. ഒരു ലോട്ടറിയിൽ വിന്നറെ തിരഞ്ഞെടുക്കുന്ന യന്ത്രം ഉദാഹരണം. യന്ത്രങ്ങൾക്ക് ഇച്ഛ അല്ലെങ്കിൽ മനസ്സ് എന്നൊന്നില്ലെന്ന നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യർക്കുണ്ട്. കുറഞ്ഞപക്ഷം, മനുഷ്യനെങ്കിലും സ്വതന്ത്രമായ ഇച്ഛയുണ്ടെന്നു സമ്മതിക്കേണ്ടതാണ്. ചില പരിമിതികൾക്കുള്ളിൽ ഇഷ്ടമുള്ള പ്രവൃത്തികൾ ചെയ്യുന്നതിന് വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട്.

പ്രശസ്തരായ പല ശാസ്ത്രജ്ഞരും ചിന്തകരും മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമില്ലെന്നു വാദിക്കുന്നു. ചാൾസ് ഡാർവിൻ: ന്ധന്ധപ്രകൃതിയിലുള്ളതെല്ലാം നിശ്ചിതമായ നിയമങ്ങൾക്കു വിധേയമാണ്.’’ ആൽബെർട്ട് ഐൻസ്റ്റൈൻ: ന്ധന്ധഎല്ലാ നിശ്ചയിക്കപ്പെട്ടത് ആദിയും അന്തവും നമുക്കു നിയന്ത്രണം സാധ്യമല്ലാത്ത ബലങ്ങളാൽ.’’ അദ്ദേഹം വീണ്ടും പറയുന്നു: ന്ധന്ധവിദൂരതയിൽനിന്നുയരുന്ന ഒരു കുഴലൂത്തുകാരന്‍റെ നിഗൂഢരാഗത്തിന്‍റെ താളത്തിനൊത്തു നമ്മൾ തുള്ളുന്നു.’’ സ്റ്റീഫൻ ഹോക്കിംഗ്: പ്രപഞ്ചത്തിന്‍റെ പ്രാരംഭാവസ്ഥയെ നിശ്ചയിച്ചത് ദൈവമാവാം; അല്ലെങ്കിൽ, ശാസ്ത്രനിയമങ്ങളനുസരിച്ച് തനിയെ നിശ്ചയിക്കപ്പെട്ടതാവാം. അതിനാൽ, നാം നമ്മുടെ ഭാഗധേയത്തിന്‍റെ വിധാതാക്കളാവുന്നതെങ്ങനെ?’’ റിച്ചാർഡ് ഡോക്കിൻസ് മനുഷ്യരെ അതിജീവനയന്ത്രങ്ങളെന്നു വിശേഷിപ്പിക്കുന്നു. ജീനുകളെന്നറിയപ്പെടുന്ന സ്വാർത്ഥമൂർത്തികളായ ത·ാത്രകളെ നിലനിർത്തുകയെന്ന ഉദ്ദേശ്യമുള്ള റോബോട്ടുകളാണത്രേ മനുഷ്യർ.

നമ്മുടെ തീരുമാനങ്ങൾ സ്വതന്ത്രമല്ലെന്ന വാദത്തിനു പിൻബലമേകുന്നു. ആധൂനിക ന്യൂറോ ശാസ്ത്രജ്ഞരും. സാം ഹാരീസെന്ന സുപ്രസിദ്ധ ന്യൂറോ ശാസ്ത്രജ്ഞൻ ഇങ്ങനെ പറയുന്നു : ന്ധന്ധസ്വതന്ത്രമായ ഇച്ഛയെക്കുറിച്ചു പ്രചരിച്ചിട്ടുള്ള ധാരണ രണ്ടു സങ്കല്പനങ്ങളിലധിഷ്ഠിതമാണ്. 1. നമ്മളോരോരുത്തർക്കും മുന്പു പ്രവർത്തിച്ചതിൽനിന്നു വ്യത്യസ്തമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നു. 2. നമ്മുടെ ഇപ്പോഴത്തെ വിചാരങ്ങളുടെയും പ്രവൃത്തികളുടെയും ഉറവിടം നമ്മൾ തന്നെയാണ്. എന്നാൽ, ഈ രണ്ടു സങ്കല്പനങ്ങളും ന്യൂറോശാസ്ത്രപരമായ പരീക്ഷണഫലങ്ങൾക്കു വിരുദ്ധമാണത്രേ.

സ്വതന്ത്രമായ ഇച്ഛയെ പുരസ്കരിച്ചു രചിച്ചിട്ടുള്ള രണ്ടു പുതിയ ദാർശനികഗ്രന്ഥങ്ങളാണ് ജോണ്‍ ഗ്രേയുടെ The soul of the Marionette ഉം ജൂലിയൻ ബാഗ്ഗിനിയുടെ Freedom Regained ഉം. മനുഷ്യജീവിതത്തെ ചരടുകളുപയോഗിച്ചോ വയർലെസ് രീതിയിലോ നിയന്ത്രിക്കപ്പെടുന്ന ഒരു പാവകളിയോട് ഗ്രേ ഉപമിക്കുന്നു. കേവലമായ ഇച്ഛാസ്വാതന്ത്ര്യം ഒരിക്കലും സാക്ഷാൽക്കരിക്കപ്പെടാനാവാത്ത സ്വപ്നം മാത്രമാണെന്നു, സ്വന്തമായോ സമൂഹത്താലോ നിശ്ചയിക്കപ്പെടുന്ന അതിരുകൾക്കുള്ളിൽ സ്വച്ഛമായ ഇച്ഛാസ്വാതന്ത്ര്യം അനുഭവ്യമാണെന്നും ബാഗ്ഗിനി പറയുന്നു. അദൃശ്യമായ നിയന്ത്രണസംവിധാനത്തെപ്പറ്റി പാവയ്ക്ക് അവബോധമില്ലാത്തതിനാൽ, അതിന്‍റെ കളി ഒരർത്ഥത്തിൽ സ്വതന്ത്രമാണ് മിക്കപ്പോഴും മനുഷ്യനും സമൂഹത്തിന്‍റെ അദൃശ്യകരങ്ങളെ അവഗണിച്ചുകൊണ്ടോ, അവയെപ്പറ്റി അജ്ഞനായോ പെരുമാറാറുണ്ട്. ഇച്ഛാസ്വാതന്ത്ര്യം പരിമിതമാണെന്ന ബോധം സംഘർഷങ്ങൾ കുറയ്ക്കും. മൗലികാകാശങ്ങൾപോലും വ്യവസ്ഥകൾക്കു വിധേയമാണല്ലോ. പൊതുവിൽ പറഞ്ഞാൽ, സമൂഹം ഏർപ്പെടുത്തുന്ന നിബന്ധനകൾ പ്രകാശിതമോ അപ്രകാശിതമോ ആവാം. ഇവയെ അവഗണിച്ച് സ്വന്തം ഇച്ഛ നടപ്പാക്കുന്നതിനൊരു ദൃഷ്ടാന്തമാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യുന്ന വ്യക്തിയുടെ സംഘർഷങ്ങൾ അതോടെ അവസാനിക്കുമെങ്കിലും അയാളുടെ പ്രിയപ്പെട്ടവരുടെ സംഘർഷങ്ങൾ വർദ്ധിക്കുകയേ ഉള്ളൂ. ആരുമില്ലാത്തവരുടെ ആത്മഹത്യയെ നീതീകരിക്കാമെന്നല്ല വിവക്ഷ. ആരുടെ മരണവും മനുഷ്യവർഗ്ഗത്തിനു നഷ്ടം തന്നെയാണ്. ആത്മഹത്യയ്ക്ക് ഒരുന്പെടുക്കുന്ന വ്യക്തി അതു ചെയ്യണോ, വേണ്ടയോ എന്ന ചോദ്യവുമായി മല്ലടിക്കുന്ന, നിർണായകനിമിഷങ്ങളുണ്ട്. ദാർശനികസംവാദമല്ല, തീവ്രവികാരങ്ങളുടെ സംഘട്ടനമാണ് ആ മനസ്സിൽ നടക്കുക. ആത്യന്തികമായ നിശ്ചയം സ്വതന്ത്രമായ ഇച്ഛയുടേതാവും. മതിയായ കാരണങ്ങളുടെ പിൻബലമുണ്ടാവണമെന്നില്ല അതിന്. നൂറ് ശതമാനം സ്വാതന്ത്ര്യം ഇച്ഛയ്ക്കപ്പോൾ ലഭ്യമാണെന്നു പറയാനാവുമോ? ഉപബോധമനസ്സിന്‍റെ പ്രേരണകൾ... അദൃശ്യചരടുകൾ...?
2
ജീനുകളികളൂടെ വിധി നടപ്പാക്കപ്പെടുന്നുവെന്ന ജനിതകനിർണ്ണയത്വവാദത്തിലേക്കു വരാം. ജീനോമിൽ സക്രിയവും സക്രിയമല്ലാത്തതുമായ ജീനുകളുണ്ട്. ഒരു സമയം ചിലതിനെ ന്ധസ്വിച്ച്ഓണ്‍’ ചെയ്തും മറ്റു ചിലതിനെ ന്ധസ്വിച്ച്ഓഫ്’ ചെയ്തും പ്രവർത്തിക്കുന്ന ശൈലിയാണ് ജീനുകൾ അവലംബിക്കുക. എന്നാൽ, ഇതൊക്കെ സംഭവിക്കുന്നത് ഒരു പൂർവ്വനിശ്ചിതക്രമമനുസരിച്ചല്ലതാനും. ജനിതകസംവിധാനത്തിൽ സ്ഥിരമായ ഹാനി ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രക്രിയയാണ് സംക്രമണം (Mutation)). ജനിതക സംക്രമണത്തിലൂടെയാവാം കാൻസർകോശങ്ങൾ പെരുകുന്നത്. വിചിത്രമെന്നു പറയട്ടേ, സാധാരണജീവിതത്തെ ബാധിക്കുന്ന തരത്തിൽ ജനിതകസംവിധാനത്തിലും പ്രവർത്തനത്തിലും പരിവർത്തനങ്ങൾ വരുത്തുന്നതിന് ബാഹ്യസാഹചര്യങ്ങൾക്കു കഴിയും. അനുകരിക്കാനും ഹൃദിസ്ഥമാക്കാനും ഓർമിക്കാനും ഒക്കെ മനുഷ്യമനസ്സുകളെ പാകപ്പെടുത്തുന്നത് ജീനുകളാണെന്ന് പ്രശസ്ത ജനിതകവിദഗ്ധനായ മാറ്റ് റിഡ്ലി Nature via Nurture എന്ന പുസ്തകത്തിൽ പ്രസ്താവിക്കുന്നു. സ്വേച്ഛാധിപതികളെപ്പോലെയല്ല ജീനുകൾ സാധാരണ പെരുമാറുന്നത്. സാഹചര്യങ്ങൾക്ക് അവയെ പരിപോഷിക്കാൻ സാധിക്കുമെന്നത് കൗതുകകരമായ വസ്തുതയാണ്. പോയ നൂറ്റാണ്ടിലെ ഏതാനും ദശകങ്ങളിലെങ്കിലും മനഃശാസ്ത്രത്തിൽ ഗൗരവമായ പരിഗണനയ്ക്കർഹമായ ഒരു വാദമാണ് ബിഹേവിയറിസം (Behavirism). യുക്തമായ പരിശീലനത്തിന് ആരെയും പരിവർത്തിപ്പിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടിരുന്നവരാണ് ബിഹേവിയറിസ്റ്റുകൾ. ജനിതകപ്രവർത്തനത്തെ അനുഭവം സ്വാധീനിക്കുമെന്നതും ബിഹേവിയറിസവും തുല്യആശയങ്ങളല്ല. സാഹചര്യനിവേശിതമായ ജനിതകപരവ്യതിയാനങ്ങൾ എപ്പോഴും ബിഹേവിയറിനെ മാറ്റിക്കൊള്ളണമെന്നില്ല.

പരിപോഷണസാധ്യതകളുടെ വൈവിധ്യം അദ്ഭുതാവഹമാണ്. ബൗദ്ധികപാരന്പര്യം അവകാശപ്പെടാനില്ലാത്ത ചിലരുടെ മക്കൾ ബഹുസമർത്ഥരായി മുന്നേറുന്നത് അപൂർവ്വമല്ല. ദുർബലജനവിഭാഗങ്ങൾ പ്രത്യേകപരിഗണന അർഹിക്കുന്നുവെന്ന വാദത്തിനു ബലം പകരുന്നതാണീ നിരീക്ഷണം. കുറ്റവാളികൾ നല്ല പൗരരാകാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. നിസ്സാരകുറ്റവാളിയെ കൊടുംകുറ്റവാളിയാക്കുന്ന അനുഭവങ്ങളാണ് ജയിലുകളിൽ ലഭിക്കുക. നമ്മുടെ ചലച്ചിത്രങ്ങളും ടിവി സീരിയലുകളും മതി ഇപ്പറഞ്ഞതിനു തെളിവായി. പോലീസിൽ ഒരു വിഭാഗം കുറ്റവാളികളെപ്പോലും ലജ്ജിപ്പിക്കുന്ന തോതിൽ കുറ്റവാസന പ്രദർശിപ്പിക്കുന്നു. ഇവർ കുറ്റവാളികളുമായി അവിശുദ്ധകൂട്ടുകെട്ടിലേർപ്പെട്ട് കൂടുതൽ കുറ്റങ്ങളിലേക്കു പാത തുറക്കുന്നു. ഇത്തരത്തിലുള്ള കേസുകൾ തെളിയിക്കപ്പെടുന്നതു വിരളമാണ്. സമൂഹമാണ് കുറ്റങ്ങൾ പെരുകുന്ന തരത്തിലുള്ള പരിതോവസ്ഥ സൃഷ്ടിക്കുന്നത്. അഴിമതി, പീഡനം, കൊലപാതകം, ലഹരിമരുന്നുപയോഗം എന്നിങ്ങനെയുള്ള കേസുകൾ അതിസാധാരണമായിരിക്കുന്നു. മതങ്ങളുൾപ്പെടെ ഒരു പ്രസ്ഥാനത്തിനും ഇമ്മാതിരി പ്രവണതകളെ ചെറുത്തുതോല്പിക്കാൻ സാധിക്കുന്നില്ല. ശിക്ഷയുടെ കാഠിന്യം ഒരിക്കലും കുറ്റവാളിയെ ന·യുടെ വെളിച്ചത്തിലേക്കു നയിക്കുന്നില്ല. ഒരാളും ജ·നാ പീഡകനോ കൊലയാളിയോ ഒന്നും അല്ല. പാരന്പര്യമായി കുറ്റവാസന ഉണ്ടെന്നു നിരീക്ഷിച്ചാൽപ്പോലും സ്നേഹമസൃണമായ ഇടപെടലുകളിലൂടെ ഒരു പരിധിവരെയെങ്കിലും കുറ്റവാളികളെ തിരുത്താൻ കഴിയും. ചെറിയ തോതിലെങ്കിലും ഇതിപ്പോൾ യാഥാർത്ഥ്യമാകുന്നുണ്ട്.
3
ശരീരത്തിലെ ജീനുകൾ ആയുസ്സിനെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നുവെന്നു കാണിക്കുന്ന ധാരാളം ഗവേഷണം നടക്കുന്നുണ്ട്. എന്നാൽ, ഇവയുടെ പ്രസക്തിയിൽ സന്ദേഹം ജനിപ്പിക്കുന്ന, ജനിതകപരമല്ലാത്ത മറ്റു ചില പഠനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രശസ്ത അമേരിക്കൻ നോണ്‍ഫിക്ഷൻ എഴുത്തുകാരൻ മാർക്കോം ഗ്ലാഡ് വെൽ തന്‍റെ Outliers : The story of success എന്ന പുസ്തകത്തിൽ ഇമ്മാതിരിയുള്ള ഒരു പര്യവേക്ഷണത്തെപ്പറ്റി പ്രതിപാദിക്കുന്നു. 1950കളിൽ പെൻസിൽവേനിയയിലെ റോസെറ്റോ എന്ന കൊച്ചുപട്ടണത്തിലെ ജനങ്ങളുടെ അസാധാരണമായ ആരോഗ്യത്തിന്‍റെ രഹസ്യം കണ്ടുപിടിക്കുന്നതിന് സ്റ്റ്യുവാർട്ട് വൂൾഫ് എന്ന ഭിഷഗ്വരനും ജോണ്‍ബ്രൂണ്‍ എന്ന സാമൂഹികശാസ്ത്രജ്ഞനും ചേർന്ന് ഒരു പഠനം നടത്തി. അത്യന്തരം വിസ്മയജനകമായിരുന്നു അവരുടെ നിരീക്ഷണഫലങ്ങൾ. അവിടുത്തെ ജനങ്ങൾ 1882 മുതൽ തെക്കെ ഇറ്റലിയിലെ റോസെറ്റോ വാൽഫോർട്ടോരെ (Roseto Valfortore) എന്ന ഗ്രാമത്തിൽനിന്നു കുടിയേറിപ്പാർത്തവരോ, അവരുടെ സന്തതികളോ ആയിരുന്നു. 55 വയസ്സിൽ താഴെ ആരും റോസെറ്റോയിൽ ഹൃദ്രോഗം വന്നു മരിച്ചിട്ടില്ല. ഇതേ രോഗമുള്ള, 65 വയസ്സിനു മുകളിലുള്ളവരുടെ മരണനിരക്ക് അമേരിക്കൻ ഐക്യനാടുകളിലെ ഹൃദ്രോഗികളുടെ ശരാശരി മരണനിരക്കിന്‍റെ പകുതിയാണ്. റോസെറ്റോയിലെ മൊത്തത്തിലുള്ള മരണനിരക്ക് അമേരിക്കയിലെ ദേശീയശരാശരിയെ അപേക്ഷിച്ച് 3035 ശതമാനം കുറവാണ്. അവിടെ ആത്മഹത്യ, അമിതമദ്യപാനം, ലഹരിമരുന്നുപയോഗം തുടങ്ങിയ സാമൂഹികതി·കളില്ലത്രേ. ക്രിമിനൽ കുറ്റങ്ങളും എണ്ണത്തിൽ കുറവ്.

ന്ധറോസെറ്റോ പ്രതിഭാസ’ത്തിന്‍റെ വേരുകൾ തിരഞ്ഞ് വിപുലമായ പഠനം നടത്തിയിട്ട് ഒരു തുന്പും കിട്ടിയില്ല. ജനിതകപാരന്പര്യം, ഭക്ഷണശീലം, വ്യായാമം തുടങ്ങിയ വിവിധ ഘടകങ്ങളിൽ ഒന്നിനെപ്പോലും പ്രസക്തമാണെന്നു ചൂണ്ടിക്കാട്ടാൻ സാധിച്ചില്ല. ഏറെ രസകരമായ ഒരു വസ്തുതയാണ് വൂൾഫും ബ്രൂണും ഒടുവിൽ കണ്ടെത്തിയത്: റോസെറ്റോക്കാരുടെ സാമൂഹികജീവിതത്തിൽ പ്രതിഫലിക്കുന്ന ഉൗഷ്മളത അവരുടെ ആയുരാരോഗ്യക്ഷേമത്തെ നിർണയിക്കുന്നു. മൂന്നു തലമുറകൾവരെയുള്ളവർ വഴക്കും വയ്യാവേലിയും കൂടാതെ, പ്രായമായവർക്ക് ആദരം നൽകി ഒരേ വീട്ടിൽ താമസിക്കുന്നു. റോസെറ്റോയിൽനിന്നു അമേരിക്കയിലെ മറ്റേതെങ്കിലും സ്ഥലത്തുപോയി പാർക്കുന്നവരുടെ കേസിൽ പ്രകൃതമായ സവിശേഷതകളൊന്നുമില്ലെന്നും സ്പഷ്ടമായി.

വിധിയോ, സ്വതന്ത്രമായ ഇച്ഛയോ എന്ന സമസ്യയ്ക്കുത്തരം ലഭിച്ചു കഴിഞ്ഞെന്നു കരുതാം. ബാഹ്യഘടകങ്ങൾക്കു വ്യക്തികളുടെ ഭാവിയെ തിരുത്തിക്കുറിക്കാനുള്ള സിദ്ധിയുണ്ടെങ്കിൽ, ജീനുകളുടെ പ്രവർത്തനഫലമായ ജ·വാസനകളും മാറ്റപ്പെടാനിടയുണ്ട്. സ്വഭാവത്തിൽ ഗുണകരമായോ, അല്ലാതെയോ ഉള്ള പരിണാമം ദർശിക്കാം. ഡാർവിന്‍റെ പ്രകൃതി നിർദ്ധാരണതത്ത്വം അതിവേഗത്തിൽ പ്രവർത്തിക്കുന്നത് സമൂഹത്തിലാണ്. ഏതു സമൂഹവുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്നുവോ, അതിന്‍റെ സംസ്കാരം നമ്മുടേതും കൂടിയാകുന്നു. തൊഴിലുകളെല്ലാം ഒരുപോലെ പ്രധാനമാണെന്നു പറഞ്ഞാലും അവയിലേർപ്പെടുന്നവരുടെ പെരുമാറ്റത്തിൽ വൈജാത്യങ്ങളുണ്ട്. തൊഴിലിന്‍റെ സ്വഭാവമാവാം തൊഴിലാളിയെ ലോലഹൃദയനോ കഠിനഹൃദയനോ ആയി രൂപാന്തരപ്പെടുത്തുക. തൊഴിലാളികൾ സ്വയം അറിഞ്ഞുകൊണ്ടാവണമെന്നില്ല ഈ പരിവർത്തനം സംഭവിക്കുന്നത്.

ജനിതകപരമായോ, അല്ലാതെയോ ഒരാളിന്‍റെയും ജാതകം നിശ്ചയിക്കപ്പെടുന്നില്ല. ജ്യോതിഷംപോലുള്ള അന്ധവിശ്വാസങ്ങൾക്കു യാതൊരു പ്രസക്തിയുമില്ല. ശങ്കിക്കേണ്ട, തലവര ജലവരയാണ്! പാരന്പര്യത്തെ തലവരയായി നിർവചിച്ചാൽത്തന്നെ, അതിനെ ഒരളവോളം മാറ്റിയെടുക്കാമെന്നു തെളിയുന്നു. സംസ്കാരമെന്ന സാമൂഹികപ്രതിഭാസമാണ് നിർണായകഘടകം. ബാഹ്യസാഹചര്യങ്ങൾക്കനുഗുണമായി മാത്രം ഇച്ഛാസ്വാതന്ത്ര്യത്തിന്‍റെ മധുരം അനുഭവിക്കുക.


സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി. ചെറിയാൻ)
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ് പ്രായമുള്ള തന്‍റെ ഏക മകൻ . ഇന്‍റൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും ശ്വസിക്കുവാൻ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ
ആവേശങ്ങൾക്ക് അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ന്യൂജഴ്‌സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളിൽ പലർക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ (കാരൂർ സോമൻ)
മലയാള സാഹിത്യചലച്ചിത്രത്തിലെ വർണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളി
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം
മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്
ബൈഡന്‍റെ തിളക്കമാർന്ന വിജയം, പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു (പി.പി ചെറിയാൻ)
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. നാലു വർഷത്
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
വളരെ വാശിയേറിയ ഈ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, അമേരിക്കൻ മലയാളികളുടെ വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധത ഇത്തവണ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണാത്ത ഒരു നയം ഇത്തവണ രണ്ടു
ബൈഡൻ വരും "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ഡാളസ് : നവംബർ മൂന്നിലെ അമേരിക്കൻ പൊതു തെരഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതി
"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തർഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായ
കൊച്ചമ്പ്രാട്ടി - ഏകാന്തതകളെ ഈറനണിയിച്ച നോവൽ
ചില കഥകളും ,നോവലുകളും,രചനകളും ഒക്കെ വായനക്കാർക്കു അവിസ്മരണീയമായ ചില നിമിഷങ്ങളും,ഓർമ്മകളും,ഒക്കെ സമ്മാനിയ്ക്കാറുണ്ട്.അങ്ങിനെ ഒരു മികച്ച നോവൽ കഴിഞ്ഞ ദിവസങ്ങളിൽ വായിയ്കുക ഉണ്ടായി. ജനാധിപത്യ കേരളത്തിലെ സാ
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍
ഓര്‍മ്മക്കുറിപ്പ് ഭാഗം 2

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങ
പി.എൻ.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം
കാരൂർ സോമൻ, ലണ്ടൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്‌മ "ആധുനികതയും വായനയും" എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്പോടെയാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമ
പ്രവാസികൾ പരിഹാസ കഥാപാത്രങ്ങളല്ല
കാരൂർ സോമൻ, ലണ്ടൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ. അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ട
ബ്രിട്ടനിലും കോവിഡിന്റെ വിളയാട്ടം (കാരൂർ സോമൻ, ലണ്ടൻ)
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക
'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അ
വിശുദ്ധിയിൽ വിടർന്ന പൂവ്
ഡോ. ജോർജ് ഓണക്കൂർ

മദർതെരേസയെ ഞാൻ കണ്ടിട്ടുണ്ട്. ആ വിശുദ്ധകരങ്ങളിൽ സ്പർശിച്ച് ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മദറിന്‍റെ കേരളസന്ദർശനവേളകളിൽ ആയിരുന്നു. ജീവിക്കുന്ന പുണ്യവതി എന്നു പ്ര
ലണ്ടൻ കത്തീഡ്രലിലൂടെ....
സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നിൽക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോൾ കത്തീഡ്രൽ. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാ
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ്‍ പോൾ

തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു. കൊച്ചിഭാഗത്ത് അരങ്ങിലെ വാർപ്പുമട്ടങ്ങൾക്കായിരുന്നു വളക്കൂറ്. ഒറ്റയ്ക്കും തെറ്റയ്ക്കും പരീക്ഷണങ്ങൾ ക
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം (Theories are grey, but life is green) എന്ന ചൊല്ല് ഉദ്ധരിച്ച് മേനി കൊള്ളുന്നവർ അനേകരുണ്ട്. ജീവിതവും അതു
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ

റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം തുടങ്ങിവച്ച കാലത്ത് കമ്മ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സി
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു പെയ്തിറങ്ങിയത്. നേരം പകലായിരുന്നിട്ടും ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചേ യാത്ര തുടരാനാകൂ എന്നായി. കോട കനത്
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻ

ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്‌ഥാപിക്കപ്പെട്ടത് 1857–ൽ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി. ഒന്നാം സ്വാതന്
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴി<യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പതു ദശകങ്ങളും അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചിട്ടു പന്ത്രണ്ടു ദശകങ്ങളും പിന്നിട്ടുകഴിഞ്ഞിരിക്ക
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇന്ന് ഇരിക
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് <യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീഹീലൈൗാ) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലു
ഒന്നാംവർഷം
<യ> അനുഭവങ്ങൾ/ഡി. ബാബുപോൾ<യൃ><യൃ>സിവിൽ സർവ്വീസ് ഫലം വന്ന ഈ നാളുകളിൽ എന്റെ സ്മരണയിൽ തെളിയുന്നത് ഞാൻ ഇത്തരം നാളുകളിലൂടെ കടന്നുപോയതാണ്. <യൃ><യൃ>1964 ഏപ്രിൽ 4 ന് പരീക്ഷാഫലം വന്നു. അന്ന് ഇന്നത്തെ പ്രാധ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.