അമേരിക്കൻ ചെലവിൽ ഒരിന്ത്യൻ പ്രേമഗാനം
അമേരിക്കൻ ചെലവിൽ ഒരിന്ത്യൻ പ്രേമഗാനം
അജീഷ് ദാസൻ

മടുത്തൂ,
അവളില്ലാത്ത ഈ ലോകം ഇനിയെനിക്കും വേണ്ടായെന്ന്
ഏറ്റം വെറുത്ത്, എല്ലാം മടുത്ത്
പുല്ലടക്കം നിന്ന ഭൂമിക്കിട്ടൊരൊറ്റച്ചവിട്ടുവെച്ചു കൊടുത്തൂ;
അമേരിക്കയിലെ അറ്റ്ലാന്‍റയിലുള്ള ഓൾഡ് ട്രാൻസ്വാൾ പാർക്കിലൂടെ
ഒരു വൈകുന്നേരം നടക്കാനിറങ്ങിയ ജോണ്‍ ട്രഫാൾഗർ
എന്ന സായിപ്പ് .
ഈ സമയം,
ഇങ്ങ് കേരളത്തിലെ ഇടുക്കിയിൽ
തങ്കമണിയെന്ന ഗ്രാമത്തിൽ
ഒരു പാവം ലോനപ്പൻ ,
ഏറെ നേരമായി ഒന്നു വെളിക്കിരിക്കാൻ മുട്ടിയിട്ട്
സ്വസ്ഥമായിക്കണ്ടുപിടിച്ചൊരു കാട്ടുപൊന്തയ്ക്കു നൂണ്
ഇരുന്നു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ ..
പെട്ടന്നാണ് ഭൂമി ലോനപ്പനെ ഉപേക്ഷിച്ച്
താഴോട്ടിടിഞ്ഞു വീണത് .
കർത്താവേ ഇത്രേം വല്യ തീട്ടക്കണ്ടിയോ?യെന്ന്
ഭൂമിയെ നോക്കി വെപ്രാളപ്പെട്ടു പോയീ
ആ നിമിഷം ലോനപ്പൻ .
ഒരു ഞൊടി വീണ്ടെടുത്ത വെളിവിൽ
കാര്യം പിടികിട്ടീ ലോനപ്പന്,
തൂറാനിരുന്നപടി താൻ

വായുവിൽ പറന്നു നിൽക്കുകയാണെന്ന് .
തന്‍റെ ഭാര്യേം പിള്ളാരും
താഴോട്ടിടിഞ്ഞ ആ തീട്ടക്കഷ്ണത്തിലാണെന്ന്,
അവള് പണേൻവെക്കാൻ തന്ന മാല തന്‍റെ പോക്കറ്റിലാണെന്ന് ,
പലിശക്കാരൻ മത്തായീം ആ കഷ്ണത്തേലുണ്ടെന്ന്.
ഞാനിനി എന്തുചെയ്യുമെന്‍റെ കർത്താവേ ...’!!!
പെട്ടന്നൊരുൽക്ക,
ലോനപ്പനെക്കണ്ട്
വാൽനക്ഷത്രമാണെന്ന് തെറ്റിദ്ധരിച്ച്
ലോനപ്പനുനേരെ പാഞ്ഞുവന്നു.
ലോനപ്പന്‍റെ അരികത്തൂടെ
മേഘങ്ങൾ പോയീ
നീലക്കളറടിച്ച പോത്തും കുഞ്ഞുങ്ങൾ പോലെ.
ഹായ് ഹായ് ..ആകാശഗംഗ ..!
തമിഴനണ്ണാച്ചി വന്നു വീട്ടുവാതുക്കൽ നിൽക്കാത്ത
ബുധനും വ്യാഴോം .
ഭാര്യേം മക്കളുമില്ലെങ്കിലും വല്യ കുഴപ്പമൊന്നുമില്ല എന്നു തോന്നിയ
ലോനപ്പൻ, ഇത്രയും ആഹ്ലാദം നിറഞ്ഞ ഒരപകടത്തിൽകൊണ്ടുപോയി
തന്നെ പെടുത്തിയതിനു കന്യാമറിയത്തിനോട്
സ്തുതിയും ചൊല്ലി അപ്പോൾകിട്ടിയ രാഗത്തിൽ
ഒരു ഗാനം പാടടീീീ ..

useful_links
story
article
poem
Book