റോബോ സൂപ്പർമാൻ
Thursday, October 4, 2018 2:47 PM IST
ഒരു റോബട്ടിന്‍റെ സാഹസിക സഞ്ചാരങ്ങളുടെ കഥ
മാത്യുസ് ആർപ്പൂക്കര
പേജ് 48, വില: 40 രൂപ
എച്ച്& സി ബുക്സ്, തൃശൂർ.
കുട്ടികൾക്കു വായിച്ചു രസിക്കാൻ പറ്റിയ സയൻസ് ഫിക്ഷൻ. അടുത്തയിടെ വാർത്താപ്രാധാന്യം നേടിയ യന്ത്രവനിത സോഫിയയെ ഓർമപ്പെടുത്തുന്ന കഥ. ഇതിലെ കഥാപാത്രം റോബയെ കുട്ടികൾക്ക് ഇഷ്ടപ്പെടും.
റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള അന്തരം വർധിച്ചുവരുന്ന ഇക്കാലത്ത് ഭാവനയെ ഉദ്ദീപിപ്പിക്കുന്ന കലാസൃഷ്ടിയാണിത്. ഉചിതമായ ചിത്രങ്ങളും നല്കിയിട്ടുണ്ട്. ഡോ. ജയ്സൺ പി. ജേക്കബിന്‍റേതാണ് അവതാരിക.