ADVERTISEMENT
add add add
ADVERTISEMENT
add
1
Tuesday
July 2025
11:55 AM IST IST
deepika

Deepika.com

The Largest Read Malayalam Internet Daily

ADVERTISEMENT
GET IT ON
IMG
IMG
TODAY'S E-PAPER
IMG
IMG
TODAY'S E-PAPER
  • Home
  • News
    • LATEST NEWS
    • LOCAL NEWS
    • KERALA
    • NATIONAL
    • INTERNATIONAL
    • BUSINESS
    • SPORTS
  • EDITORIAL
  • E - PAPER
  • LEADER PAGE
  • VIDEOS
  • OBIT
  • NRI
  • MOVIES
  • HEALTH
  • VIRAL
  • AGRI
  • TECH
  • INSIDE
    • SPECIAL FEATURE
    • SPECIAL NEWS
    • SHORTS
    • ENGLISH EDITION
    • TODAY'S STORY
    • STHREEDHANAM
    • AUTO SPOT
    • CATROONS
    • CAREER DEEPIKA
    • JEEVITHAVIJAYAM
    • ALLIED PUBLICATIONS
    • MATRIMONIAL
    • YOUTH SPECIAL
    • SUNDAY DEEPIKA
    • SAMSKARIKAM
    • CHOCOLATE
    • CHARITY DONATION
    • STUDENT REPORTER
    • SMART STUDENT
    • E - SHOPPING
    • DEEPIKA CALENDAR
    • COURT NOTICE
    • CLASSIFIEDS
    • TRAVEL
    • QUIZ
    • BACK ISSUES
    • ABOUT US
    • STRINGER LOGIN
    • RDLERP
    • KIIFB NEWS
    • GOVERNMENT INAUGURATION
Back to Home
Thursday, November 26, 2015 5:14 AM IST
X
ADVERTISEMENT
ഓ​ട്ടം
ഓ​ട്ടം
എ​ത്ര കാ​തം പി​ന്നി​ട്ടു​പി​ന്നെ​യും ഓ​ട്ട​മി​ന്നും തു​ട​രു​ന്നു​വാ​ർ​ജ്ജ​മാ​യ്, ഉ​ത്തും​ഗ​ശൃം​ഗ​മേ​റി​യീ​യാ​ത്ര​യി​ൽ! പി​ന്നി​ലേ​ക്കു വ​ലി​ച്ച​വ​രൊ​ക്കെ​യും പി​ന്നി​ൽ​നി​ന്നി​ന്നെ​ത്തി​നോ​ക്കീ​ടു​കി​ൽ, ഏ​റെ ദൂ​ര​ങ്ങ​ൾ പി​ന്നി​ലാ​യ്പ്പോ​യ​വ​ർ!. ന​ല്ലെ​തെ​ന്നു നി​ന​ച്ച​വ​രൊ​ക്കെ​യും ന​ന്ദി​കേ​ടി​ൻ കൊ​ടു​മു​ടി താ​ണ്ടി​യോ?! പാ​ത ദു​ർ​ഘ​ട​മെ​ത്ര​യെ​ന്നാ​കി​ലും പാ​ദ​മു​ണ്ടോ നി​ന​ക്കു ച​രി​ക്കു​വാ​ൻ? ആ​ത്മ​മാ​ജ്ഞ കൊ​ടു​ക്കു​കി​ലൊ​ട്ടു​മെ, പി​ന്നി​ലേ​ക്കു വ​ലി​യി​ല്ലൊ​രി​ക്ക​ലും! ന​ല്ല മി​ത്ര​ങ്ങ​ളെ​ന്നു​മൊ​ര​ത്താ​ണി, ന​ല്ല സ്വ​ന്ത​മോ മ​നോ​ധൈ​ര്യം ന​ൽ​കു​ന്നു! നീ​റി നീ​റി​പ്പു​ക​യു​ന്ന വേ​ള​യി​ൽ, ന​ല്ല ചൊ​ല്ലു​ക​ൾ ന​ല്കി​ത്ത​ണു​പ്പി​ക്കു- മ​വി​ടെ​യാ​ളി​ടു​മൂ​ർ​ജ്ജ​ത്തി​ന്നു​ത്ഭ​വം! വീ​ണ​ത​ല്ലി​വി​ടെ​നി​ൻ വീ​ഴ്ച​ക​ൾ, വീ​ണ്ടു​മോ​ട്ടം തു​ട​രാ​തി​രി​ക്കു​കി​ൽ, പെ​ട്ടു​നീ​യി​ട​വ​ഴി​യി​ലെ കാ​ഴ്ച​യാ​യ്!! നൊ​ന്തു​പെ​റ്റോ​ര​മ്മ​യെ ഓ​ർ​ത്തി​ടാം! പ​റ​ക്ക​മു​റ്റും​വ​രെ പാ​ലി​ച്ച- പ​റ​ക്ക​പ​റ്റാ​ൻ ചി​റ​കു​ക​ൾ​ന​ല്കി​യൊ- ര​ച്ഛ​നെ​യോ​ർ​ത്തി​ടാം! കൂ​ടെ​നി​ൻ താ​ങ്ങും ത​ണ​ലാ​യും നി​ന്ന, സ​ർ​വ്വ​രും തു​ണ​യാ​യ് ഓ​ട്ടം തി​ക​യ്ക്കു​വാ​ൻ! എ​ത്തി​യ ദൂ​ര​ത്തു​നി​ന്നെ​ത്തി നോ​ക്കീ​ടു​കി​ൽ, പി​ന്നി​ട്ട​തെ​ല്ലാം നി​സാര​മാ​യ് തോ​ന്നി​ടും! ക്ളേ​ശ​ങ്ങ​ളൊ​ട്ടും സ​ഹി​ക്കാ​തെ യേ​വ​ർ​ക്കും, ഓ​ട്ടം തി​ക​യ്ക്കാ​ൻ ക​ഴി​യി​ല്ലൊ​രി​ക്ക​ലും!!
ഉത്ഥിതൻ
ഉത്ഥിതൻ
പ്രദീപ്തമാണാ നാളുകൾ, ക്രിസ്തുവിൻ പീഢ നാളുകൾ, ദൈവപുത്രൻ വന്നുഭൂവിൽ, പാപമെല്ലാം പോക്കിടാനായ്! പാപമൂറ്റംകൊണ്ടു മാനുജ- രേറ്റിക്രിസ്തുവെ കുരിശതിൽ! അന്നു കന്നത്തടിച്ച കൈകൾ, മുൾക്കിരീടം ചാർത്തിയോർ, മുഖത്തു തുപ്പി, നിന്ദിച്ച വദനങ്ങ- ളാർത്തുയേവമതി രൂക്ഷമോടെ, ക്രൂശിലേറ്റി കൊന്നിടാനായ്! ഹായെത്ര മധുരമായ് ചുംബിച്ചു യൂദാസ്, കാട്ടിക്കൊടുത്തു കയ്യേറിടാനായ്! എവിടെയാ മഹാപുരോഹിതന്മാർ, ഫരിസേയർ, ശാസ്ത്രി വൃന്ദങ്ങളെല്ലാം? അപരാധമൊന്നൊന്നായ് ചാർത്തിയവ- രേല്പിച്ചു കൊന്നിടാനായി നീചർ!! അന്യായമായ് വിധി ചെയ്ത പീലാത്തോസെ, കൈ കഴുകിയാൽ നീതിമാനായിടുമോ?! മതത്തിനും രാഷ്ട്രീയപ്രേരണയ്ക്കു- മടിപ്പെട്ടു നിൻസ്ഥാന മോഹത്തിനാ- യേല്പിച്ചു കുരിശിൽ തറച്ചിടാനായ്!! പലകുറി കുത്തിയാ വിലാപ്പുറത്ത്, മരണം വഴിമാറി നില്ക്കുന്നു ദൂരെ! ഇറ്റിറ്റു വീഴുമാ രക്തത്തുള്ളികൾതൻ, വഴിതേടിയെത്തുന്ന കൂനനുറുമ്പുകളും, ഗതിമാറിപ്പോകുന്നവറ്റയെല്ലാ മിതു- നീതിമാന്‍റെ രക്തമെന്നറിഞ്ഞതിനാൽ! പാപത്തെപോക്കുവാൻ വന്നവനെ, പാപിയേപ്പോൽ കൊന്നു മരക്കുരിശ്ശിൽ! മരണത്തെ ജയിച്ചവനുത്ഥിതനായ്, വീണ്ടും വരുമെന്നുറപ്പു നല്കി!!
കണിക്കൊന്ന
കണിക്കൊന്ന
അന്നാ വിഷു നാളിലച്ഛന്‍റെ ഓർമ്മക്കായ്, നട്ടൊരു കർണ്ണികാരത്തിൻ തയ്യു- മുറ്റത്ത് കോണിലായ്. കാലം പതുക്കെപ്പതുക്കെ കടന്നുപോയ്, കർണ്ണികാരം പൂത്തു- വിഷു എത്തിടുന്നേരത്ത്. കതിരോൻ കതിർ ചൂടുമാപ്പീതവർണ്ണത്തി- ലച്ഛന്‍റെ ചിത്രം വെളിവായ് വരാറൂണ്ട്! ആലിലപോലൊട്ടിയ വയറുമായ്, ജീവിച്ച നാളിലും, വിഷുക്കയ്യുനീട്ടം മുടക്കില്ലൊരിക്കലും! കൈക്കുമ്പിളിൽ കണിക്കൊന്നയാണെങ്കിലും, മഞ്ഞപ്പട്ടുടയാട ചുറ്റിയെന്നാകിലും, മനതാരിലങ്കുരിച്ചീടുന്ന മോഹങ്ങൾ ത- ന്നധിനിവേശത്തെയടക്കാൻ കഴിയുമോ!? അച്ഛന്‍റെയോർമ്മ മരിക്കില്ലൊരിക്കലും! വിളിച്ചുണർത്തീടും വിഷുപ്പക്ഷി ചോദിച്ചു, ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്. അപ്പൊഴുമച്ഛൻ ചരിച്ചിടും തന്വഴി- ക്കഷ്ടിക്കു വകതേടിയതിരാവിലെ! മന്ദ സമീരത്തിലൂയലാടും ചെറു- മഞ്ഞപ്പൊൻ മുത്തുകൾ ലാസ്യമോടെ! കണികണ്ടു നിർവൃതികൊണ്ടിടാൻ കണിക്കൊന്ന, ഓശാനാഘോഷത്തിനെന്നും പ്രിയതരം! കണ്ണാരംപൊത്തി കണി- കണ്ടിടാൻ പുലർകാലെ, ആനയിക്കാറുള്ള അച്ഛന്‍റെ ഓർമ്മകൾ, നെഞ്ചകത്തെരിയുന്നു കനൽക്കുന്നുപോലെ!! പോയകാലത്തിന്‍റെ സ്മൃതികളിൽപൂക്കുന്നു, ഇതൾവിടർത്തീടുമാ കണിക്കൊന്നയിന്നും, മന്ദസ്മിതം തൂകി നില്ക്കുമെ- ന്നച്ഛന്‍റെ പ്രതിരൂപമായ്!
കൈ​കേ​യി​യും സാ​റാ​യി​യും
കൈ​കേ​യി​യും സാ​റാ​യി​യും
രാ​മ​നെ​ങ്ങാ​ൻ രാ​ജ്യ​മേ​റ്റാ- ലേ​റെ​യേ​റും ദു​രി​ത​മെ​ന്ന​റി​ഞ്ഞീ​ടേ​ണം, ദ​ശ​ര​ഥ​പ്രി​യ കൈ​കേ​യി​നീ- യൊ​പ്പ​മ​രു​മ​യാം നി​ൻ പു​ത്ര​ൻ ഭ​ര​ത​നും! മ​ന്ഥ​ര ത​ന്നു​പ​ദേ​ശ​മ​പ്പോ​ളി​ടി​വാ​ളു​പോ​ലെ, ക​ട​ന്നു​പോ​യ് കൈ​കേ​യി ത​ന്നു​ടെ ഹൃ​ത്തി​ലും! ഒ​ടു​വി​ലൊ​ന്നി​ലു​റ​ച്ചു കൈ​കേ​യ്, വാ​ങ്ങി​ടേ​ണം രാ​ജ​നോ- ട​ന്നു ന​ല്കി​യ വ​ര​ങ്ങ​ൾ ര​ണ്ടും, 1. സ്വ​ന്ത പു​ത്ര​നു രാ​ജ്യ​വും, 2. രാ​മ​നോ പൊ​യ്പ്പോ​യി​ടേ​ണം, പ​തി​നാ​ലു​വ​ർ​ഷ​മാ​ര​ണ്യ​ത്തി​ലും!! ************** ഹാ​ഗാ​ർ മ​ക​നി​സ്മാ​യേ​ലും സാ​റാ മ​ക​നി​സ​ഹാ​ക്കൊ​ത്ത്, ക്രീ​ഡ​ക​ൾ ചെ​യ്യ്വ​തു ക​ണ്ട​തി​നാ​ൽ, സാ​റ​യ​തി​ക്രു​ദ്ധി​ത​യാ​യി! സാ​റാ​യ​രു​ളീ അ​ബ്രാ​ഹ​മോ​ടു, ഇ​നി​യി​ല്ലൊ​രു​നാ​ൾ നി​ങ്ങ​ൾ​ക്കാ- യ​ക​റ്റീ​ടു​ക ഹാ​ഗാ​റി​നെ​യും, ഇ​സ്മാ​യേ​ലി​നെ​യു​മു​ട​ന​ടി​യെ! ദാ​സി​യി​ലെ​ങ്കി​ലു​മി​സ്മാ​യേ​ൽ, ത​ന്മ​ക​ന​ല്ലോ​യെ​ന്നോ​ർ​ത്ത്- അ​ബ്രാ​ഹാ​മാ​കു​ല​നാ​യി! സാ​റെ​യെ​നീ​യ​റി​യു​ന്നി​ല്ലേ? നി​ന്നു​ടെ വ​ന്ധ്യ​ത​മൂ​ലം ഞാ​ൻ, നി​ന്നി​ഷ്ട​ത്താ​ൽ പ്രാ​പി​ച്ചാ- ഹാ​ഗാ​റി​നെ​യൊ​രു പു​ത്ര​ന്നാ​യ്!! പി​ന്നീ​ടോ സാ​റാ​യി​നീ – ഗ​ർ​ഭം പേ​റി നി​ൻ തൊ​ണ്ണൂ​റി​ൽ, ജ​ന്മ ന​ല്കി ഇ​സ​ഹാ​ക്കി​നെ​യും!! ഒ​ടു​വി​ൽ സാ​റാ​യി ധാ​ർ​ഷ്ട്യ​ത്തി​ൽ, അ​ബ്രാ​ഹ​മൊ​രു​പു​ല​ർ​കാ​ലെ, അ​പ്പ​ക്കെ​ട്ടി​ൻ പൊ​തി​യു​മൊ​രു- തു​ക​ൽ സ​ഞ്ചി​യി​ൽ വെ​ള്ള​വു​മാ​യി, ഹാ​ഗാ​റി​ൻ തോ​ളി​ല്വെ​ച്ച- വ​ളെ​യ​ക​റ്റി മ​ക​നൊ​പ്പം, ബേ​ർ​ഷെ​ബ മ​രു​ഭൂ​വി​ല​തി​ൽ!! കാ​ലം എ​ത്ര​ക​ഴി​ഞ്ഞാ​ലി​ന്നും, ക​ലി​കാ​ലം ന​ട​മാ​ടു​ന്നു. അ​ന്യാ​യ​ങ്ങ​ൾ ഭ​രി​ക്കു​ന്നു, സ​ത്യം കാ​ല്ക്ക​ൽ മെ​തി​ക്കു​ന്നു!!
കണ്ടെത്തൽ
കണ്ടെത്തൽ
ഇനിയും കടൽ കരയും നാവുണങ്ങും വരണ്ട ചുണ്ടിൽ രക്തപ്പാടുകൾ കാണാം. മുറിവുണങ്ങിയ തിരുനെറ്റിയിൽ, ചൂടുപാകിയ കവിൾത്തടത്തിൽ, പകുതിയറ്റ വിരൽത്തുമ്പിൽ, രക്തച്ചിത്രമെഴുതിയ വർണ്ണനകൾ കാണാം. ജന്മം കഴിച്ചു തീർത്ത എച്ചിൽ കൂനകളിൽ മരണം പരതുന്നത് കാണാം. ദൂരമുണ്ട്. രണ്ടറ്റങ്ങൾ തമ്മിലുള്ള അകലമുണ്ട്. രണ്ടു തൂവലുകൾ തമ്മിലുള്ള ചേർച്ചയുണ്ട്. രണ്ടു മിഴികൾ തമ്മിലുള്ള മതിലുണ്ട്. മരിച്ചതിനു ശേഷം ജീവിച്ച ഒരുവന്‍റെ കണ്ടെത്തുലുകളെന്നു പറഞ്ഞു തീർക്കരുത്. നിഥിൻകുമാർ ജെ. പത്തനാപുരം
ഓ​ണ​നാ​ൾ​വ​ഴി​ക​ൾ
ഓ​ണ​നാ​ൾ​വ​ഴി​ക​ൾ
മു​ത്ത​ശ്ശി ചൊ​ന്നോ​രോ​ണ​മു​ണ്ട് മു​റ്റ​ത്തു പൂ​ക്ക​ളം തീ​ർ​ത്തൊ​രോ​ണം തൊ​ടി​യി​ൽ പൂ​നു​ള്ളാ​ൻ പോ​യൊ​രോ​ണം മാ​ങ്കൊ​മ്പി​ലു​ഞ്ഞാ​ലാ​ടി യൊ​രോ​ണം പു​ന്നെ​ല്ലി​ന​രി​യെ​ടു​ത്തു​ണ്ട​യോ​ണം ആ​ർ​പ്പോ വി​ളി​ക​ൾ നി​റ​ഞ്ഞൊ​രോ​ണം ഉ​ത്രാ​ട​പാ​ച്ചി​ലി​ൽ ഓ​ടി​യോ​ണം ഓ​ണ​ക്കോ​ടി കൊ​തി​ചൊ​രോ​ണം ഇ​ല​വെ​ട്ടി സ​ദ്യ വി​ള​മ്പി​യോ​ണം... അ​മ്മ പ​റ​ഞ്ഞോ​രോ​ണ​മു​ണ്ട് മാ​വേ​ലി മാ​ന്ന​നേ കാ​ത്തോ​രോ​ണം പൂ​ക്ക​ൾ വാ​ങ്ങു​വാ​ൻ പോ​യോ​രോ​ണം ഇ​ല​വാ​ങ്ങി സ​ദ്യ വി​ള​മ്പി​യോ​ണം പ​ച്ച​ക്ക​റി വ​ണ്ടി കാ​ത്തൊ​രോ​ണം... ഞാ​ൻ ക​ണ്ടു വ​ള​ർ​ന്നോ​രോ​ണ​മു​ണ്ട് ഉ​പ്പി​ൽ നി​റം ചേ​ർ​ത്ത പൂ​ക്ക​ള​ങ്ങ​ൾ ഒ​റ്റ​ക്കി​രു​ന്നാ​ടി​യൊ​രു​ഞ്ഞാ​ൽ പ​ടി പു​ത്ത​ൻ കോ​ടി ഉ​ടു​ത്തോ​രോ​ണം പ്ലാ​സ്റ്റി​ക്കി​ല​യി​ലെ ഓ​ണ​സ​ദ്യ ഉ​ച്ച​ക​ഴി​ഞ്ഞ​മ്മ വീ​ട്ടി​ലോ​ണം.. എ​ൻ​മ​ക​ൻ കാ​ണു​ന്നോ​രോ​ണ​മു​ണ്ട് പൂ​ക്ക​ളം വാ​ങ്ങി ഒ​ട്ടി​ച്ചൊ​രോ​ണം സ​ദ്യ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്തോ​രോ​ണം സ്റ്റാ​റ്റ​സി​ടാ​ൻ തി​ര​ഞ്ഞോ​ടി​യോ​ണം പു​ത്ത​ൻ കോ​ടി ഓ​ൺ​ലൈ​നി​ൽ ത​പ്പി​യോ​ണം മാ​സ്ക്കി​നാ​ൽ ചി​രി മ​റ​ച്ചൊ​രോ​ണം..... ഹ​രി​പ്രി​യ ഗോ​പി​നാ​ഥ്
ജ​ന്മ​ദി​നം
ജ​ന്മ​ദി​നം
ജീ​വി​ത​മാം പു​സ്ത​ക​ത്തീ- ന്നൊ​രേ​ടു​കൂ​ടി മ​ട​ങ്ങി​ടു​മ്പോ​ൾ, ഓ​ർ​ത്തു വെ​യ്ക്കാ​നു​ണ്ടൊ​ത്തി​രി ; ജ​ന്മം ത​ന്ന പി​തൃ​ക്ക​ളെ, സ്വ​ന്ത​ക്കാ​ർ ബ​ന്ധ​ക്കാ​ർ, ഗു​രു​ക്ക​ന്മാ​രേ​വ​രും, കൂ​ടെ പ​ഠി​ച്ച​വ​ർ, ആ​ജീ​വ​നാ​ന്ത സു​ഹൃ​ത്തു​ക്ക​ൾ. നേ​രാ​യ മാ​ർ​ഗ്ഗേ ച​രി​ക്കാ​ൻ -  ന​യി​ച്ചൊ​രാ​ചാ​ര്യ​ന്മാ​ർ. ക​യ്പു​നീ​രേ​റെ​ക്കോ​രി- കു​ടി​പ്പി​ച്ചൊ​രു കൂ​ട്ട​രും !! ഇ​ട​റു​ന്ന ചു​വ​ടു​ക​ൾ​ക്കാ​ലം​ബ​മാ​യ​വ​ർ, അ​ത്താ​ണി​യാ​യ​വ​ര​ത്ര​യും! സാ​ന്ത്വ​ന വാ​ക്കോ​തി- തോ​ളോ​ട് തോ​ൾ ചേ​ർ​ന്നു നി​ന്ന​വ​ർ, ജീ​വി​ത ചു​ഴി​യി​ൽ ഉ​ല​യു​മാ പാ​യ് വ​ഞ്ചി​യി​ൽ- അ​മ​ര​ത്തു കൈ​ത്താ​ങ്ങാ​യ്- കൂ​ടെ നി​ന്നൊ​രാ ക​ള​ത്ര​വും! സ​ർ​വ്വ​വും  കൈ​വി​ട്ടു​പോ​യ​നാ​ൾ - അ​ദൃ​ശ്യ​മാം ക​ര​ങ്ങ​ളാ​ൽ കൈ​പി​ടി​ച്ച ദൈ​വ​വും!! എ​ന്റേ​താ​യൊ​ന്നു​മി​ല്ലീ​മ​ന്നി​ൽ, പ​ക്ഷെ, എ​ല്ലാ​രു​മു​ണ്ടെ​ന്നൊ​രാ​ത്മ​ബ​ല- മേ​കു​ന്നു​യീ ആ​യു​സ്സു​ള്ള കാ​ലം..!! ജോ​യ് നെ​ടി​യാ​ലി​മോ​ളേ​ൽ
ജാതിമരം
ജാതിമരം
മതം മനുഷ്യനൊരു മതിലുതീർത്തു എത്തിപ്പിടിക്കാനാ വാത്തൊരാ മതിലിനാൽ മനുഷ്യനിൽ വിള്ളലേറ്റു.. അമ്മപറഞ്ഞണിഞ്ഞോര ചന്ദനക്കുറിയും തട്ടവും മറയാക്കി മുന്നോട്ട് മനുഷ്യർ നീങ്ങി.. കുരിശേറ്റു പിടഞ്ഞോര മനം പോലുമാറിയാത്ത കഥകളുള്ളിലേറ്റി മത മിന്ന് മനുഷ്യനിൽ പടർന്നിറങ്ങി.. പിൻതുടർന്നോരാചാര മിന്നനാചാരയിടാവേ എന്തിനീ ജാതിതാൻ മറയിനിയും... ഹരിപ്രിയ ഗോപിനാഥ്
പൊൻദീപം
പൊൻദീപം
അഗ്നിച്ചിറകേറി ഉയരങ്ങൾ താണ്ടിയോൻ സ്വപ്‌നച്ചിറകേറാൻ നമ്മോട് ചൊന്നവൻ നേട്ടങ്ങളൊത്തിരി ഇന്ത്യയ്ക്കു നൽകിയോൻ കുട്ടികളിൽ ഭാവി ഇന്ത്യയെ ദർശിച്ചോൻ സത്യത്തെ ദൈവമായ് കണ്ടു പൂജിച്ചവൻ എന്നും ചുറുചുറുക്കോടെ നടന്നവൻ കാലം തെളിയിച്ച പൊൻദീപമായ് എന്നും ജ്വലിക്കട്ടെ "അബ്ദുൾ കലാം' ജ്യോതിലക്ഷ്മി. കെ
അമ്മ
അമ്മ
പിന്തുടരുമീ പാഥയിലൂടെ ഞാൻ കണ്ടെത്തിടുന്നു എന്‍റെ മാത്രമായോര ലോകം വർണങ്ങൾ വാരിനിറയ്ക്കാത്തയി ലോകം നീട്ടിയ വിരലിൽ ഇറുക്കി പിടിച്ചു പിച്ചവച്ചു നടന്ന ഞാനിന്നു തനിയെ നടന്നു നീങ്ങുമീനേരമെന്തേ നീ ഏകയായ് തീരുമെന്നറിയാതെ പോയ്… മുന്നോട്ടു വച്ച പാദത്തിനെൻ കാവൽ മാലാഖയായ നിൻ പാദമിടറുന്ന വേളയിലീ ഇരുട്ടിലേകയായ് ഞാൻ മാറിയില്ലേ ചേർത്തു പിടിച്ച കൈകളില്ല നെഞ്ചോടു ചേർക്കാനിന്നരികിലില്ല എങ്കിലു മറിയുന്നുതൊന്നു മാത്രം ആദ്യക്ഷരത്തിലുണരുമീ അമ്മ മന്ത്രം. ഹരിപ്രിയ ഗോപിനാഥ്
വെറും തോന്നൽ
വെറും തോന്നൽ
ഒറ്റക്കിരിക്കുവാനാവില്ലെനിക്കെന്ന നേരിന്‍റെ മഷിമുക്കിയെഴുതട്ടെ ഞാൻ! ഓടിയൊളിക്കാനിടം തേടിയപ്പോഴും കൂടെയുണ്ടായിരുന്നാരൊക്കെയോ..! ഒറ്റയാണെന്നൊരാ തോന്നലിൻ തമസ്സിലും കണ്ടു ഞാൻ പൂനിലാചന്ദ്രികയെ! ഒറ്റക്കിരുന്നു ഞാനുണ്ണാനൊരുമ്പെട്ടു ചോറിലുണ്ടായിരുന്നരി വെച്ചവർ! ഒറ്റയ്ക്കുറങ്ങാൻ കിടന്നു ഞാനെങ്കിലും കെട്ടിപ്പുണർന്നെന്‍റെ സ്വപ്നതോഴർ! ഓടിവന്നെപ്പോഴും ഉമ്മ തരാതെയാ കാറ്റിരുന്നിട്ടില്ലയിന്നേവരെ! ഒറ്റയ്ക്കു നടകൊണ്ട കാട്ടുപാതയിലുമെൻ കൂട്ടിനേതോ കിളി പാട്ടുപാടി! ഒറ്റയ്ക്കിരുന്നീ വരികുറിക്കുമ്പോഴും ചാറിച്ചിണുങ്ങുന്നിതോർമമഴ! ഒറ്റയ്ക്കുതിർന്നോരാ മിഴിനീരിനെപ്പോലും വാരിപ്പുണർന്നിതാ തലയിണ! ഒടുവിലെൻ യാത്രയും ഒറ്റയ്ക്കാവില്ലന്നേ ഒരുപാടു നന്മകൾ കൂടെയുണ്ടാം! ഒറ്റമരംപോലും കാടായി മാറിടാം! ഒറ്റവരിപോലും കവിതയാകാം! ഓർക്കുകിൽ ആരൊറ്റ? ഓർക്കുകിൽ ആരൊറ്റ? തോന്നലാണതുവെറും തോന്നൽ മാത്രം! ജോ ചെഞ്ചേരി
നി​ർ​മി​ത​ബു​ദ്ധി​ക​ളേ നീ​രു ത​രു​മോ?
നി​ർ​മി​ത​ബു​ദ്ധി​ക​ളേ നീ​രു ത​രു​മോ?
പ​റ്റു​ന്നി​ല്ല ഒ​ന്നി​നും പ​റ്റി​നി​ൽ​ക്കാ​ൻ ഒ​രി​ല​ത്ത​ണ​ലു​മി​ല്ല വ​റ്റി പു​ഴ​ക​ൾ വി​ള​റി തൊ​ടി​ക​ളും ക​ടു​ത്ത​വേ​ന​ൽ വി​ശ​പ്പും കെ​ടു​ത്തി ക​രി​ഞ്ഞു​ണ​ങ്ങു​ന്നു ഭൂ​മി! പൊ​രി​ഞ്ഞു വി​ഭ്രാ​ന്ത​രാ​യി പ​ക്ഷി​മൃ​ഗാ​ദി​ക​ൾ മ​ല​മു​ഴ​ക്കി​ക​ളി​ല്ല നാ​ടു​ക​ട​ന്നു മ​ഴ​യും മ​ണ്ണും കാ​റ്റും നി​ർ​മി​ത ബു​ദ്ധി​ക​ൾ വ​ന്നെ​ങ്കി​ലും നീ​രു​ത​രാ​നാ​വി​ല്ല​വ​യ്ക്കൊ​ന്നും! ത​ണ​ലു ത​ന്ന​തൊ​ക്കെ മു​റി​ച്ചു ന​മ്മ​ൾ വേ​രു നീ​ണ്ട​തൊ​ക്കെ അ​റു​ത്തു! വെ​ന്തു​രു​കു​ക ത​ന്നെ വി​ധി! ജോ ​ചെ​ഞ്ചേ​രി
The  black silky way
The black silky way
Miles and miles long Ups and downs, straight and wavy Through the mountains and the Valley Over the river, through the tunnel Across the meadow, crossing the desert. Goes on and on, the black silky way... Big and small, in all colors Beautiful, branded, or bare minimum Racing or pacing along... Over the bumps and speed breakers Goes along the black silky way... Competing the race... Not knowing who’s on the way. Some pass by , some stay along Anxious to meet loved once... Heartbroken on departure... Fearful new once or old retired folks Steering the wheel... Moving along the black silky way... Destination being the same. Some in a hurry, missing the beauty. Other’s care less, enjoying the moment. Thrilled ones, embracing the challenge. While others exhausted and tired Fighting for survival... on the black silky way Some sneak in, other’s give way... Over taking and rejoicing Not realizing the fetal end Careful once, following rules. Not spared the tragic end... on the black silky way Tornado and rain, snow, or hail show no Mercy! Moment of distraction, blink of an eye Cost limb or life…. Smooth and peaceful journey, short-lived Bumper-to-bumper, makes journey slow. Not knowing when journey ends Till then have to stroll... The silky black way... Bindu Santhosh
എന്‍റെ ഇന്ത്യ
എന്‍റെ ഇന്ത്യ
റെഡ്‌ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക റിപ്പബ്ലിക് ദിനം വീണ്ടും ആഗതമായി ഭരണഘടന നിർമിച്ച് ഭാരതം റിപ്പബ്ലിക്കായ നൽ സുദിനം ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ യഗ്നിച്ചനേകം നേതാക്കന്മാർ യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും അവരെ സ്മരിക്കണം ഈദിനത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായി മനുഷ്യ നന്മക്കൂന്നൽ നല്കിയതാം ഇന്ത്യയെ ഒന്നായി കണ്ട നേതാക്കന്മാർ ഇന്ത്യക്കേകി ശ്രേഷ്ട നിയമാവലി മതേതരത്വം കൈവിട്ടാൽ ഇന്ത്യ മതഭ്രാന്തർ കൈക്കുള്ളിലാകും മതമേതായാലും മനുഷ്യൻ ഒന്നാകണം മനുഷ്യനു വഴി അതൊന്നുമാത്രം. ആൻഡ്രൂസ് അഞ്ചേരി
അ​മ്മ​യൊ​രു സം​ജ്ഞ​യാ​ണ്
അ​മ്മ​യൊ​രു സം​ജ്ഞ​യാ​ണ്
"അ', ​അ​തൊ​രു വെ​റും അ​ക്ഷ​ര​മ​ല്ലാ​യി​രു​ന്നു ഞ​ങ്ങ​ൾ​ക്ക് അ​തു ഞ​ങ്ങ​ളു​ടെ അ​മ്മ​യാ​യി​രു​ന്നു അ​ച്ഛ​നേ​ക്കാ​ളും ഉ​യ​ര​ത്തി​ലു​ള്ള ഉ​ത്ത​ര​മാ​യി​രു​ന്നു! അ​മ്മ​യൊ​രു അ​ട​യാ​ള​മാ​യി​രു​ന്നു ഞ​ങ്ങ​ൾ​ക്ക് അ​ച്ഛ​നി​റ​ങ്ങി​പ്പോ​യ വീ​ടി​ന്‍റെ വി​ലാ​സ​മാ​യി​രു​ന്നു ആ​വ​ശ്യ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​യി​രു​ന്നു! ആ​പ​ത് സ​ന്ധി​ക​ളി​ൽ, ആ​കു​ല​ചി​ത്ത​ങ്ങ​ളു​ടെ ന​ടു​ത്ത​ള​ങ്ങ​ളി​ൽ ആ​വി പ​റ​ക്കു​ന്ന ച​ക്ക​ര​ക്കാ​പ്പി​യ​ന​ത്തു​മാ​യി​രു​ന്നു അ​ച്ഛ​ന്‍റെ ക​ന​ൽ​മൊ​ഴി​ക​ളി​ല്ലാ​ത്ത കോ​ലാ​യ​യി​ലെ ആ​ണ​ത്ത​മു​ള്ള ക​സേ​ര​യാ​യി​രു​ന്നു, അ​മ്മ! അ​മ്മ പെ​റ്റ​വ​ർ, ഞ​ങ്ങ​ൾ നാ​ലു​പേ​ർ, അ​മ്മ​യു​ടെ ക​ളി​ക്കൊ​ഞ്ച​ൽ കേ​ട്ടു​വ​ള​ർ​ന്നി​ട്ടി​ല്ല അ​മ്മ​യ്ക്കു താ​രാ​ട്ട് പാ​ടു​വാ​ന​റി​യു​മാ​യി​രു​ന്നി​ല്ല. ആ​ദി​ത്യ​നേ​ത്ര​ങ്ങ​ൾ തൊ​ടും​മു​ന്നേ​യ​മ്മ അ​നാ​ഥ​മാ​ക്കി​യി​റ​ങ്ങും, പു​ന്നാ​ര​ങ്ങ​ളെ! അ​ര​ക്കെ​ട്ടി​ലേ​റി​യ മ​ര​ച്ചീ​നി​വ​ട്ടി​യെ അ​ന്തി​വ​രെ പ്ര​ണ​യി​ച്ചു ന​ട​ന്നി​ട്ട​മ്മ, ദി​ന​വും ആ​ധി​യി​ലോ​ടി​യെ​ത്തി ചു​ട്ടു​വി​ള​മ്പി​യി​രു​ന്ന​ത്, ആ​മോ​ദം ത​ള​ർ​ന്നു​പോ​യ മ​ര​ച്ചീ​നി​ച്ചീ​ളു​ക​ളും അ​രി​നു​റു​ക്കി​ന്‍റെ ഉ​പ്പു​മാ​വു​മാ​യി​രു​ന്നു. ആ​ർ​ത്തി, സ​ദാ വാ ​പൊ​ളി​ച്ചി​രി​ക്കു​മാ​ക്കാ​ല​ത്ത​ത് അ​മൃ​തേ​ത്തൂ​ട്ടാ​യി​രു​ന്നു, ജീ​വി​ത​ഭാ​ഷ​യാ​യി​രു​ന്നു! അ​ന്തി​ക്കു ചു​രു​ളു​ന്ന വ​യ​റു​ക​ളു​ടെ വേ​വു​ക​ളി​ൽ ത​ട്ടി, അ​ടു​ക്ക​ള​യി​ലെ ആ​ണി​യി​ൽ തൂ​ങ്ങി​യാ​ടു​ന്ന ക​യ്യി​ൽ​കൊ​ട്ട അ​ന്ധ​ത​മ​സം​കൊ​ണ്ടെ​ന്ന​പ്പോ​ലു​റ​ക്കം​കൊ​ള്ളു​ന്ന നേ​ര​ത്ത​മ്മ ആ​ള​ന​ക്കം കേ​ക്കു​ന്ന മു​റ്റ​ത്തേ​യ്ക്കു​റ​ക്കെ തു​പ്പു​മാ​യി​രു​ന്നു! അ​ട​ർ​ന്ന​ക​ന്ന സ്വ​പ്ന​ങ്ങ​ളു​ടെ​യ​വ​ശി​ഷ്ട​ങ്ങ​ൾ​പേ​റി, അ​ണ​ക​നെ തേ​ടി പോ​യി​ല്ല​മ്മ; ഉ​ള്ളി​ലെ​യി​രു​ട്ട് അ​ണ​യ​ത്തു വ​ന്നു​നി​ന്നാ​ലും ഭ​യ​ന്ന​തി​ല്ല; മ​ക്ക​ളു​ടെ അ​ത്ത​ൽ​വ​ദ​ന​ങ്ങ​ളി​ലാ​ന​ന്ദം നി​റ​യു​മ്പോ​ൾ അ​തി​പ്രീ​തി​കൊ​ണ്ട​മ്മ, അ​തി​ഭീ​യി​ലാ​ണ്ടു; അ​ഗ്നി​യാ​ല​മ്മ ചു​ട്ടെ​ടു​ത്ത ക​ള​രി​ക്ക​ള​ത്തി​ലെ അ​ട​വി​പ്പ​ട​ർ​ന്നി​ട​നാ​ഴി​ക​ള​തി​ജീ​വ​നം​കൊ​ണ്ടു! അ​ഷ്ടി​യ്ക്കു വ​ക​യി​ല്ലാ​യീ​ഴ​വ​പ്പു​ര​യി​ല​ക്കാ​ല​ത്ത്, അ​നാ​ഥ​നി​ല​വി​ളി​ക​ളെ കേ​ൾ​ക്കാ​നാ​കാ​ശം​മാ​ത്രം! അ​യ​ൻ​പാ​ടി​ക​ളി​ൽ ത​വി​ടും ത​ട്ടാ​ന്മാ​ർ​ക്കു​മി​യും വി​റ്റു; ആ​ഴ്ച്ച​ച്ച​ന്ത​ക​ളി​ൽ കാ​ലി​ക​ൾ​ടെ പൈ​ദാ​ഹ​മ​ക​റ്റി; അ​ങ്ങ​നെ​യാ കോ​മ​ളാം​ഗി, കൊ​ച്ചു​മു​ത​ലാ​ളി​ച്ചി​യാ​യി! അ​മ്മ​യു​ടെ വി​യ​ർ​പ്പൊ​ഴു​കി​പ്പ​ര​ന്ന​യി​ട​ങ്ങ​ളി​ൽ; അ​മ്മ​യു​ടെ ന​ഗ്ന​പാ​ദ​മു​ദ്ര​ക​ൾ പ​തി​ഞ്ഞ പാ​ത​ക​ളി​ൽ ആ​ടി​ക്ക​ളി​ച്ചി​രു​ന്ന ചേ​ലു​റ്റ പൂ​ക്ക​ളു​ക​ള​മ്മ​യ്ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ കോ​മ​ള​ഗ​ന്ധം സ​മ്മാ​നി​ച്ചി​രു​ന്നു! അ​രു​മ​ക്കി​ടാ​ക്ക​ളി​ൽ, പെ​ൺ​മീ​നി​നെ​യ​മ്മ അ​ർ​ഹ​മാ​യൊ​ര​രു​വി​യി​ലൊ​ഴു​ക്കി വി​ട്ടു. അ​രു​വി​ക്ക​ല​ങ്ങു​മ്പോ​ള​ടി​യി​ലെ​യൂ​റ​ൽ കോ​രി​ക​ള​ഞ്ഞും അ​തി​ലാ​പം കു​റ​യു​മ്പോ​ൾ കി​ണ​ർ​വെ​ള്ളം കോ​രി​നി​റ​ച്ചും അ​രു​വി​യി​ൽ ത​ന്നു​ടെ പൊ​ൻ​മീ​നി​നെ സു​ഭ​ദ്ര​മാ​ക്കി! ആ​ൺ​മ​ക്ക​ളാ​കാ​ശം വാ​ങ്ങു​വാ​ൻ പോ​യ​തി​ൽ​പി​ന്നെ, അ​ണി​യ​വും അ​മ​ര​വും കൈ​വി​ട്ട​തി​ഭ​ര​മൊ​ഴി​ഞ്ഞ​മ്മ അ​ണു​വീ​ക്ഷ​ണം​കൊ​ണ്ട​ണി​മ​യി​ലെ വ​ലി​മ​യാ​യി; അ​തി​കൃ​ച്ഛ്രം മാ​ഞ്ഞ​ണി​വു​ക​ള​ണി​യു​വാ​ൻ തു​ട​ങ്ങി! അ​മ്മ​യെ കാ​ക്കാ​നാ​യി നി​ന്ന​തി​ല്ല, മ​ക്ക​ൾ ഞ​ങ്ങ​ൾ അ​മ്മ​യ്ക്കാ​യ് പൊ​ന്നൂ​ഞ്ഞാ​ൽ പ​ണി​ത​തി​ല്ല അ​മ്മ​യ്ക്കാ​യൊ​രു മ​തി​ൽ​ക്കെ​ട്ടൊ​ട്ടും തീ​ർ​ത്ത​തി​ല്ല അ​മ്മ​യാ​യ്ത​ന്നെ വി​രാ​ജി​ച്ചു ഞ​ങ്ങ​ളി​ൽ സ്വ​ച്ഛ​ന്ദ​മ​മ്മ! അ​ന്ന്, ര​ണ്ടാ​ണ്ടു​മു​ൻ​പ​ത്തെ ജ​നു​വ​രി​മ​ഞ്ഞി​ൻ​റെ അ​വ​സാ​ന​പ്പെ​യ്ത്തി​നു ത​ലേ​നാ​ൾ പ​ക​ൽ​ക്കാ​ലം, 'അ​മ്മ യാ​ത്ര​യാ​കു​ന്നു' വെ​ന്നെ​ന്നോ​ടു​ര​ചെ​യ്ത്, അ​ത​സം നി​ശ്ച​ല​മാ​ക്കി, വ​പു​സ്സി​ൽ​നി​ന്നാ​യീ​ശി​ത മ​ട​ങ്ങി! "അ​മ്മ', ഞ​ങ്ങ​ൾ​ക്കി​ന്നൊ​രു വെ​റും അ​ട​യാ​ള​മ​ല്ല; ആ​ദ്യ​ന്തം മു​ഴ​ങ്ങു​ന്ന, അ​ത്യു​ച്ച​മു​ള്ള ശ​ബ്ദ​മാ​ണ് അ​ജ്ഞേ​യ​മാ​യ​നേ​കം ഉ​റു​മി​ക്ക​ഥ​ക​ളു​മാ​യൊ​രു ആ​ത്മ​ന​ക്ഷ​ത്ര​മെ​രി​ഞ്ഞു​ത്തീ​ർ​ന്ന​തി​ന്‍റെ സം​ജ്ഞ​യാ​ണ്! സതീഷ് കളത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Useful Links
  • story
  • article
  • poem
  • Book
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Quick Links
About Us Deepika E-Paper E-Shopping Karshakan Rashtradeepika Movies Tech @ Deepika
Business Deepika Viral Tax Letters University News Auto Spot Cartoon Scope
Matrimonial Special News Special Feature Calendar Samskarikam Career Deepika English Edition
Deepika Charity Health Sthreedhanam Responses Daily Quiz Youth Special Court Notice
Kuttikalude Deepika Deepika News Videos Out of Range US News Gulf News Student Reporter Classifieds
Children's Digest Today's Story Religion Book Review Sunday Deepika Send your greetings Online Advertising

Rashtra Deepika LTD

Chairman - Dr. Francis Cleetus MD - Michael Vettickatt Chief Editor - George Kudilil

Tel: +91 481 2566706 ,2566707,2566708

Privacy policy Terms and conditions for online payment

Copyright © 2025 , RDL. All rights reserved To access reprinting rights, please contact [email protected]