കഥാകാരന്റെ കനൽവഴികൾ
Tuesday, February 26, 2019 4:56 PM IST
കാരൂർ സോമൻ
പേജ് 292വില: 260 രൂപ
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം.
അന്പതിലേറെ പുസ്തകങ്ങളുടെ രചയിതാവായ കാരൂർ സോമന്‍റെ ആത്മകഥ. വ്യക്തി ജീവിതത്തിലും തൊഴിൽ രംഗത്തും രാജ്യത്തിനകത്തും പുറത്തും നടത്തിയ നിരവധി യാത്രകളിലും ഉണ്ടായ അനുഭവങ്ങൾ വായനക്കാരുമായി പങ്കു വയ്ക്കുന്നു. പഴയകാല ഫോട്ടോകളും അനുബന്ധമായി ചേർത്തിരിക്കുന്നു. ലളിതമായ ഭാഷ. കഥപോലെ വായിക്കാം.